Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 42:2 - സത്യവേദപുസ്തകം C.L. (BSI)

2-3 അവർ യിരെമ്യാ പ്രവാചകനോടു പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേട്ടാലും; ഒരു വലിയ ജനത ആയിരുന്ന ഞങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രമേ ശേഷിച്ചിട്ടുള്ളൂ എന്ന് അങ്ങു കാണുന്നുവല്ലോ; ഈ ശേഷിപ്പിനുവേണ്ടി അങ്ങയുടെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചാലും. ഞങ്ങൾ പോകേണ്ട മാർഗവും ഞങ്ങൾ ചെയ്യേണ്ട പ്രവൃത്തികളും ദൈവമായ സർവേശ്വരൻ ഞങ്ങൾക്കു കാണിച്ചുതരുമാറാകട്ടെ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിനു ശേഷിച്ചിരിക്കുന്ന ഈ സകല ജനവുമായ ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “നിന്‍റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 യിരെമ്യാപ്രവാചകനോട് ഇപ്രകാരം അഭ്യർഥിച്ചു, “ഞങ്ങളുടെ അപേക്ഷ മാനിച്ച്, ഈ അവശേഷിച്ച ജനത്തിനുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിച്ചാലും. ഒരിക്കൽ അസംഖ്യമായിരുന്ന ഞങ്ങൾ അങ്ങേക്ക് ഇപ്പോൾ കാണാൻ കഴിയുന്നതുപോലെ വളരെ ചുരുക്കംപേരായി ശേഷിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 42:2
34 Iomraidhean Croise  

“എന്റെ കൈ സുഖപ്പെടുത്താൻ നിന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായി.


എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ.


ഫറവോ പറഞ്ഞു: “മരുഭൂമിയിൽ പോയി നിങ്ങളുടെ ദൈവമായ സർവേശ്വരനു യാഗം കഴിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്‍ക്കാം; എന്നാൽ വളരെ ദൂരം പോകരുത്; എനിക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കുകയും വേണം.”


ഇടിയും കന്മഴയും ദുർവഹമായിരിക്കയാൽ അവിടുത്തോടു പ്രാർഥിച്ചാലും; ഞാൻ നിങ്ങളെ വിട്ടയയ്‍ക്കാം. ഇനി ഒട്ടും താമസിപ്പിക്കുകയില്ല.”


നിങ്ങൾ കൈ ഉയർത്തി പ്രാർഥിക്കുമ്പോൾ ഞാൻ മുഖം തിരിച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്.


സർവശക്തനായ സർവേശ്വരൻ നമുക്കുവേണ്ടി ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ, സൊദോമും ഗൊമോറായുംപോലെ നാമും ആകുമായിരുന്നു.


ജീവിക്കുന്ന ദൈവത്തെ പരിഹസിക്കാൻ അസ്സീറിയായിലെ രാജാവ് അയച്ച രബ്-ശാക്കേയുടെ വാക്കുകൾ അങ്ങയുടെ ദൈവം കേട്ടിരിക്കും. അങ്ങയുടെ ദൈവമായ സർവേശ്വരൻ ആ വാക്കുകൾക്കു പ്രതികാരം ചെയ്യുകയില്ലേ? അതുകൊണ്ട് അവശേഷിക്കുന്ന നമ്മുടെ ജനത്തിനുവേണ്ടി പ്രാർഥിച്ചാലും.


എന്റെ സമർപ്പിതനെപ്പോലെ, സർവേശ്വരന്റെ ദാസനെപ്പോലെ അന്ധനായി ആരുണ്ട്? കാഴ്ചയിൽപ്പെടുന്നത് അവൻ കണ്ടു ഗ്രഹിക്കുന്നില്ല, ചെവി തുറന്നിരുന്നിട്ടും അവൻ കേൾക്കുന്നില്ല.


സർവേശ്വരാ, ഞാൻ എന്റെ ശത്രുക്കളുടെ നന്മയ്‍ക്കുവേണ്ടി അപേക്ഷിക്കുകയോ അവർക്കു പ്രയാസവും കഷ്ടതയുമുണ്ടായപ്പോൾ അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയോ ചെയ്യാതിരുന്നെങ്കിൽ അവർ ശപിച്ചതുപോലെ എനിക്കു ഭവിക്കട്ടെ.


