Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 48:10 - സത്യവേദപുസ്തകം C.L. (BSI)

10 സർവേശ്വരന്റെ വേലയിൽ അലസത കാട്ടുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ സൂക്ഷിച്ചുവയ്‍ക്കുന്നവനും ശപിക്കപ്പെട്ടവൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കി വയ്ക്കുന്നവൻ ശപിക്കപ്പെട്ടവൻ;

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവക്കുന്നവൻ ശപിക്കപ്പെട്ടവൻ;

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവൻ;

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 “യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ! രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവരും ശപിക്കപ്പെട്ടവർ!

Faic an caibideil Dèan lethbhreac




യിരെമ്യാവ് 48:10
15 Iomraidhean Croise  

രാജാവ് ആ വഴി കടന്നുപോകുമ്പോൾ പ്രവാചകൻ വിളിച്ചുപറഞ്ഞു: “ഈ ദാസൻ യുദ്ധക്കളത്തിൽ പോയിരുന്നു; അപ്പോൾ ഒരു പടയാളി എന്റെയടുക്കൽ മറ്റൊരാളെ കൊണ്ടുവന്നിട്ടു പറഞ്ഞു: ‘ഇവനെ സൂക്ഷിച്ചുകൊള്ളുക; ഇവൻ കടന്നുകളഞ്ഞാൽ നിന്റെ ജീവൻ അവന്റെ ജീവനു പകരം കൊടുക്കേണ്ടിവരും.”


അല്ലെങ്കിൽ ഒരു താലന്ത് വെള്ളി പിഴ കൊടുക്കേണ്ടിവരും. എന്നാൽ അടിയൻ പല കാര്യങ്ങളിൽ വ്യാപൃതനായിരുന്നതുകൊണ്ട് അവൻ കടന്നുകളഞ്ഞു. അപ്പോൾ രാജാവു പ്രതിവചിച്ചു. “നീ തന്നെ നിന്റെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു; അത് അങ്ങനെതന്നെ സംഭവിക്കട്ടെ.”


പ്രവാചകൻ രാജാവിനോടു പറഞ്ഞു: “സർവേശ്വരന്റെ വാക്കുകൾ ശ്രദ്ധിക്കുക, നശിപ്പിക്കാൻ ഞാൻ നിശ്ചയിച്ചിരുന്നവനെ നീ വിട്ടയച്ചു. അതുകൊണ്ട് അവന്റെ ജീവനു പകരം നിന്റെ ജീവൻ നീ നല്‌കണം; അവന്റെ സൈനികർക്കു പകരം നിന്റെ സൈന്യം നശിപ്പിക്കപ്പെടും.”


അപ്പോൾ പ്രവാചകൻ ക്ഷുഭിതനായി പറഞ്ഞു: “നീ അഞ്ചോ ആറോ തവണ നിലത്തടിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ നീ സിറിയാക്കാരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. നീ മൂന്നു പ്രാവശ്യം മാത്രമേ സിറിയാക്കാരെ തോല്പിക്കുകയുള്ളൂ.”


നീ അവരോടു പ്രസ്താവിക്കണം: ‘ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു;


സർവേശ്വരന്റെ വാളേ! എന്നു നീ വിശ്രമിക്കും? നിന്റെ ഉറയിലേക്കു മടങ്ങി ശാന്തമായിരിക്കുക.


സർവേശ്വരന്റെ കല്പന കൊടുത്തിരിക്കെ എങ്ങനെ അതു നിശ്ചലമായിരിക്കും; അസ്കലോനും കടൽത്തീരത്തിനും എതിരെ അവിടുന്ന് അതിനെ നിയോഗിച്ചിരിക്കുന്നു.”


സർവേശ്വരൻ ആയുധപ്പുര തുറന്നു തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ പുറത്തെടുത്തിരിക്കുന്നു; കാരണം ബാബിലോണ്യരുടെ ദേശത്തു സർവശക്തനായ സർവേശ്വരന് ഒരു പ്രവൃത്തി ചെയ്തു തീർക്കാനുണ്ട്.


അവളുടെ കാളകളെ കൊല്ലുവിൻ; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവർക്കു ഹാ ദുരിതം! കേൾക്കുക! ബാബിലോൺദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവർ


നിങ്ങൾ അവിടെ നില്‌ക്കരുത്; ശത്രുക്കളെ പിന്തുടർന്ന് ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിക്കാൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുകയാണ്.”


‘മേരോസ് പട്ടണത്തെ ശപിക്കുക; സർവേശ്വരന്റെ ദൂതൻ അരുളിച്ചെയ്യുന്നു, അതിലെ നിവാസികളെ കഠിനമായി ശപിക്കുക. സർവേശ്വരന്റെ സഹായത്തിന്, അവിടുത്തേക്കുവേണ്ടി പൊരുതുവാൻ അവർ സൈന്യസഹിതം വന്നില്ലല്ലോ.


അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ സംഹരിച്ച് അവർക്കുള്ളതെല്ലാം നിർമ്മൂലമാക്കുക. സ്‍ത്രീപുരുഷന്മാരെയും കുട്ടികളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ആടുമാടുകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെയും നശിപ്പിക്കണം; ഒന്നുപോലും ശേഷിക്കരുത്.”


ശൗലും കൂടെയുള്ള ജനവും ആഗാഗിനെ വധിച്ചില്ല. ആടുമാടുകൾ, തടിച്ചുകൊഴുത്ത മൃഗങ്ങൾ, കുഞ്ഞാടുകൾ എന്നിവയിൽ ഏറ്റവും നല്ലവയെയും ഉത്തമമായ മറ്റു സകലതിനെയും നശിപ്പിക്കാതെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ അവർ നശിപ്പിച്ചു.


Lean sinn:

Sanasan


Sanasan