Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 44:2 - സത്യവേദപുസ്തകം C.L. (BSI)

2 ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെരൂശലേമിലും യെഹൂദ്യാനഗരങ്ങളിലും ഞാൻ വരുത്തിയ എല്ലാ അനർഥങ്ങളും നിങ്ങൾ കണ്ടല്ലോ; ഇന്ന് അവയെല്ലാം ശൂന്യമായി കിടക്കുന്നു; ആരും അവിടെ പാർക്കുന്നില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്മേലും സകല യെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർഥമൊക്കെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യെരൂശലേമിന്മേലും സകല യെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർത്ഥങ്ങൾ എല്ലാം നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്മേലും സകലയെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർത്ഥം ഒക്കെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജെറുശലേമിന്മേലും യെഹൂദ്യയിലുള്ള എല്ലാ പട്ടണങ്ങളിൻമേലും ഞാൻ വരുത്തിയ നാശമൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു. ആ പട്ടണങ്ങൾ ഇപ്പോൾ ശൂന്യമായിരിക്കുന്നു. ആരും അവയിൽ പാർക്കുന്നതുമില്ല;

Faic an caibideil Dèan lethbhreac




യിരെമ്യാവ് 44:2
25 Iomraidhean Croise  

ശമര്യയെ അളക്കുന്നതിന് ഉപയോഗിച്ച അളവുനൂലുകൊണ്ടും ആഹാബ്ഗൃഹത്തെ അളന്ന തൂക്കുകട്ടകൊണ്ടും ഞാൻ യെരൂശലേമിനെ അളക്കും. തുടച്ചു വൃത്തിയാക്കി കമഴ്ത്തിവച്ചിരിക്കുന്ന പാത്രംപോലെ യെരൂശലേമിനെ ഞാൻ ശൂന്യമാക്കും.


“ഞാൻ ഈജിപ്തുകാരോടു പ്രവർത്തിച്ചതും കഴുകൻ തന്റെ കുഞ്ഞുങ്ങളെ ചിറകിൽ വഹിച്ചുകൊണ്ടു വരുന്നതുപോലെ നിങ്ങളെ എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.


ഭൂമിയിൽ ആഹ്ലാദം അപ്രത്യക്ഷമായിരിക്കുന്നു. നഗരവാതിലുകൾ തല്ലിത്തകർക്കപ്പെട്ടിരിക്കുന്നു. നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു.


“സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്?” എന്നു ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു: “നഗരങ്ങൾ ജനശൂന്യമാകയും വീടുകൾ ആൾപ്പാർപ്പില്ലാതെയും ദേശമാകെ ശൂന്യമായിത്തീരുകയും ചെയ്യുന്നതുവരെ,


ഈ ദേശം മുഴുവൻ ശൂന്യമായിത്തീരും; ഈ ജനത ബാബിലോൺരാജാവിനെ എഴുപതു വർഷം സേവിക്കും.


അവർ അതിനെതിരെ യുദ്ധം ചെയ്ത് അതിനെ പിടിച്ചടക്കി തീ വച്ചു ചുട്ടുകളയും; യെഹൂദാ നഗരങ്ങൾ ജനവാസമില്ലാതെ ശൂന്യമാകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”


സിംഹം കുറ്റിക്കാട്ടിൽനിന്നു പുറത്തുവന്നിരിക്കുന്നു. ജനതകളുടെ സംഹാരകൻ സങ്കേതത്തിൽനിന്നു പുറപ്പെട്ടിരിക്കുന്നു; അവൻ നിന്റെ ദേശം ശൂന്യമാക്കും; നിന്റെ പട്ടണങ്ങൾ ആൾപ്പാർപ്പില്ലാത്ത നാശകൂമ്പാരങ്ങളാകും.


നിങ്ങൾ ചെയ്ത തിന്മപ്രവൃത്തികളും മ്ലേച്ഛതകളും സർവേശ്വരനു ദുസ്സഹമായിരിക്കയാണ്. അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു കിടക്കുന്നതുപോലെ ആൾപാർപ്പില്ലാതെ ശൂന്യവും ഭീതിദവും ശാപഗ്രസ്തവുമായി കിടക്കുന്നു;


നിങ്ങൾ ധൂപാർച്ചന നടത്തുകയും സർവേശ്വരനെതിരെ പാപം ചെയ്യുകയും അവിടുത്തെ കല്പന ശ്രദ്ധിക്കാതെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ലംഘിക്കയും ചെയ്തതുകൊണ്ടാണ് ഇന്നത്തേതുപോലെയുള്ള അനർഥങ്ങൾ നിങ്ങളുടെമേൽ നിപതിച്ചിരിക്കുന്നത്.”


