Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 42:10 - സത്യവേദപുസ്തകം C.L. (BSI)

10 “നിങ്ങൾ ഈ ദേശത്തുതന്നെ പാർത്താൽ, ഞാൻ നിങ്ങളെ പടുത്തുയർത്തും; പൊളിച്ചുകളയുകയില്ല. ഞാൻ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 “നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുന്നപക്ഷം ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും പിഴുതുകളയാതെ നടുകയും ചെയ്യും. കാരണം നിങ്ങളുടെമേൽ ഞാൻ വരുത്തിയ അനർഥത്തെപ്പറ്റി അനുതപിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 42:10
25 Iomraidhean Croise  

യെരൂശലേമിനെയും പകർച്ചവ്യാധി ബാധിക്കാൻ ദൈവദൂതൻ കൈ നീട്ടിയപ്പോൾ സർവേശ്വരൻ അവിടെ ഉണ്ടാകാൻ പോകുന്ന അനർഥത്തെക്കുറിച്ചു ദുഃഖിച്ചു സംഹാരദൂതനോടു “മതി, നീ കൈ പിൻവലിക്കുക” എന്നു കല്പിച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്റെ അടുത്തായിരുന്നു.


അവിടുത്തെ ഉടമ്പടി അവിടുന്ന് അനുസ്മരിച്ചു. അവിടുത്തെ മഹാസ്നേഹത്താൽ അവരോടു മനസ്സലിഞ്ഞു.


സർവേശ്വരനിൽ വിശ്വാസമർപ്പിക്കുക നന്മ പ്രവർത്തിക്കുക. അപ്പോൾ നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം.


ദൈവം സീയോനെ രക്ഷിക്കും; യെഹൂദാനഗരങ്ങൾ അവിടുന്നു വീണ്ടും പണിയും. അവിടുത്തെ ദാസർ അവിടെ പാർത്ത് അതു കൈവശമാക്കും.


ജനത്തിനെതിരേ എടുത്ത തീരുമാനത്തിൽനിന്നു സർവേശ്വരൻ പിന്മാറി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥം വരുത്തിയതുമില്ല.


ഞാൻ അവരെ കടാക്ഷിച്ച് അവർക്കു നന്മ വരുത്തും. ഈ ദേശത്തേക്കു ഞാൻ അവരെ മടക്കികൊണ്ടുവരും; ഞാൻ അവരെ പണിതുയർത്തും; അവരെ നശിപ്പിക്കയില്ല; ഞാൻ അവരെ നട്ടുപിടിപ്പിക്കും; പിഴുതുകളകയില്ല.


യെഹൂദാരാജാവായ ഹിസ്കീയായോ യെഹൂദ്യയിലെ ജനമോ അയാളെ വധിച്ചുവോ? അവർ സർവേശ്വരനെ ഭയപ്പെട്ട് അവിടുത്തെ കാരുണ്യം യാചിക്കുകയും അവിടുന്ന് അവരുടെമേൽ വരുത്തുമെന്നു പറഞ്ഞിരുന്ന അനർഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയും ചെയ്തില്ലേ? നാമാകട്ടെ വലിയ അനർഥം നമ്മുടെമേൽ വരുത്തിവയ്‍ക്കാൻ പോകുന്നു.


എന്നാൽ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിനു കീഴിൽ തലവച്ചു രാജാവിനെ സേവിച്ചാൽ ഞാൻ അവരെ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവർ കൃഷി ചെയ്ത് അവിടെ പാർക്കും.


പിഴുതുകളയാനും ഇടിച്ചുതകർക്കാനും മറിച്ചുകളയാനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചതുപോലെ പണിയാനും നടുവാനും കൂടെ ശ്രദ്ധിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


യെഹൂദായ്‍ക്കും ഇസ്രായേലിനും മുമ്പുണ്ടായിരുന്ന ഐശ്വര്യം ഞാൻ വീണ്ടും നല്‌കും. പൂർവസ്ഥിതിയിൽ അവരെ ഞാൻ ആക്കും.


അങ്ങനെ കാരേഹിന്റെ പുത്രനായ യോഹാനാനും സൈന്യാധിപന്മാരും സർവജനങ്ങളും യെഹൂദ്യയിൽ തന്നെ പാർക്കണമെന്നുള്ള സർവേശ്വരന്റെ കല്പന അനുസരിച്ചില്ല.


നശിപ്പിക്കപ്പെട്ടു ദേശത്തെ പുനഃസ്ഥാപിച്ചതും പാഴ്നിലങ്ങളിൽ വീണ്ടും കൃഷിയിറക്കിയതും സർവേശ്വരനായ ഞാനാണെന്നു ചുറ്റും ശേഷിച്ചിരിക്കുന്ന ജനതകൾ അന്ന് അറിയും. ഇതു സർവേശ്വരനായ ഞാനാണ് അരുളിച്ചെയ്യുന്നത്. ഞാൻ അതു നിറവേറും.


എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാൻ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാൻ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിത്തീരുന്നു.


വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങൾ തന്നേ കീറി ദൈവമായ സർവേശ്വരനിലേക്കു തിരിയുവിൻ. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാൻ അവിടുന്നെപ്പോഴും സന്നദ്ധനാണ്.


അവിടുന്നു കനിഞ്ഞ് ആ ദർശനം ഫലിക്കയില്ലെന്ന് അരുളിച്ചെയ്തു.


ഇക്കാര്യത്തിലും അവിടുന്നു കനിഞ്ഞ് അങ്ങനെ സംഭവിക്കയില്ലെന്ന് അരുളിച്ചെയ്തു.


ദൈവം അവരുടെ ഈ പ്രവൃത്തികളും ദുർവൃത്തികളിൽനിന്നുള്ള പിന്മാറ്റവും കണ്ടു. അതുകൊണ്ട് മനസ്സുമാറ്റി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ച അനർഥങ്ങൾ അയച്ചില്ല.


യോനാ നഗരത്തിലെത്തി ഒരു ദിവസത്തെ വഴി നടന്നു, പിന്നീട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോൾ നിനെവേയ്‍ക്ക് ഉന്മൂലനാശം സംഭവിക്കും.”


“എന്റെ ദേശത്തുവച്ചു ഞാൻ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാൻ തർശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു.


‘അതിനുശേഷം ദാവീദിന്റെ വീണുപോയ കൂടാരം ഞാൻ വീണ്ടും പണിയും; അതിന്റെ ശൂന്യാവശിഷ്ടങ്ങൾ വീണ്ടും പടുത്തുയർത്തും.


അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു അവർ ദുർബലരും നിസ്സഹായരും ആണെന്നു കാണുമ്പോൾ സർവേശ്വരൻ തന്റെ ജനത്തോടു നീതി കാട്ടും തന്റെ ദാസരോടു കരുണ കാണിക്കും.


അവർക്കു ന്യായാധിപന്മാരെ നല്‌കിയപ്പോഴെല്ലാം സർവേശ്വരൻ ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളിൽനിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മർദനങ്ങളിലും അവർ നിലവിളിക്കുമ്പോൾ സർവേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു.


Lean sinn:

Sanasan


Sanasan