മരത്തോടു ‘നീ എന്റെ പിതാവാകുന്നു’ എന്നും, കല്ലിനോട് ‘മാതാവാകുന്നു’ എന്നും അവർ പറയുന്നു; അവർ മുഖമല്ല പുറമാണ് എന്റെ നേരേ തിരിക്കുന്നത്; എന്നാൽ കഷ്ടകാലം വരുമ്പോൾ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ എന്ന് അവർ എന്നോടു പറയുന്നു.


“ബാബിലോണിലെ രാജാവായ നെബുഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നു; അതേപ്പറ്റി സർവേശ്വരന്റെ ഹിതം ആരായണമേ; ഒരുപക്ഷേ അവിടുന്നു ഞങ്ങൾക്കുവേണ്ടി അദ്ഭുതം പ്രവർത്തിച്ച് അയാളെ മടക്കി അയച്ചേക്കാം.”


ഒരുപക്ഷേ അവരുടെ അപേക്ഷ സർവേശ്വരന്റെ അടുക്കൽ എത്തുകയും ഓരോരുത്തനും തന്റെ ദുർമാർഗത്തിൽനിന്നു പിന്തിരിയുകയും ചെയ്തേക്കാം; ഈ ജനത്തിനെതിരെ അവിടുന്ന് വലിയ കോപവും ക്രോധവുമാണല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.


ഇപ്പോൾ എന്റെ യജമാനനായ രാജാവേ, ഞാൻ പറയുന്നതു കേട്ടാലും; എന്റെ അഭ്യർഥന സ്വീകരിച്ചാലും; കാര്യദർശിയായ യോനാഥാന്റെ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്‍ക്കരുതേ; ഞാൻ അവിടെ കിടന്നു മരിക്കുമല്ലോ.”


ശെലെമ്യായുടെ പുത്രനായ യെഹൂഖലിനെയും മയസേയായുടെ പുത്രൻ സെഫന്യാപുരോഹിതനെയും സിദെക്കീയാരാജാവ് യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു നമ്മുടെ ദൈവമായ സർവേശ്വരനോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എന്നു പറയിച്ചു.


സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാ പ്രവാചകനെ ദേവാലയത്തിന്റെ മൂന്നാം കവാടത്തിലേക്കു വരുത്തി; രാജാവ് യിരെമ്യായോട് പറഞ്ഞു: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഒന്നും എന്നിൽനിന്നു മറച്ചു വയ്‍ക്കരുത്.”


കാരേഹിന്റെ പുത്രനായ യോഹാനാൻ മിസ്പായിൽ വച്ചു രഹസ്യമായി ഗെദല്യായോടു സംസാരിച്ചു: “ഞാൻ പോയി നെഥന്യായുടെ പുത്രൻ ഇശ്മായേലിനെ കൊന്നുകളയാം; അവൻ എന്തിന് അങ്ങയുടെ ജീവൻ അപഹരിക്കണം; അങ്ങനെ സംഭവിച്ചാൽ അങ്ങയുടെ ചുറ്റും കൂടിയിരിക്കുന്ന യെഹൂദന്മാരെല്ലാം ചിതറപ്പെടും; യെഹൂദ്യയിൽ അവശേഷിക്കുന്നവർ നശിക്കുകയും ചെയ്യും.”


‘ഞങ്ങളുടെ സർവേശ്വരനോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, അവിടുന്നു കല്പിക്കുന്നതെന്തും ഞങ്ങൾ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞു നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ അടുക്കലേക്ക് അയച്ചപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കയായിരുന്നു.


ജനനിബിഡമായിരുന്ന നഗരി ഇന്ന് എത്ര ഏകാന്തമായിരിക്കുന്നു! ജനതകളിൽ മഹതിയായിരുന്നവൾ ഇന്നിതാ വിധവയെപ്പോലെ ആയിരിക്കുന്നു! നഗരികളുടെ രാജ്ഞിയായിരുന്നവൾ ഇന്നിതാ അടിമയായിത്തീർന്നിരിക്കുന്നു.


അവർ പോകുന്ന ജനതകളുടെ ഇടയിൽ തങ്ങളുടെ മ്ലേച്ഛതകൾ ഏറ്റുപറയാൻവേണ്ടി അവരിൽ ഏതാനും പേരെ വാളിൽനിന്നും ക്ഷാമത്തിൽനിന്നും പകർച്ചവ്യാധിയിൽനിന്നും ഞാൻ രക്ഷിക്കും. ഞാനാണ് സർവേശ്വരൻ എന്ന് അപ്പോൾ അവർ അറിയും.


