Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 47:3 - സത്യവേദപുസ്തകം C.L. (BSI)

3 അവന്റെ കുതിരകളുടെ കുളമ്പടിയും രഥങ്ങളുടെ ഇരമ്പലും അവയുടെ ചക്രങ്ങൾ ഉരുളുന്ന ശബ്ദവും കേട്ടു പിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളെപ്പോലും തിരിഞ്ഞുനോക്കാതെ ഓടുന്നു; അത്ര ദുർബലമാണ് അവരുടെ കരങ്ങൾ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പടിശബ്ദവും അവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അവന്റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ടു അപ്പന്മാർ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും ശത്രുരഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ. മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും; അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 47:3
14 Iomraidhean Croise  

അവരുടെ അമ്പ് മൂർച്ചയേറിയത്. അവരുടെ വില്ല് കുലച്ചത്. അവരുടെ കുതിരയുടെ കുളമ്പുകൾ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും ആകുന്നു.


കുതിരകളേ, മുമ്പോട്ടു പായുക, രഥങ്ങളേ, ഇരച്ചു കയറുക! യോദ്ധാക്കൾ മുമ്പോട്ടു നീങ്ങട്ടെ; പരിച പിടിച്ചിരിക്കുന്ന എത്യോപരും പൂത്യരും, വില്ലാളിവീരന്മാരായ ലൂദ്യരും മുന്നേറട്ടെ.


അവരുടെ കൈയിൽ വില്ലും കുന്തവുമുണ്ട്; അവർ കരുണയില്ലാത്ത ക്രൂരന്മാരാണ്; അവരുടെ ശബ്ദം കടലിന്റെ ഇരമ്പൽ പോലെയാണ്.


അവരുടെ കുതിരകളുടെ ഫൂൽക്കാരം ദാനിൽനിന്നു കേൾക്കുന്നു; ആൺകുതിരകളുടെ മദഗർജനംകൊണ്ടു ദേശമെല്ലാം കുലുങ്ങുന്നു. അവർ ദേശത്തെയും അതിലുള്ള സകലതിനെയും നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും.


നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവർ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവർ നിന്നെ വളയും. ന്യായം വിധിക്കാൻ ഞാൻ അവരെ നിയോഗിക്കും.


രഥങ്ങൾ വീഥികളിലൂടെ ഇരമ്പിപ്പായുന്നു; നഗരവീഥികളിൽ അവ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. തീപ്പന്തങ്ങൾപോലെ അവ കാണപ്പെടുന്നു. മിന്നൽപ്പിണർപോലെ അവ പായുന്നു.


നിനെവേ വെള്ളം വാർന്നൊഴുകുന്ന കുളംപോലെയാണ്. “നില്‌ക്കൂ, നില്‌ക്കൂ എന്ന് അവർ വിളിച്ചുപറയുന്നു. പക്ഷേ, ആരും തിരിഞ്ഞു നോക്കുന്നില്ല.


ഇരുമ്പുകവചംപോലെയുള്ള ചെതുമ്പലുകളും അവയ്‍ക്കുണ്ടായിരുന്നു. കുതിരകളെ പൂട്ടിയ അനേകം രഥങ്ങൾ പടക്കളത്തിലേക്കു പായുമ്പോഴുള്ള ശബ്ദം പോലെയാണ് അവയുടെ ചിറകടിയുടെ ശബ്ദം.


കുതിരകൾ കുതിച്ചോടി വരുന്നു; അവയുടെ കുളമ്പടികൾ ഉച്ചത്തിൽ കേൾക്കുന്നു.


Lean sinn:

Sanasan


Sanasan