Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 48:2 - സത്യവേദപുസ്തകം C.L. (BSI)

2 മോവാബിന്റെ കീർത്തി അസ്തമിച്ചിരിക്കുന്നു; ഹെശ്ബോനിൽ അതിനെതിരെ ശത്രുക്കൾ അനർഥം നിരൂപിച്ചു; വരിക, ഒരു ജനതയല്ലാതായിത്തീരുംവിധം അതിനെ നശിപ്പിക്കാം എന്നവർ പറയുന്നു. മദ്മേനേ, നീയും നിശ്ശബ്ദമാകും; വാൾ നിന്നെ പിന്തുടരും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 മോവാബിന്റെ വമ്പ് ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരേ അനർഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചു കളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 മോവാബിന്‍റെ പ്രശസ്തി നഷ്ടപ്പെട്ടുപോയി; ഹെശ്ബോനിൽ അവർ അതിനെതിരായി അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അത് ഒരു ജനത ആയിരിക്കാത്തവണ്ണം നാം അതിനെ നശിപ്പിച്ചുകളയുക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരെ അനർത്ഥം നിരൂപിക്കുന്നു; വരുവിൻ, അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല; ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു: ‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’ മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാൾ നിങ്ങളെയും പിൻതുടരും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 48:2
20 Iomraidhean Croise  

മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്; മോവാബിലെ ‘ആർ’ പട്ടണവും ‘കീർ’ പട്ടണവും ഒരൊറ്റ രാത്രികൊണ്ടു നശിച്ചു നിർജനമായിത്തീർന്നിരിക്കുന്നു.


എന്റെ ഹൃദയം മോവാബിനെച്ചൊല്ലി വിലപിക്കുന്നു. അവിടത്തെ ജനം അഭയാർഥികളായി സോവാരിലേക്കും എഗ്ലത്ത്-സെലീഷ്യായിലേക്കും ഓടിപ്പോകുന്നു. അവർ കരഞ്ഞുകൊണ്ടു ലുഹീത്തു കയറ്റത്തിൽ കയറുന്നു. ഹൊരാനയീമിലേക്കുള്ള വഴിയിൽ അവർ വിനാശത്തിന്റെ മുറവിളി ഉയർത്തുന്നു.


എന്നാൽ ഇപ്പോൾ അവിടുന്ന് അരുളിച്ചെയ്യുന്നു: കൂലിക്കാരൻ കണക്കാക്കുന്നതുപോലെ മൂന്നുവർഷത്തിനകം സംഖ്യാബലമുണ്ടെങ്കിലും മോവാബിന്റെ പ്രതാപം നിശ്ചയമായും അസ്തമിക്കും. ദുർബലരായ ഒരു ചെറിയ കൂട്ടം മാത്രമേ അവശേഷിക്കൂ.


സർവേശ്വരന്റെ കരം ഈ പർവതത്തിൽ വിശ്രമിക്കും. ചാണകക്കുഴിയിലെ വയ്‍ക്കോൽ പോലെ മോവാബ് ചവുട്ടിമെതിക്കപ്പെടും.


ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്നോടരുളിച്ചെയ്തു: “ക്രോധമദ്യം നിറഞ്ഞ ഈ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി, ആരുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നുവോ ആ ജനതകളെയെല്ലാം കുടിപ്പിക്കുക.


ഞാൻ സർവേശ്വരനിൽനിന്നു പാനപാത്രം വാങ്ങി, അവിടുന്ന് എന്നെ ആരുടെ അടുക്കലേക്ക് അയച്ചുവോ, ആ ജനതകളെയെല്ലാം കുടിപ്പിച്ചു.


ഈ നിശ്ചിതക്രമം എന്റെ മുമ്പിൽനിന്നു മാറിപ്പോയാൽ മാത്രമേ, ഇസ്രായേലിന്റെ സന്തതികൾ ഒരു ജനത എന്ന നിലയിൽ നിത്യമായി എന്റെ മുമ്പിൽ ഇല്ലാതെയായിപ്പോകയുള്ളൂ എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


സർവേശ്വരൻ തിരഞ്ഞെടുത്ത ഇസ്രായേലിനെയും യെഹൂദായെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിച്ചില്ലേ? അവർ എന്റെ ജനത്തെ നിന്ദിച്ചിരിക്കുന്നു; അവരെ ഒരു ജനതയായിപ്പോലും അംഗീകരിക്കുന്നുമില്ല.


എന്റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാൻ പൂർണമായി നശിപ്പിക്കും; എന്നാൽ നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങൾ അർഹിക്കുന്ന ശിക്ഷ ഞാൻ നിങ്ങൾക്കു നല്‌കും; ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”


മോവാബിന് ചുറ്റുമുള്ളവരും അതിന്റെ നാമം അറിയുന്നവരും അതിനുവേണ്ടി വിലപിക്കട്ടെ; അവന്റെ ശക്തമായ ചെങ്കോലും മഹത്ത്വത്തിന്റെ വടിയും ഒടിഞ്ഞല്ലോ.


സർവേശ്വരനെതിരെ സ്വയം പുകഴ്ത്തിയതുകൊണ്ട് ഒരു ജനതയല്ലാതാകുംവിധം മോവാബ് നശിപ്പിക്കപ്പെടും.


ഓടിപ്പോയവർ ശക്തി ക്ഷയിച്ച് ഹെശ്ബോന്റെ നിഴലിൽ നില്‌ക്കുന്നു; ഹെശ്ബോനിൽനിന്ന് അഗ്നിയും സീഹോന്റെ ഗൃഹത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു; അതു മോവാബിന്റെ നെറ്റിത്തടവും കലാപകാരികളുടെ ശിരസ്സും ദഹിപ്പിച്ചു.


ഹെശ്ബോനേ, വിലപിക്കുക; ഹായി ശൂന്യമായിരിക്കുന്നു; രബ്ബാ പുത്രിമാരേ, കരയുവിൻ; നിങ്ങൾ ചാക്കുതുണി ധരിക്കുവിൻ; വിലപിച്ചുകൊണ്ടു പരിഭ്രാന്തരായി ഓടുവിൻ; മില്‌കോം ദേവൻ തന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരുമൊപ്പം പ്രവാസത്തിലേക്കു പോകുമല്ലോ.


ഏലാമിനെ അവരുടെ ശത്രുക്കളുടെ മുമ്പിൽ, അവർക്കു പ്രാണഹാനി വരുത്തുവാൻ ശ്രമിക്കുന്നവരുടെ മുമ്പിൽവച്ചു തന്നെ ഞാൻ സംഭീതരാക്കും; എന്റെ ഉഗ്രകോപത്തിൽ ഞാൻ അവർക്ക് അനർഥം വരുത്തും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അവരെ സംഹരിച്ചുതീരുന്നതുവരെ എന്റെ വാൾ അവരെ പിന്തുടരും.


രൂബേൻഗോത്രക്കാർ ഹെശ്ബോൻ, എലെയാലേ, കിര്യത്തയീം, നെബോ, ബാൽ മെയോൻ, സിബ്മാ എന്നീ പട്ടണങ്ങൾ പണിതു.


Lean sinn:

Sanasan


Sanasan