Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 48:8 - സത്യവേദപുസ്തകം C.L. (BSI)

8 സംഹാരകൻ എല്ലാ നഗരങ്ങളിലും വരും; ഒരു നഗരവും രക്ഷപെടുകയില്ല; സർവേശ്വരൻ അരുളിച്ചെയ്തതുപോലെ, താഴ്‌വര നശിക്കും; സമതലം ശൂന്യമായിത്തീരും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്‌വര നശിച്ചുപോകും;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 കൊള്ളയിടുന്നവൻ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും രക്ഷപെടുകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായിത്തീരും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്‌വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും. യഹോവ അരുളിച്ചെയ്തതുകൊണ്ട് താഴ്വര ശൂന്യമാക്കപ്പെടുകയും, സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 48:8
10 Iomraidhean Croise  

കടൽത്തീരത്തെ മണലിനെക്കാൾ അധികമായി ഞാൻ അവരുടെ വിധവകളുടെ എണ്ണം വർധിപ്പിച്ചു; യുവയോദ്ധാക്കളുടെ അമ്മമാരുടെ നേർക്ക് നട്ടുച്ചയ്‍ക്കു ഞാൻ വിനാശകനെ അയച്ചു; മനോവേദനയും ഭീതിയും പെട്ടെന്ന് അവർക്ക് ഉളവാക്കി.


ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസർരാജാവിനെയും ഞാൻ വിളിച്ചു വരുത്തും; അവർ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാൻ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും.


ദീബോൻനിവാസികളേ, നിങ്ങളുടെ പ്രതാപമെല്ലാം ഉപേക്ഷിച്ച് ഉണങ്ങിയ നിലത്ത് ഇരിക്കുവിൻ, മോവാബിന്റെ സംഹാരകൻ നിന്റെ നേരെ വരുന്നു; നിന്റെ ബലമുള്ള കോട്ടകൾ അവൻ തകർത്തുവല്ലോ.


സംഹാരകൻ ബാബിലോണിനെതിരെ വന്നു കഴിഞ്ഞു; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെട്ടു; അവരുടെ വില്ലുകൾ ഒടിഞ്ഞു; സർവേശ്വരൻ പ്രതികാരത്തിന്റെ ദൈവമാണ്; അവിടുന്നു നിശ്ചയമായും പകരം വീട്ടും.


എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറിൽ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും.


അതുകൊണ്ട് മോവാബിന്റെ പാർശ്വങ്ങളിലുള്ള അതിർത്തിനഗരങ്ങൾ ഞാൻ വെട്ടിത്തുറക്കും. രാജ്യത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യത്തയീം എന്നീ നഗരങ്ങൾതന്നെ.


ഹെശ്ബോനും പീഠഭൂമിയിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും


പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ അമോര്യരുടെ രാജാവായ സീഹോന്റെ രാജ്യവും അതിന്റെ ഭാഗമായിരുന്നു. സീഹോനെയും, ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശ സംഹരിച്ചു. ഈ പ്രഭുക്കന്മാരെല്ലാം സീഹോനുവേണ്ടി ആ പ്രദേശങ്ങൾ ഭരിച്ചവരായിരുന്നു.


അർന്നോൻതാഴ്‌വരയുടെ അതിരിലുള്ള അരോവേർ ദേശവും താഴ്‌വരയുടെ മധ്യഭാഗത്തുള്ള പട്ടണവും മേദെബാമുതൽ ദീബോൻവരെയുള്ള സമഭൂമിയും അവരുടെ കൈവശത്തിൽ ആയിരുന്നു.


Lean sinn:

Sanasan


Sanasan