Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 40:3 - സത്യവേദപുസ്തകം C.L. (BSI)

3 അവിടുന്ന് അരുളിച്ചെയ്തതുപോലെ എല്ലാം നിവർത്തിച്ചു; സർവേശ്വരനെതിരെ നിങ്ങൾ പാപം ചെയ്യുകയും അവിടുത്തെ ശബ്ദം അവഗണിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം നിങ്ങൾക്കു സംഭവിച്ചത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപം ചെയ്ത് അവന്റെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്കു സംഭവിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി, നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപംചെയ്ത് അവിടുത്തെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്ക് സംഭവിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപം ചെയ്തു അവന്റെ വാക്കു കേൾക്കാതിരുന്നതുകൊണ്ടു ഈ കാര്യം നിങ്ങൾക്കു സംഭവിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 യഹോവ അരുളിച്ചെയ്തതുപോലെ ഇപ്പോൾ അതു വരുത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾ യഹോവയ്ക്കു വിരോധമായി പാപംചെയ്യുകയും അവിടത്തെ ശബ്ദം അനുസരിക്കാതിരിക്കുകയും ചെയ്യുകയാൽത്തന്നെ ഇതു സംഭവിച്ചിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 40:3
12 Iomraidhean Croise  

എന്നാൽ സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും തിന്മ പ്രവർത്തിച്ചു. അതുകൊണ്ട് അവിടുന്നു അവരെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു; അവർ അവരെ ഭരിച്ചു. അവർ തിരിഞ്ഞ് അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്നു സ്വർഗത്തിൽനിന്നു കേട്ടു. അങ്ങനെ അവിടുത്തെ കാരുണ്യത്താൽ പലതവണ അവിടുന്ന് അവരെ വിടുവിച്ചു.


ഞങ്ങൾ അർഹിക്കുന്ന ശിക്ഷയാണ് അവിടുന്നു ഞങ്ങൾക്കു നല്‌കിയത്. അവിടുന്നു വിശ്വസ്തനായിരുന്നു. ഞങ്ങളാകട്ടെ ദുഷ്ടത പ്രവർത്തിച്ചു.


നിന്നെ നട്ടുപിടിപ്പിച്ച സർവശക്തനായ സർവേശ്വരൻ നിന്റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികൾതന്നെ; അവർ ബാലിനു ധൂപാർപ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.


അനേകം ജനതകൾ ഈ നഗരത്തിനടുത്തുകൂടെ കടന്നുപോകും; ഓരോരുവനും അയൽക്കാരനോടു ചോദിക്കും: “ദൈവം എന്തുകൊണ്ട് ഈ മഹാനഗരത്തോട് ഇങ്ങനെ പ്രവർത്തിച്ചു?


“എത്യോപ്യനായ ഏബെദ്-മേലെക്കിനോടു നീ പോയി പറയണം; ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഈ നഗരത്തിനെതിരെ ഞാൻ പറഞ്ഞിരുന്ന വാക്കുകളെല്ലാം സംഭവിക്കും; നന്മയ്‍ക്കല്ല തിന്മയ്‍ക്കുതന്നെ; നിന്റെ കൺമുമ്പിൽ വച്ച് അവയെല്ലാം ആ ദിവസം സംഭവിക്കും.


നിങ്ങൾ ധൂപാർച്ചന നടത്തുകയും സർവേശ്വരനെതിരെ പാപം ചെയ്യുകയും അവിടുത്തെ കല്പന ശ്രദ്ധിക്കാതെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ലംഘിക്കയും ചെയ്തതുകൊണ്ടാണ് ഇന്നത്തേതുപോലെയുള്ള അനർഥങ്ങൾ നിങ്ങളുടെമേൽ നിപതിച്ചിരിക്കുന്നത്.”


അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നാം കുറ്റക്കാരല്ല; അവർ സർവേശ്വരനോടു പാപം ചെയ്തു; അവരുടെ പിതാക്കന്മാരുടെ യഥാർഥമായ അഭയവും പ്രത്യാശയുമായ സർവേശ്വരനോടു തന്നെ.’


സർവേശ്വരൻ നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു. പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു. അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു; ശത്രു നിന്നെ ചൊല്ലി രസിക്കാൻ ഇടയാക്കി. അവിടുന്നു ശത്രുവിന്റെ ശക്തി വർധിപ്പിച്ചു.


എന്നാൽ അനുതാപത്തിനു വഴങ്ങാൻ കൂട്ടാക്കാത്ത നീ നിന്റെ ഹൃദയകാഠിന്യം മൂലം, ദൈവകോപം ജ്വലിക്കുകയും നീതിപൂർവകമായ വിധിയുണ്ടാകുകയും ചെയ്യുന്ന ദിവസത്തേക്കു നിനക്കുവേണ്ടിത്തന്നെ നീ ശിക്ഷ കൂട്ടിവയ്‍ക്കുകയാണു ചെയ്യുന്നത്.


യെഹൂദധർമശാസ്ത്രത്തിൻ കീഴിൽ ഉള്ളവർക്കുവേണ്ടിയാണ് അതിന്റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു.


അവർ മുമ്പൊരിക്കലും ആരാധിച്ചിട്ടില്ലാത്തതും അവിടുന്ന് വിലക്കിയിട്ടുള്ളതുമായ ദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു.


Lean sinn:

Sanasan


Sanasan