Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 40:2 - സത്യവേദപുസ്തകം C.L. (BSI)

2 അകമ്പടിസേനാനായകൻ യിരെമ്യായെ വിളിച്ച് അയാളോടു പറഞ്ഞു: “നിന്റെ ദൈവമായ സർവേശ്വരൻ ഈ അനർഥങ്ങൾ ഈ സ്ഥലത്തിനെതിരെ പ്രഖ്യാപിച്ചിരുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 എന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞത്: നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർഥം അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 എന്നാൽ അകമ്പടിനായകൻ യിരെമ്യാവിനെ വരുത്തി അവനോട് പറഞ്ഞത്: “നിന്‍റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർത്ഥം അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 എന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞതു: നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ചു ഈ അനർത്ഥം അരുളിച്ചെയ്തു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യിരെമ്യാവിനെ വരുത്തി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർഥം അരുളിച്ചെയ്തിരുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 40:2
12 Iomraidhean Croise  

നിന്നെ നട്ടുപിടിപ്പിച്ച സർവശക്തനായ സർവേശ്വരൻ നിന്റെ നാശം പ്രഖ്യാപിച്ചുകഴിഞ്ഞു; കാരണം, ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ചെയ്ത തിന്മപ്രവൃത്തികൾതന്നെ; അവർ ബാലിനു ധൂപാർപ്പണം നടത്തി എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.


അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നാം കുറ്റക്കാരല്ല; അവർ സർവേശ്വരനോടു പാപം ചെയ്തു; അവരുടെ പിതാക്കന്മാരുടെ യഥാർഥമായ അഭയവും പ്രത്യാശയുമായ സർവേശ്വരനോടു തന്നെ.’


അകമ്പടിസേനാനായകനായ നെബൂസർ-അദാൻ കൂട്ടിക്കൊണ്ടുപോയി. മുന്തിരിത്തോട്ടത്തിലും വയലുകളിലും ജോലി ചെയ്യാൻ നെബൂസർ-അദാൻ ദേശത്തുള്ള ഏറ്റവും ദരിദ്രരായ ചിലരെ മാത്രം അവിടെ അവശേഷിപ്പിച്ചു.


നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും എന്റെ കല്പനകൾ പാലിക്കാതെയും ജീവിച്ചാൽ,


നിങ്ങളുടെ ദൈവമായ സർവേശ്വരനെ അനുസരിക്കാതെയോ ഞാൻ ഇന്നു നല്‌കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും വിശ്വസ്തമായി പാലിക്കാതെയോ ഇരുന്നാൽ ഈ ശാപങ്ങൾ നിങ്ങളുടെമേൽ പതിക്കും.


അപ്പോൾ എന്റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാൻ അവരെ കൈവിടും; എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കും, അവർ നശിക്കും; അവർക്കു അനർഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനർഥങ്ങളെല്ലാം’ എന്ന് അവർ അപ്പോൾ പറയും.


സർവേശ്വരൻ അതു കണ്ടു; അവരുടെ പുത്രീപുത്രന്മാരുടെ പ്രകോപനം നിമിത്തം അവരെ വെറുത്തു.


Lean sinn:

Sanasan


Sanasan