Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 44:1 - സത്യവേദപുസ്തകം C.L. (BSI)

1 ഈജിപ്തിലെ മിഗ്ദോലിലും തഹ്പനേസിലും മെംഫിസിലും പത്രോസിലും പാർക്കുന്ന യെഹൂദന്മാരെ സംബന്ധിച്ചു സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 മിസ്രയീംദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാർക്കുന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 മിസ്രയീം ദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും വസിക്കുന്ന സകലയെഹൂദന്മാരെയും കുറിച്ച് യിരെമ്യാവിനുണ്ടായ അരുളപ്പാടു എന്തെന്നാൽ:

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മിസ്രയീംദേശത്തു മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാർക്കുന്ന സകലയെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 ഉത്തര ഈജിപ്റ്റിലും—മിഗ്ദോൽ, തഹ്പനേസ്, നോഫ് എന്നിവിടങ്ങളിലും—പത്രോസുദേശത്തും വസിച്ചിരുന്ന എല്ലാ യെഹൂദരെയുംകുറിച്ച് യിരെമ്യാവിന് ഈ അരുളപ്പാടുണ്ടായി:

Faic an caibideil Dèan lethbhreac




യിരെമ്യാവ് 44:1
19 Iomraidhean Croise  

കഫ്തോരീം എന്നീ ജനതകൾ. കസ്സലൂഹീമിൽനിന്നാണ് ഫെലിസ്ത്യർ ഉദ്ഭവിച്ചത്.


“തിരിച്ചു പോയി മിഗ്ദോലിനും കടലിനുമിടയ്‍ക്ക് ബാൽസെഫോനു മുമ്പിലായി പിഹഹിരോത്തിനു സമീപം കടൽത്തീരത്തു പാളയമടിക്കാൻ ഇസ്രായേൽജനത്തോടു പറയുക.”


സർവേശ്വരൻ തന്റെ ജനത്തിൽ ശേഷിച്ചവരെ അന്ന് അസ്സീറിയ, ഈജിപ്ത്, പത്രോസ്, എത്യോപ്യ, ഏലാം, ശീനാർ, ഹാമാത്ത്, കടൽത്തീരദേശങ്ങൾ എന്നിവിടങ്ങളിൽനിന്നു തിരിച്ചു കൊണ്ടുവരാൻ തന്റെ ശക്തി വീണ്ടും പ്രയോഗിക്കും.


സോവാനിലെ രാജാക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു. മെംഫീസിലെ രാജാക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തിലെ ഗോത്രങ്ങളുടെ മൂലക്കല്ലുകൾ ആയിരിക്കുന്നവർ ഈജിപ്തിനെ വഴിതെറ്റിച്ചു.


മാത്രമല്ല, മെംഫിസിലെയും തഹ്പനേസിലെയും ജനങ്ങൾ നിന്റെ ശിരസ്സിലെ കിരീടം തകർത്തുകളഞ്ഞു.


എന്നാൽ സർവേശ്വരൻ അരുളിച്ചെയ്യുന്നു: തിന്നാൻ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ, യെഹൂദാരാജാവായ സിദെക്കീയായെയും അവന്റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിച്ച് ഇവിടെ പാർക്കുന്ന യെരൂശലേംകാരെയും ഇവിടെനിന്ന് ഈജിപ്തിൽ പോയി പാർക്കുന്നവരെയും ഞാൻ കണക്കാക്കും.


ഈജിപ്തിലുള്ള സൂര്യക്ഷേത്രത്തിലെ സ്തംഭങ്ങൾ അവൻ തകർക്കും; ഈജിപ്തിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾ അവൻ അഗ്നിക്കിരയാക്കും.”


തങ്ങളുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപാർച്ചന ചെയ്തിരുന്നു എന്നറിഞ്ഞ പുരുഷന്മാരും അവിടെ നിന്നിരുന്ന വലിയ സംഘം സ്‍ത്രീകളും ഈജിപ്തിലെ പത്രോസ് ദേശത്തു പാർത്തിരുന്ന ജനങ്ങളും യിരെമ്യായോടു പറഞ്ഞു:


“ഈജിപ്തിൽ പ്രഖ്യാപിക്കുക, മിഗ്ദോലിൽ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങൾക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാൻ പോകുകയാണ്;


ഈജിപ്തുനിവാസികളേ, പ്രവാസത്തിനായി ഭാണ്ഡമെല്ലാം ഒരുക്കുവിൻ! മെംഫീസ് ശൂന്യമാകും; അതു വിജനമായിത്തീരും.


അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരാണ്. ഞാൻ ഈജിപ്തിനെ മിഗ്ദോൻ പട്ടണംമുതൽ സെവേനെ പട്ടണംവരെ എത്യോപ്യയുടെ അതിർത്തിയോളം പാഴും ശൂന്യവും ആക്കിത്തീർക്കും.


അവരുടെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും. അവരുടെ ജന്മദേശമായ പത്രോസിലേക്കു ഞാൻ അവരെ തിരിച്ചുകൊണ്ടുവരും. അവിടെ അവർ ഒരു എളിയരാജ്യമായിരിക്കും.


സർവേശ്വരനായ കർത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങൾ നശിപ്പിക്കും. മെംഫീസിലെ പ്രതിമകൾ ഇല്ലാതാക്കും. ഈജിപ്തിൽ ഇനിമേൽ ഒരു രാജാവും ഉണ്ടായിരിക്കുകയില്ല. ഈജിപ്തിലെങ്ങും ഞാൻ ഭീതി പരത്തും.


ഞാൻ പത്രോസ് ശൂന്യമാക്കും; സോവാൻ അഗ്നിക്കിരയാക്കും. തേബസിൽ ഞാൻ ന്യായവിധി നടത്തും.


ഈജിപ്തിനു ഞാൻ തീ വയ്‍ക്കും. സീൻ അതിവേദനയിൽ അമരും. തേബസ് ഭേദിക്കപ്പെടും. അതിന്റെ മതിലുകൾ ഇടിഞ്ഞുവീഴും.


തഹഫ്നേഹെസിൽ ഈജിപ്തിന്റെ ആധിപത്യം തകർക്കുമ്പോൾ അവിടെ പകൽ ഇരുണ്ടുപോകും. അവളുടെ അഹങ്കാരത്തിനു ഞാൻ അറുതി വരുത്തും. ഒരു മേഘം അവളെ മൂടും; അവളുടെ പുത്രിമാർ തടവുകാരാക്കപ്പെടും.


ഇതാ, അവർ വിനാശത്തിൽനിന്ന് ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചു കൂട്ടും. മെംഫിസ് അവരുടെ ശവകുടീരമായിത്തീരും. അവരുടെ വെള്ളികൊണ്ടുള്ള വിലപ്പെട്ട ഉരുപ്പടികൾ കൊടിത്തൂവ കൈവശപ്പെടുത്തും. മുൾച്ചെടികൾ അവരുടെ കൂടാരങ്ങളിൽ വളരും.


Lean sinn:

Sanasan


Sanasan