Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 40:8 - സത്യവേദപുസ്തകം C.L. (BSI)

8 അപ്പോൾ നെഥന്യായുടെ പുത്രൻ ഇശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ, യോനാഥാൻ, തൻഹൂമെത്തിന്റെ പുത്രൻ സെരായാ, നെതോഫാത്യനായ എഫായിയുടെ പുത്രന്മാർ, മയഖാത്യന്റെ മകനായ യെസന്യ എന്നിവർ തങ്ങളുടെ ആളുകളുമായി മിസ്പായിൽ ഗെദല്യായുടെ അടുക്കൽ ചെന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അവർ മിസ്പയിൽ ഗെദല്യാവിന്‍റെ അടുക്കൽ വന്നു: നെഥന്യാവിന്‍റെ മകനായ യിശ്മായേൽ, കാരേഹിന്‍റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്‍റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യൻ്റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അവർ മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ വന്നു: നെഥന്യാവിന്റെ മകനായ യിശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാനും യോനാഥാനും, തൻഹൂമെത്തിന്റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാർ, മയഖാഥ്യന്റെ മകനായ യെസന്യാവു എന്നിവരും അവരുടെ ആളുകളും തന്നേ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 അതിനാൽ അവർ—നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ, യോനാഥാൻ എന്നിവരും തൻഹൂമെത്തിന്റെ പുത്രനായ സെരായാവ്, നെതോഫാത്യനായ എഫായിയുടെ പുത്രന്മാർ, മാഖാത്യന്റെ മകനായ യെസന്യാവ് എന്നിവരോടും അവരുടെ ആളുകളോടുംകൂടെ—മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 40:8
29 Iomraidhean Croise  

ദാവീദ് തങ്ങളുടെ ശത്രുവായിത്തീർന്നു എന്നു മനസ്സിലാക്കി അമ്മോന്യർ ബേത്ത്-രെഹോബിലെയും സോബയിലെയും സിറിയാക്കാരിൽനിന്ന് ഇരുപതിനായിരം കാലാൾപടയെയും, ആയിരം യോദ്ധാക്കളുമായി മാഖാ രാജാവിനെയും തോബിൽനിന്നു പന്തീരായിരം പേരെയും കൂലിക്ക് എടുത്തു.


അമ്മോന്യർ പട്ടണവാതില്‌ക്കൽ അണിനിരന്നു. എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖായുടെ ആളുകളും വെളിമ്പ്രദേശത്ത് ആയിരുന്നു നിലയുറപ്പിച്ചത്.


മാഖാത്തിലെ അഹശ്ബായിയുടെ പുത്രനായ എലീഫേലെത്ത്; ഗീലോയിലെ അഹീഥോഫെലിന്റെ പുത്രനായ എലീയാം;


ബാബിലോൺരാജാവ് ഗെദല്യായെ അധിപതിയായി നിയമിച്ച വിവരം യെഹൂദാസൈന്യാധിപന്മാരായ നെഥന്യായുടെ പുത്രൻ ഇശ്മായേൽ, കാരേഹിന്റെ പുത്രൻ യോഹാനാൻ, നെതോഫാത്യനായ തൻഹൂമെത്തിന്റെ പുത്രൻ സെരായ്യാ, മാഖാത്യന്റെ പുത്രൻ യാസന്യാ എന്നിവർ അറിഞ്ഞപ്പോൾ തങ്ങളുടെ സൈന്യങ്ങളുമായി മിസ്പായിൽ ഗെദല്യായുടെ അടുക്കൽ ചെന്നു.


എന്നാൽ ഏഴാം മാസം രാജകുടുംബത്തിൽപ്പെട്ട എലീശാമായുടെ പൗത്രനും നെഥന്യായുടെ പുത്രനുമായ ഇശ്മായേൽ പത്തുപേരോടുകൂടി മിസ്പായിൽ ചെന്ന് ഗെദല്യായെ വധിച്ചു. അവിടെ ഉണ്ടായിരുന്ന യെഹൂദന്മാരെയും ബാബിലോണ്യരെയും അവർ വാളിന് ഇരയാക്കി.


നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനായുടെ പുത്രൻ ഹേലെദ്,


കാലേബിന്റെ ഉപഭാര്യയായ മയഖായുടെ പുത്രന്മാർ: ശേബെർ, തിർഹനാ.


ശല്മയുടെ പുത്രന്മാർ: ബേത്‍ലഹേം, നെതോഫാത്യർ, അത്രോത്ത്- ബേത്ത്-യോവാബ്, മാനഹത്യരിൽ പകുതിപ്പേർ, സൊര്യർ.


സെരുബ്ബാബേലിന്റെ കൂടെ വന്നവർ: യേശുവ, നെഹെമ്യാ, സെരായാ, രെയേലയാ, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ.


അനാഥോത്യർ നൂറ്റി ഇരുപത്തെട്ട്.


ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്;


പ്രഭുക്കന്മാർ യിരെമ്യായെ കണ്ടപ്പോൾ രോഷം പൂണ്ട് അദ്ദേഹത്തെ മർദിച്ചു തടവിലാക്കി.


ഇപ്പോൾ എന്റെ യജമാനനായ രാജാവേ, ഞാൻ പറയുന്നതു കേട്ടാലും; എന്റെ അഭ്യർഥന സ്വീകരിച്ചാലും; കാര്യദർശിയായ യോനാഥാന്റെ വീട്ടിലേക്ക് എന്നെ തിരിച്ച് അയയ്‍ക്കരുതേ; ഞാൻ അവിടെ കിടന്നു മരിക്കുമല്ലോ.”


എന്നാൽ ഞങ്ങൾ നിന്നെ വധിക്കുകയില്ല എന്നു പറഞ്ഞാൽ, ‘ഞാൻ മരിച്ചുപോകാതെയിരിക്കേണ്ടതിനു, യോനാഥാന്റെ ഗൃഹത്തിലേക്ക് എന്നെ അയക്കരുതേ എന്നു രാജാവിനോടു ഞാൻ അപേക്ഷിക്കുകയായിരുന്നു’ എന്നു നീ അവരോടു പറയണം.”


മോവാബിലും അമ്മോനിലും എദോമിലും മറ്റു സ്ഥലങ്ങളിലും പാർത്തിരുന്ന യെഹൂദന്മാർ ബാബിലോണിലെ രാജാവ് കുറെപ്പേരെ യെഹൂദ്യയിൽ അവശേഷിപ്പിച്ചിട്ടുണ്ടെന്നും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായെ അവിടുത്തെ അധിപതിയായി നിയമിച്ചിട്ടുണ്ടെന്നും കേട്ടു.


കാരേഹിന്റെ പുത്രനായ യോഹാനാനും നാട്ടിൻപുറത്ത് പാർത്തിരുന്ന സൈന്യാധിപന്മാരും മിസ്പായിൽ ഗെദല്യായുടെ അടുക്കൽ വന്നു.


അമ്മോന്യരുടെ രാജാവായ ബാലീസ് അങ്ങയെ വധിക്കാൻ നെഥന്യായുടെ പുത്രൻ ഇശ്മായേലിനെ നിയോഗിച്ചിരിക്കുന്ന വിവരം അറിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു; എന്നാൽ ഗെദല്യാ അവർ പറഞ്ഞതു വിശ്വസിച്ചില്ല.


കാരേഹിന്റെ പുത്രനായ യോഹാനാൻ മിസ്പായിൽ വച്ചു രഹസ്യമായി ഗെദല്യായോടു സംസാരിച്ചു: “ഞാൻ പോയി നെഥന്യായുടെ പുത്രൻ ഇശ്മായേലിനെ കൊന്നുകളയാം; അവൻ എന്തിന് അങ്ങയുടെ ജീവൻ അപഹരിക്കണം; അങ്ങനെ സംഭവിച്ചാൽ അങ്ങയുടെ ചുറ്റും കൂടിയിരിക്കുന്ന യെഹൂദന്മാരെല്ലാം ചിതറപ്പെടും; യെഹൂദ്യയിൽ അവശേഷിക്കുന്നവർ നശിക്കുകയും ചെയ്യും.”


