Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 48:41 - സത്യവേദപുസ്തകം C.L. (BSI)

41 അവൻ നഗരങ്ങൾ പിടിച്ചടക്കും, കോട്ടകൾ കൈവശപ്പെടുത്തും; അന്നാളിൽ മോവാബിലെ യുദ്ധവീരന്മാരുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവുപോലെ ആയിരിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

41 കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ സ്ത്രീയുടെ ഹൃദയംപോലെയാകും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

41 കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

41 കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

41 കെരീയോത്ത് പിടിക്കപ്പെടും, കോട്ടകൾ കൈവശമാക്കപ്പെടും. ആ നാളിൽ മോവാബിലെ യോദ്ധാക്കളുടെ ഹൃദയം പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടെ ഹൃദയംപോലെയാകും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 48:41
16 Iomraidhean Croise  

അവർക്കു യാതന ഉണ്ടാകും, പ്രസവവേദന പോലെയുള്ള തീവ്രവേദന. അവർ അമ്പരന്ന് അന്യോന്യം നോക്കും. അവരുടെ മുഖങ്ങൾ ജ്വലിക്കും.


എന്റെ അരക്കെട്ടിന് അതികഠിനമായ വേദനയാണ്; ഈറ്റുനോവുപോലെയുള്ള വേദന ബാധിച്ചിരിക്കുന്നു. കേൾക്കാൻ കഴിയാത്തവിധം ഞാൻ സംഭ്രാന്തനായിരിക്കുന്നു. പരിഭ്രമംകൊണ്ട് എനിക്കു കാണാനും വയ്യ. എന്റെ മനസ്സു പതറുന്നു.


പുരുഷനു പ്രസവിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചറിയുക; ഈറ്റുനോവ് അനുഭവിക്കുന്ന സ്‍ത്രീയെപ്പോലെ പുരുഷന്മാരെല്ലാം നടുവിനു കൈകൊടുത്തിരിക്കുന്നതെന്ത്? എല്ലാ മുഖവും വിളറിയിരിക്കുന്നതും എന്തുകൊണ്ട്?


ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചിൽ ഞാൻ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോൾ കേൾക്കുന്നതുപോലെയുള്ള ആർത്തനാദം; ശ്വാസത്തിനുവേണ്ടി കൈകൾ നീട്ടി കിതയ്‍ക്കുന്ന സീയോൻപുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പിൽ ഞാൻ തളർന്നുവീഴുന്നു.’


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധൈര്യം അന്ന് അസ്തമിക്കും; പുരോഹിതന്മാർ ഭ്രമിക്കും; പ്രവാചകന്മാർ അമ്പരന്നുപോകും.”


ബൊസ്ര എന്നിവയിലും അടുത്തും അകലെയുമുള്ള സകല മോവാബ്യനഗരങ്ങളിലും തന്നെ.


ഇതാ, ഒരാൾ കഴുകനെപ്പോലെ പറന്നുവരുന്നു. അതിന്റെ ചിറകുകൾ ബൊസ്രായുടെമേൽ വിരിച്ചിരിക്കുന്നു; എദോമിലെ യോദ്ധാക്കളുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവ് പോലെയായിരിക്കും.


ദമാസ്കസ് ധൈര്യഹീനയായി ഓടാൻ ഭാവിക്കുകയാണ്; എന്നാൽ ഭയം അവളെ പിടിച്ചു നിർത്തിയിരിക്കുന്നു; ഈറ്റുനോവനുഭവിക്കുന്നവളെപ്പോലെ കൊടിയ വേദനയും ദുഃഖവും അവൾ അനുഭവിക്കുന്നു.


അവരുടെ കുതിരകളുടെയും രഥങ്ങളുടെയുംമേൽ വാൾ ഉയർന്നിരിക്കുന്നു; അതു കൊള്ളയടിക്കപ്പെടും.


ബാബിലോണേ, അവർ യോദ്ധാക്കളെപ്പോലെ യുദ്ധസന്നദ്ധരായി കുതിരപ്പുറത്തു നിനക്കെതിരെ അണിനിരക്കുന്നു. അവരെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ബാബിലോൺ രാജാവിന്റെ കരങ്ങൾ തളർന്നു; ഈറ്റുനോവുകൊണ്ടു വേദനപ്പെടുന്ന സ്‍ത്രീയെപ്പോലെ അവൻ അതിവേദനയിലായിരിക്കുന്നു.


ബാബിലോണിലെ യോദ്ധാക്കൾ യുദ്ധം ചെയ്യുന്നതു മതിയാക്കി കോട്ടകളിലേക്കു മടങ്ങി; അവർ ശക്തി ക്ഷയിച്ച് അബലകളായ സ്‍ത്രീകളെപ്പോലെ ആയിരിക്കുന്നു; അവരുടെ പാർപ്പിടങ്ങൾ അഗ്നിക്കിരയാകുന്നു; ഓടാമ്പലുകൾ തകരുന്നു.


ആ വാർത്ത ഞങ്ങൾ കേട്ടു; ഞങ്ങളുടെ കൈകൾ തളർന്നിരിക്കുന്നു; സ്‍ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു.


അതുകൊണ്ട് മോവാബ്യരുടെമേൽ ഞാൻ തീ വർഷിച്ചു കെരിയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും. മോവാബ്യർ യുദ്ധകോലാഹലത്തിനിടയിൽ നശിക്കും;


“എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകൾ പറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗർഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതിൽനിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.


Lean sinn:

Sanasan


Sanasan