അവർ കൂലി കൊടുത്തു ജനതകളുമായി സഖ്യം ഉണ്ടാക്കിയാലും ഇപ്പോൾ ഞാൻ അവരെ ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വാഴിക്കുന്നതിൽനിന്ന് അവർ കുറെക്കാലത്തേക്കു വിരമിക്കും.


ഹിംസ്രജന്തുക്കളെ നിങ്ങളുടെ നേരേ അഴിച്ചു വിടും; അവ നിങ്ങളുടെ കുട്ടികളെ കൊന്നൊടുക്കും; കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ എണ്ണം കുറയും; നിങ്ങളുടെ പാതകൾ വിജനമാകും.


വെട്ടുക്കിളികൾ ദേശത്തുള്ള പച്ചത്തലപ്പെല്ലാം തിന്നു തീർത്തു. അപ്പോൾ ഞാൻ ഉണർത്തിച്ചു: “സർവേശ്വരനായ ദൈവമേ, ഞാനൊന്നു ചോദിക്കട്ടെ: കേവലം നിസ്സാരരായ ഇസ്രായേല്യർ എങ്ങനെ നിലനില്‌ക്കും?”


എന്നാൽ ദൈവം നേരത്തേതന്നെ ആ നാളുകളുടെ സംഖ്യ കുറച്ചിരിക്കുന്നു. അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ആരും രക്ഷപെടുകയില്ലായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനം നിമിത്തം ആ നാളുകളുടെ സംഖ്യ പരിമിതമാക്കും.


അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കുവാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്ന് അപേക്ഷിച്ചു.


നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയിരിക്കുന്നെങ്കിലും നിങ്ങളിൽ ചുരുക്കം പേർ മാത്രം അവശേഷിക്കും; നിങ്ങളുടെ ദൈവമായ സർവേശ്വരനെ നിങ്ങൾ അനുസരിച്ചില്ലല്ലോ.


നിങ്ങൾക്കു നന്മ ചെയ്യുന്നതിലും നിങ്ങളുടെ സംഖ്യ വർധിപ്പിക്കുന്നതിലും അവിടുന്നു സന്തോഷിച്ചതുപോലെ നിങ്ങളെ നശിപ്പിക്കുന്നതിലും സർവേശ്വരൻ സന്തോഷിക്കും; നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തുനിന്ന് നിങ്ങളെ പിഴുതുകളയും.


സർവേശ്വരൻ നിങ്ങളെ മറ്റു ജനതകളുടെ ഇടയിൽ ചിതറിക്കും; അവരുടെ ഇടയിൽ നിങ്ങൾ ചെറിയൊരു ഗണം മാത്രമായിരിക്കും.


നിങ്ങൾക്കു രോഗശാന്തി ഉണ്ടാകേണ്ടതിന് പരസ്പരം പാപം ഏറ്റുപറഞ്ഞ് ഒരുവനുവേണ്ടി മറ്റൊരുവൻ പ്രാർഥിക്കുക. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു.


സകല ജനവും ശമൂവേലിനോടു പറഞ്ഞു: “ഞങ്ങൾ മരിക്കാതിരിക്കാൻ അങ്ങയുടെ ദൈവമായ സർവേശ്വരനോട് ഈ ദാസന്മാർക്കുവേണ്ടി പ്രാർഥിക്കണമേ. ഞങ്ങളുടെ മറ്റു പാപങ്ങൾക്കു പുറമേ രാജാവിനെ ആവശ്യപ്പെടുകമൂലം ഒരു പാപം കൂടി ചെയ്തിരിക്കുന്നു.”


നിങ്ങൾക്കുവേണ്ടി തുടർന്നു പ്രാർഥിക്കാതെയിരുന്നു സർവേശ്വരനോടു പാപം ചെയ്യാൻ എനിക്ക് ഇടവരാതിരിക്കട്ടെ; നേരും ചൊവ്വുമുള്ള വഴി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരും.


ഫെലിസ്ത്യരിൽനിന്നു തങ്ങളെ രക്ഷിക്കുന്നതിനു ദൈവമായ സർവേശ്വരനോടു നിരന്തരം പ്രാർഥിക്കണമെന്ന് അവർ ശമൂവേലിനോട് അപേക്ഷിച്ചു.


Lean sinn:

Sanasan


Sanasan