ഇങ്ങനെ പറഞ്ഞിട്ട് അകമ്പടിസേനാനായകൻ ഭക്ഷണച്ചെലവും സമ്മാനവും നല്‌കി അദ്ദേഹത്തെ യാത്ര അയച്ചു. യിരെമ്യാ മിസ്പായിൽ അഹീക്കാമിന്റെ പുത്രൻ ഗെദല്യായുടെ അടുക്കൽചെന്ന് അയാളുടെ കൂടെ ദേശത്തു ശേഷിച്ച ജനത്തിന്റെ ഇടയിൽ വസിച്ചു.


ആ വർഷം ഏഴാം മാസത്തിൽ, രാജവംശത്തിൽപ്പെട്ടവനും രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥനും നെഥന്യായുടെ പുത്രനും എലിശാമായുടെ പൗത്രനുമായ ഇശ്മായേൽ, പത്ത് ആളുകളുമായി മിസ്പായിൽ അഹീക്കാമിന്റെ പുത്രനായ ഗെദല്യായുടെ അടുക്കലെത്തി; മിസ്പായിൽ അവർ ഒന്നിച്ചു ഭക്ഷണം കഴിക്കുക ആയിരുന്നു.


നെഥന്യായുടെ പുത്രൻ ഇശ്മായേൽ ചെയ്ത അതിക്രമങ്ങളെപ്പറ്റി കാരേഹിന്റെ പുത്രനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന സൈന്യാധിപന്മാരും കേട്ടപ്പോൾ,


അപ്പോൾ നെഥന്യായുടെ പുത്രൻ ഇശ്മായേലും പത്ത് ആളുകളും എഴുന്നേറ്റ്, ബാബിലോൺരാജാവ് ദേശത്തിന്റെ അധിപതിയായി നിയമിച്ചിരുന്നവനും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായെ വാളുകൊണ്ട് വധിച്ചു.


സകല സൈന്യാധിപന്മാരും കാരേഹിന്റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രൻ യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സർവജനവും അപ്പോൾ ഒന്നിച്ചുകൂടി.


അപ്പോൾ കാരേഹിന്റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവർമുതൽ വലിയവർവരെ സർവജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു:


പിന്നീട് ഹോശയ്യായുടെ പുത്രൻ അസര്യായും കാരേഹിന്റെ പുത്രൻ യോഹാനാനും അഹങ്കാരികളായ മറ്റുള്ളവരും ചേർന്നു യിരെമ്യായോടു പറഞ്ഞു: “നീ കള്ളം പറയുന്നു. ഈജിപ്തിൽപോയി അവിടെ പാർക്കരുത് എന്നു പറയാൻ ഞങ്ങളുടെ ദൈവമായ സർവേശ്വരൻ നിന്നെ അയച്ചിട്ടില്ല.


യോഹാനാനും സൈന്യാധിപന്മാരുംകൂടി ചിതറിപ്പോയ സ്ഥലങ്ങളിൽനിന്നു യെഹൂദ്യയിൽ പാർക്കാൻ മടങ്ങിവന്ന യെഹൂദന്മാരെയും


മനശ്ശെഗോത്രക്കാരനായ യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗ്ഗോബു ദേശം മുഴുവൻ കൈവശപ്പെടുത്തി; തന്റെ പേരനുസരിച്ചു ബാശാനു ഹവോത്ത്-യായീർ എന്നു പേരിട്ടു. ഇന്നും ഇതേ പേരിൽ അത് അറിയപ്പെടുന്നു;


ഹെർമ്മോൻ പർവതവും സൽക്കയും ബാശാൻദേശം മുഴുവനും ഗെശൂര്യർ, മാഖാത്യർ എന്നിവരുടെ ദേശവും ഗിലെയാദിന്റെ പകുതിഭാഗവും ഹെശ്ബോനിലെ സീഹോൻരാജാവിന്റെ രാജ്യത്തിന്റെ അതിർവരെയുള്ള സ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശം ഓഗിന്റെ ഭരണത്തിൻ കീഴിലായിരുന്നു.


Lean sinn:

Sanasan


Sanasan