Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 43:4 - സത്യവേദപുസ്തകം C.L. (BSI)

4 അങ്ങനെ കാരേഹിന്റെ പുത്രനായ യോഹാനാനും സൈന്യാധിപന്മാരും സർവജനങ്ങളും യെഹൂദ്യയിൽ തന്നെ പാർക്കണമെന്നുള്ള സർവേശ്വരന്റെ കല്പന അനുസരിച്ചില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകല ജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 അങ്ങനെ കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു വസിക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാപടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്കു അനുസരിച്ചില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണ്ടതിനായി നൽകപ്പെട്ട യഹോവയുടെ വചനം അനുസരിച്ചില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 43:4
10 Iomraidhean Croise  

വലിയവരും ചെറിയവരുമായ ഇസ്രായേൽജനമെല്ലാം ബാബിലോണ്യരെ ഭയന്ന്, സൈന്യാധിപന്മാരോടൊപ്പം ഈജിപ്തിലേക്കു തിരിച്ചു.


അപ്പോൾ രാജാവ്: “പറഞ്ഞതു മതി. വെറുതെ ചാകണമെന്നുണ്ടോ? രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു. “അങ്ങ് ഇങ്ങനെ പ്രവർത്തിക്കുകയും എന്റെ ഉപദേശം അവഗണിക്കുകയും ചെയ്തതുകൊണ്ട് ദൈവം അങ്ങയെ നശിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു” എന്നു പ്രവാചകൻ പറഞ്ഞു.


സർവേശ്വരനിൽ വിശ്വാസമർപ്പിക്കുക നന്മ പ്രവർത്തിക്കുക. അപ്പോൾ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം.


ദരിദ്രന്റെ ജ്ഞാനം അവമതിക്കപ്പെടുകയും അയാളുടെ വാക്കുകൾ അവഗണിക്കപ്പെടുകയും ചെയ്തെങ്കിലും, ജ്ഞാനം ശക്തിയെക്കാൾ ശ്രേഷ്ഠമെന്നു ഞാൻ പറയും.


ഇശ്മായേൽ, ഗെദല്യായെ വധിച്ചശേഷം മിസ്പായിൽനിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ പടയാളികൾ, സ്‍ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ എന്നിവരടങ്ങുന്ന ജനങ്ങളെയെല്ലാം കാരേഹിന്റെ പുത്രനായ യോഹാനാനും കൂടെയുള്ള സൈന്യാധിപന്മാരും കൂടി മോചിപ്പിച്ചു ഗിബെയോനിൽനിന്നു മടക്കിക്കൊണ്ടുവന്നു.


ഇന്നു ഞാൻ എല്ലാകാര്യങ്ങളും നിങ്ങളെ അറിയിച്ചു. നിങ്ങളോടു പറയാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ എന്നോട് ആവശ്യപ്പെട്ടതൊന്നും നിങ്ങൾ അനുസരിച്ചിട്ടില്ല. അതുകൊണ്ടു നിങ്ങൾ പോയി പാർക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങൾ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും എന്നു നിശ്ചയമായും അറിഞ്ഞുകൊള്ളുവിൻ.”


അപ്പോൾ കാരേഹിന്റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവർമുതൽ വലിയവർവരെ സർവജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു:


എന്നാൽ നിങ്ങൾ അതു ചെവിക്കൊണ്ടില്ല. അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുന്ന തിന്മപ്രവൃത്തിയിൽനിന്നു പിന്തിരിഞ്ഞുമില്ല.


Lean sinn:

Sanasan


Sanasan