Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 47:2 - സത്യവേദപുസ്തകം C.L. (BSI)

2 അവിടുന്ന് അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്നു വെള്ളമുയർന്നു വരുന്നു; അതു വലിയ പ്രവാഹമായിത്തീരും; ആ പ്രവാഹത്തിൽ ദേശവും അതിലുള്ളതൊക്കെയും നഗരവും അതിലെ നിവാസികളും മുങ്ങിപ്പോകും; ജനം നിലവിളിക്കും; ദേശവാസികളെല്ലാം വിലപിക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികളൊക്കെയും മുറയിടും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അത് ദേശത്തിന്മേലും അതിലുള്ള എല്ലാറ്റിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ സകലരും വിലപിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതിൽ പാർക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോൾ മനുഷ്യർ നിലവിളിക്കും; ദേശനിവാസികൾ ഒക്കെയും മുറയിടും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. മനുഷ്യർ നിലവിളിക്കും, ദേശവാസികളൊക്കെയും വിലപിക്കും;

Faic an caibideil Dèan lethbhreac




യിരെമ്യാവ് 47:2
32 Iomraidhean Croise  

ഭൂമിയും അതിലുള്ള സമസ്തവും; ഭൂതലവും അതിലെ സർവനിവാസികളും സർവേശ്വരൻറേതത്രെ.


എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറയുകയില്ല. ലോകവും അതിലുള്ള സമസ്തവും എൻറേതാണല്ലോ.


ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ. സമുദ്രവും അതിലുള്ളവയും ആർത്തുഘോഷിക്കട്ടെ!


സമുദ്രവും അതിലുള്ളവയും, ഭൂമിയും അതിലെ നിവാസികളും ആർത്തുഘോഷിക്കട്ടെ.


ഗോപുരങ്ങളേ, വിലപിക്കൂ! നഗരങ്ങളേ, നിലവിളിക്കൂ, ഫെലിസ്ത്യരേ, നിങ്ങൾ ഭയംകൊണ്ട് ഉരുകുവിൻ; വടക്കുനിന്ന് ഒരു പുക പടലം വരുന്നു. അണിമുറിയാത്ത ഒരു സൈന്യം!


ആ വിലാപശബ്ദം എഗ്ലയീമും ബേർ-എലീമുംവരെ എത്തിയിരിക്കുന്നു.


ദർശനത്താഴ്‌വരയെക്കുറിച്ചുള്ള അരുളപ്പാട്: “നിങ്ങൾ എല്ലാവരും മട്ടുപ്പാവുകളിൽ കയറത്തക്കവിധം എന്തുണ്ടായി?


ഞാൻ നീതിയെ അളവുനൂലും ധർമനിഷ്ഠയെ തൂക്കുകട്ടയും ആക്കും. കന്മഴ നിന്റെ അഭയസ്ഥാനമായ വ്യാജത്തെ നീക്കിക്കളയും. പെരുവെള്ളം നിന്റെ രക്ഷാസങ്കേതത്തെ നിർമാർജനം ചെയ്യും.


കിഴക്കു മുതൽ പടിഞ്ഞാറുവരെയുള്ളവർ സർവേശ്വരന്റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താൽ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും.


അപ്പോൾ അവിടുന്ന് എന്നോടരുളിച്ചെയ്തു: “വടക്കുനിന്നു സകല ദേശവാസികളുടെയുംമേൽ അനർഥം തിളച്ചൊഴുകും.”


നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകൾ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാർ പരസ്പരം തട്ടി വീഴുന്നു.”


ഈജിപ്തുദേശത്തെ ആക്രമിക്കാൻ ബാബിലോൺരാജാവായ നെബുഖദ്നേസർ വരുന്നതിനെക്കുറിച്ചു സർവേശ്വരൻ യിരെമ്യാ പ്രവാചകനോടരുളിച്ചെയ്തു:


ഈജിപ്ത് ഏറ്റവും അഴകുള്ള പശുക്കുട്ടിയാണ്; രക്തം വലിച്ചുകുടിക്കുന്ന ഈച്ച വടക്കുനിന്നു വന്ന് അതിനെ ആക്രമിക്കും.


ഈജിപ്തിലെ ജനം ലജ്ജിതരാകും; വടക്കുനിന്നുള്ള ജനങ്ങളുടെ കൈയിൽ അവർ ഏല്പിക്കപ്പെടും.


അവർ അത്യധികം വിലപിക്കുന്നു. മോവാബ് ലജ്ജിച്ചു പുറംതിരിഞ്ഞിരിക്കുന്നു? അതു ചുറ്റുമുള്ളവർക്കു നിന്ദയും കൊടുംഭീതിയും ഉളവാക്കുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു.


അവരുടെ കുതിരകളുടെ ഫൂൽക്കാരം ദാനിൽനിന്നു കേൾക്കുന്നു; ആൺകുതിരകളുടെ മദഗർജനംകൊണ്ടു ദേശമെല്ലാം കുലുങ്ങുന്നു. അവർ ദേശത്തെയും അതിലുള്ള സകലതിനെയും നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും.


അവൻ അപ്രതീക്ഷിതമായി തന്ത്രപൂർവം രാജ്യം കൈവശമാക്കും. അവൻ തന്റെ മുമ്പിൽനിന്നു സൈന്യത്തെയും ഉടമ്പടിയുടെ പ്രഭുവിനെയും തുടച്ചുനീക്കും.


എന്നാൽ കവിഞ്ഞൊഴുകുന്ന ജലപ്രവാഹത്താൽ അവിടുന്ന് വൈരികളെ ഉന്മൂലനം ചെയ്യും; അവിടുന്ന് അവരെ അന്ധകാരത്തിലേക്കു നയിക്കുന്നു.


ഭൂമിയും അതിലുള്ള സകലവും കർത്താവിനുള്ളതാണല്ലോ.


എന്നാൽ ഇത് വിഗ്രഹത്തിന് അർപ്പിച്ചതാണെന്ന് ആരെങ്കിലും പറയുന്നെങ്കിൽ, ആ ആളിനെയും മനസ്സാക്ഷിയെയും പ്രതി അതു ഭക്ഷിക്കരുത്.


ധനവാന്മാരേ, നിങ്ങൾക്കു വരുവാൻ പോകുന്ന ദുരിതങ്ങൾ ഓർത്ത് വിലപിച്ചു കരയുക.


അതിനുശേഷം കലശങ്ങൾ കൈയിലുള്ള ഏഴു മാലാഖമാരിൽ ഒരാൾ വന്ന് എന്നോട് ഇപ്രകാരം പറഞ്ഞു: “വരിക, പെരുവെള്ളത്തിന്മേലിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.


പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “വേശ്യയുടെ ഇരിപ്പിടമായി നീ കണ്ട ജലസഞ്ചയം വിവിധ വർഗങ്ങളുടെയും വിവിധ രാഷ്ട്രങ്ങളുടെയും ജനതകളുടെയും വിവിധ ഭാഷക്കാരുടെയും സമൂഹമാണ്.


Lean sinn:

Sanasan


Sanasan