യെഹൂദ്യയിലെ പട്ടണങ്ങളിൽനിന്നും യെരൂശലേമിലെ തെരുവീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും ഞാൻ നീക്കിക്കളയും; മണവാളന്റെയും മണവാട്ടിയുടെയും ആഹ്ലാദസ്വരവും പിന്നീടു കേൾക്കുകയില്ല; ദേശം ശൂന്യമായിത്തീരും.


ഈ ദുഷ്ടജനതയിൽ ശേഷിച്ചിരുന്നവർക്കു ഞാൻ അവരെ ചിതറിച്ചിരിക്കുന്ന സ്ഥലങ്ങളിൽ, ജീവനെക്കാൾ മരണം അഭികാമ്യമായി തോന്നും; സർവശക്തനായ സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്”.


ഞാൻ യെരൂശലേമിനെ നാശകൂമ്പാരമാക്കും; അതു കുറുനരികളുടെ പാർപ്പിടമായിത്തീരും; യെഹൂദാപട്ടണങ്ങൾ ഞാൻ വിജനഭൂമിയാക്കും.


ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു! ജനതകളിൽ മഹതിയായിരുന്നവൾ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു! നഗരികളുടെ രാജ്ഞിയായിരുന്നവൾ ഇന്നിതാ അടിമയായിത്തീർന്നിരിക്കുന്നു.


ഇതു നിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ കവിഞ്ഞൊഴുകുന്നു; എന്നെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ആരുമില്ല. ശത്രു ജയിച്ചിരിക്കുകയാൽ എന്റെ മക്കൾ അഗതികളായിരിക്കുന്നു.


സീയോൻ പർവതം ശൂന്യമായി കുറുനരികൾ അവിടെ പതുങ്ങി നടക്കുന്നു.


ഞങ്ങൾക്കും ഞങ്ങളുടെ ഭരണാധികാരികൾക്കും എതിരെ അങ്ങ് അരുളിച്ചെയ്ത വാക്കുകൾ അങ്ങു നിറവേറ്റിയിരിക്കുന്നു; ഞങ്ങൾക്കു വിനാശം വന്നു ചേർന്നിരിക്കുന്നു. യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിന്റെ കീഴിലൊരിടത്തും സംഭവിച്ചിട്ടില്ല.


ഞാൻ നിങ്ങളെ വെറുക്കും. നിങ്ങളുടെ പട്ടണങ്ങൾ ഞാൻ ശൂന്യമാക്കും; നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ വിജനമാക്കും. നിങ്ങളുടെ സുഗന്ധനിവേദ്യം ഞാൻ സ്വീകരിക്കുകയില്ല.


അവർ വിട്ടുപോയതിനാൽ ശൂന്യമായിത്തീർന്ന ദേശം വിശ്രമം അനുഭവിക്കും. എന്റെ ചട്ടങ്ങൾ ധിക്കരിച്ച് എന്റെ കല്പനകൾ വെറുത്തു ദുഷ്കൃത്യം ചെയ്തതിന് അവർ തക്കപരിഹാരം ചെയ്യണം.


അതുകൊണ്ട് നിങ്ങൾ നിമിത്തം സീയോൻ വയൽപോലെ ഉഴുതുമറിക്കപ്പെടും; അതേ! യെരൂശലേം കുപ്പക്കൂനയാകും. ദേവാലയഗിരി വനമായിത്തീരും.


എന്നാൽ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പൂർവികരെ പിന്തുടർന്നു പിടികൂടിയില്ലേ? അപ്പോൾ അവർ അനുതപിച്ചു പറഞ്ഞു: ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അനുസൃതമായി സർവശക്തനായ സർവേശ്വരൻ ഉദ്ദേശിച്ചതുപോലെതന്നെ ഞങ്ങളോടു ചെയ്തിരിക്കുന്നു.


മോശ ഇസ്രായേൽജനത്തെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു: “ഈജിപ്തിൽവച്ചു ഫറവോയോടും അയാളുടെ സേവകരോടും അയാളുടെ ദേശത്തോടും സർവേശ്വരൻ ചെയ്തതെല്ലാം നിങ്ങൾ കണ്ടതാണല്ലോ.


“ഞാൻ വൃദ്ധനായിരിക്കുന്നു; നിങ്ങൾ നേരിടേണ്ടിവന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ സർവേശ്വരൻ ചെയ്തതെന്തെന്നു നിങ്ങൾ കണ്ടല്ലോ! അവിടുന്നുതന്നെ ആയിരുന്നു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്.


Lean sinn:

Sanasan


Sanasan