Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 43:3 - സത്യവേദപുസ്തകം C.L. (BSI)

3 ബാബിലോണ്യർ ഞങ്ങളെ കൊല്ലുന്നതിനോ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകുന്നതിനോവേണ്ടി അവരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചുകൊടുക്കാൻ നേര്യായുടെ പുത്രൻ ബാരൂക്ക് നിന്നെ പ്രേരിപ്പിക്കുന്നു.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കൈയിൽ ഏല്പിപ്പാൻ നേര്യാവിന്റെ മകനായ ബാരൂക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിക്കുവാൻ നേര്യാവിൻ്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു” എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 കല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിപ്പാൻ നേര്യാവിന്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 ബാബേല്യർ ഞങ്ങളെ കൊന്നുകളയുകയോ ബാബേലിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോകയോ ചെയ്യേണ്ടതിന് അവരുടെ കൈയിൽ ഞങ്ങളെ ഏൽപ്പിക്കാൻ തക്കവണ്ണം നേര്യാവിന്റെ മകനായ ബാരൂക്ക് ഞങ്ങൾക്കു വിരോധമായി താങ്കളെ പ്രേരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 43:3
12 Iomraidhean Croise  

ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു. ഞാൻ അവരെ സ്നേഹിക്കുന്നു. എന്നിട്ടും അവർ എനിക്കെതിരെ ദോഷം ആരോപിക്കുന്നു.


എന്റെ പിതൃസഹോദരപുത്രൻ ഹനമേലിന്റെയും ആധാരത്തിൽ ഒപ്പുവച്ച സാക്ഷികളുടെയും കാവല്‌ക്കാരുടെ അങ്കണത്തിലുണ്ടായിരുന്ന സകല യെഹൂദന്മാരുടെയും സാന്നിധ്യത്തിൽ വച്ച് ഏല്പിച്ചു.


അപ്പോൾ പുസ്തകച്ചുരുളിൽനിന്നു യിരെമ്യാ പറഞ്ഞുകൊടുത്ത വചനങ്ങളെല്ലാം ശാഫാന്റെ പുത്രനും ദേവാലയത്തിലെ കാര്യവിചാരകനുമായ ഗെമര്യായുടെ മുറിയിൽ വച്ചു സകല ജനവും കേൾക്കെ ബാരൂക്ക് വായിച്ചു; ആ മുറി ദേവാലയത്തിലെ പുതിയ വാതിലിനു സമീപം, മുകളിലത്തെ അങ്കണത്തിൽ ആയിരുന്നു.


എഴുത്തുകാരനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിച്ചുകൊണ്ടുവരാൻ രാജാവ് തന്റെ പുത്രനായ യെരഹ്മെയേൽ, അസ്രിയേലിന്റെ പുത്രൻ സെരായാ, അബ്‍ദേലിന്റെ പുത്രൻ ശെലെമ്യാ എന്നിവരോടു കല്പിച്ചു; എന്നാൽ സർവേശ്വരൻ യിരെമ്യായെയും ബാരൂക്കിനെയും ഒളിപ്പിച്ചു.


യിരെമ്യാ നേരിയായുടെ പുത്രൻ ബാരൂക്കിനെ വിളിച്ചു സർവേശ്വരൻ തന്നോട് അരുളിച്ചെയ്തതെല്ലാം പറഞ്ഞുകൊടുത്തു. ബാരൂക്ക് അവയെല്ലാം ഒരു പുസ്തകച്ചുരുളിൽ എഴുതി.


അപ്പോൾ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യനെ വധിക്കണം; ഇയാൾ ഇങ്ങനെ സംസാരിച്ചു നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യങ്ങളുടെയും ജനത്തിന്റെയും കരങ്ങൾ ദുർബലമാക്കുന്നു.


ബാബിലോൺരാജാവ് ദേശത്തിന്റെ അധിപതിയായി നിയമിച്ചിരുന്ന അഹീക്കാമിന്റെ പുത്രൻ ഗെദല്യായെ നെഥന്യായുടെ പുത്രൻ ഇശ്മായേൽ വധിച്ചതുകൊണ്ട് അവർ ബാബിലോണ്യരെ ഭയപ്പെട്ടിരുന്നു.


സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും രാജകുമാരിമാരെയും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ, ഗെദല്യായുടെ അടുക്കൽ അകമ്പടി സേനാനായകനായ നെബൂസർ-അദാൻ ഏല്പിച്ചിരുന്ന സർവജനങ്ങളെയും യിരെമ്യാപ്രവാചകനെയും നേര്യായുടെ പുത്രൻ ബാരൂക്കിനെയും ഈജിപ്തിലേക്കു കൊണ്ടുപോയി.


എല്ലാ മനുഷ്യരും നിങ്ങളെ പുകഴ്ത്തുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം!; അവരുടെ പിതാക്കന്മാർ വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പുകഴ്ത്തിയിട്ടുണ്ടല്ലോ.


Lean sinn:

Sanasan


Sanasan