Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 45:3 - സത്യവേദപുസ്തകം C.L. (BSI)

3 ‘എനിക്കു ഹാ ദുരിതം! എന്റെ ദുഃഖത്തോട് അവിടുന്നു വേദന കൂട്ടിയിരിക്കുന്നു; എന്റെ ഞരക്കംകൊണ്ടു ഞാൻ ക്ഷീണിച്ചിരിക്കുന്നു; എനിക്ക് ഒരു ആശ്വാസവുമില്ല’ എന്നു നീ പറയുന്നു. അവനോടു നീ ഇപ്രകാരം പറയണം:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 ‘യഹോവ എന്‍റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; എനിക്ക് അയ്യോ കഷ്ടം! ഞാൻ എന്‍റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല’ എന്നു നീ പറയുന്നുവല്ലോ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 ‘എനിക്ക് അയ്യോ കഷ്ടം! എന്റെ വേദനയോടൊപ്പം യഹോവ എനിക്കു ദുഃഖവും കൂട്ടിയിരിക്കുന്നു; ഞരക്കംകൊണ്ടു ഞാൻ തളർന്നിരിക്കുന്നു; എനിക്ക് ഒരു ആശ്വാസം ലഭിക്കുന്നില്ല,’ എന്നു നീ പറഞ്ഞുവല്ലോ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 45:3
28 Iomraidhean Croise  

“ഇന്നും എന്റെ സങ്കടം കയ്പേറിയതു തന്നെ; ഞാൻ ഞരങ്ങിയിട്ടും അവിടുത്തെ കരങ്ങൾ എന്റെമേൽ ഭാരമായിരിക്കുന്നു.


മേശെക്കിലെ പ്രവാസവും, കേദാർ കൂടാരങ്ങളിലെ വാസവുംപോലെ എന്റെ ജീവിതം ദുരിതപൂർണമായിരിക്കുന്നു.


സർവേശ്വരൻ എത്ര നല്ലവനെന്ന് എന്റെ ആയുസ്സിൽതന്നെ ഞാൻ അനുഭവിച്ചറിയും.


അവിടുന്നു വെള്ളച്ചാട്ടങ്ങളെ ഗർജിക്കുമാറാക്കി, ആഴം ആഴത്തെ വിളിക്കുന്നു. ഓളങ്ങളും തിരമാലകളും എന്റെ മീതെ കടന്നുപോയി.


കരഞ്ഞു കരഞ്ഞ് ഞാൻ തളർന്നിരിക്കുന്നു. രാത്രിതോറും കണ്ണീർ ഒഴുകി എന്റെ കിടക്ക നനയുന്നു. എന്റെ തലയണ കണ്ണീരിൽ കുതിരുന്നു.


ദുഃഖംകൊണ്ട് എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു. ശത്രുക്കൾ നിമിത്തം അവ കരഞ്ഞു തളർന്നിരിക്കുന്നു.


കരഞ്ഞുകരഞ്ഞു ഞാൻ തളരുന്നു. എന്റെ തൊണ്ട വരളുന്നു. ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണു മങ്ങുന്നു.


കഷ്ടകാലത്തു കുഴഞ്ഞു പോകുന്നവൻ ദുർബലനത്രെ.


“ബാരൂക്കേ, നിന്നോട് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു:


എന്റെ ദുഃഖം ശമിപ്പിക്കാവുന്നതല്ല; എന്റെ ഹൃദയം രോഗബാധിതമായിരിക്കുന്നു. സർവേശ്വരൻ സീയോനിൽ ഇല്ലേ?


എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!


അവിടുന്ന് ഉയരത്തിൽനിന്ന് അഗ്നി വർഷിച്ചു; അത് എന്റെ അസ്ഥികളെ ഉരുക്കി. അവിടുന്ന് എന്റെ കാലിനു വലവച്ചു; അവിടുന്ന് എന്നെ നിലംപതിപ്പിച്ചു. അവിടുന്ന് എന്നെ പരിത്യജിച്ചു നിരന്തര വേദനയിലാക്കുകയും ചെയ്തിരിക്കുന്നു.


അവരുടെ എല്ലാ ദുഷ്ടതയും തിരുമുമ്പിൽ വ്യക്തമാകട്ടെ. എന്റെ അകൃത്യങ്ങൾ നിമിത്തം അങ്ങ് എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ; ഞാൻ വളരെ നെടുവീർപ്പിടുന്നു. എന്റെ ഹൃദയം തളർന്നിരിക്കുന്നു.


അവിടുന്നു ദുഃഖിക്കാൻ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും.


ദൈവം തന്റെ കരുണയാൽ ഈ ദൗത്യം ഞങ്ങളെ ഏല്പിച്ചിരിക്കുന്നു. അതിൽ ഞങ്ങൾ ഭഗ്നാശരാകുന്നില്ല.


ഇക്കാരണത്താൽ ഞങ്ങൾ ഒരിക്കലും അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യൻ അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


നന്മ ചെയ്യുന്നതിൽ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാൽ യഥാകാലം അതിന്റെ വിളവെടുക്കാം.


സഹോദരരേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ തളർന്നുപോകരുത്.


Lean sinn:

Sanasan


Sanasan