Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:8 - സത്യവേദപുസ്തകം C.L. (BSI)

8 അതുകൊണ്ടു നിങ്ങൾ ചാക്കുതുണി ഉടുത്തു വിലപിക്കുവിൻ; പൊട്ടിക്കരയുവിൻ. സർവേശ്വരന്റെ ഉഗ്രകോപം നമ്മിൽനിന്നു മാറിയിട്ടില്ലല്ലോ.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 ഇതു നിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ഇതു നിമിത്തം രട്ടുടുക്കുവിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ഇതുനിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 അതുകൊണ്ടു ചാക്കുശീല ധരിച്ച്, വിലപിക്കുകയും അലമുറയിടുകയുംചെയ്യുക. യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടു നീങ്ങിയിട്ടില്ലല്ലോ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:8
22 Iomraidhean Croise  

അവിടുന്ന് അവരുടെ ഇടയിലേക്ക് അവിടുത്തെ ഉഗ്രകോപവും ക്രോധവും അമർഷവും കൊടിയ വേദനയും അയച്ചു; സംഹാരദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.


യുദ്ധത്തിൽ നിങ്ങൾ കൊല്ലപ്പെടുകയോ തടവുകാരനെപ്പോലെ വലിച്ചിഴയ്‍ക്കപ്പെടുകയോ ചെയ്യും. ഇതെല്ലാമായിട്ടും സർവേശ്വരന്റെ കോപം ശമിക്കുന്നില്ല. അവിടുത്തെ കരം ഇപ്പോഴും നിങ്ങളെ ശിക്ഷിക്കാൻ ഉയർന്നിരിക്കുന്നു.


വിലപിക്കുവിൻ, സർവേശ്വരന്റെ ദിവസം സമീപിച്ചിരിക്കുന്നു. സർവശക്തനിൽ നിന്നുള്ള വിനാശംപോലെ അതു വരും.


അന്നു തല മുണ്ഡനം ചെയ്തു ചാക്കുതുണി ഉടുത്തു കരയാനും വിലപിക്കാനും സർവശക്തനായ സർവേശ്വരൻ നിങ്ങളെ വിളിച്ചു.


അലസതയോടെ കഴിയുന്ന സ്‍ത്രീകളേ, വിറകൊള്ളുവിൻ, മടിയന്മാരായി കഴിയുന്നവരേ, നടുങ്ങുവിൻ. വസ്ത്രം ഉരിഞ്ഞു ചാക്കുതുണിയുടുക്കുവിൻ.


തന്നിമിത്തം സർവേശ്വരന്റെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരുടെ നേരെ കൈ ഉയർത്തി അവരെ ദണ്ഡിപ്പിച്ചു. പർവതങ്ങൾ പ്രകമ്പനം കൊണ്ടു. അവരുടെ ജഡങ്ങൾ വീഥികളിൽ ചവറുപോലെ നിരന്നു കിടന്നു. ഇതുകൊണ്ടൊന്നും അവിടുത്തെ കോപം ശമിച്ചില്ല; അവിടുന്നു പിന്നെയും അവരുടെനേരേ കരം ഉയർത്തിയിരിക്കുന്നു.


കിഴക്ക് സിറിയാക്കാരും പടിഞ്ഞാറ് ഫെലിസ്ത്യരും ഇസ്രായേലിനെ വിഴുങ്ങാൻ വായ് തുറന്നിരിക്കുന്നു.


തന്നിമിത്തം അവരുടെ യുവാക്കളിൽ അവിടുന്നു പ്രസാദിക്കുന്നില്ല. അവരുടെ അനാഥരോടും വിധവകളോടും കരുണ കാട്ടുന്നതുമില്ല. എല്ലാവരും അധാർമികരും ദുർവൃത്തരുമാകുന്നു. എല്ലാ നാവും വ്യാജം സംസാരിക്കുന്നു. അതിനാൽ അവിടുത്തെ കോപം ശമിക്കുന്നില്ല. അവിടുന്ന് ഇപ്പോഴും അവരെ ശിക്ഷിക്കാൻ കൈ നീട്ടിയിരിക്കുന്നു.


മനശ്ശെ എഫ്രയീമിനോടും എഫ്രയീം മനശ്ശെയോടും ഏറ്റുമുട്ടും. അവർ ഇരുവരും ചേർന്നു യെഹൂദായെ ആക്രമിക്കും. എന്നാലും അവിടുത്തെ കോപം അടങ്ങുകയില്ല. അവിടുത്തെ കരം അവരെ ശിക്ഷിക്കാൻ ഉയർന്നിരിക്കുന്നു.


ഇടയന്മാരേ, അലമുറയിട്ടു നിലവിളിക്കുവിൻ; ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ കശാപ്പുചെയ്യുന്ന സമയം ആഗതമായിരിക്കുന്നു; കൊഴുത്ത ആടുകളെപ്പോലെ നിങ്ങൾ വധിക്കപ്പെടും.


സർവേശ്വരന്റെ ഹിതം പൂർണമായി നടപ്പാക്കുന്നതുവരെ അവിടുത്തെ ഉഗ്രകോപം ശമിക്കുകയില്ല; വരും കാലത്തു നിങ്ങൾ അതു മനസ്സിലാക്കും.


മോവാബ് ശൂന്യമായിപ്പോയി എന്നു അർന്നോനിൽ പ്രസിദ്ധമാക്കുക.


എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറിൽ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും.


കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്കു നിസ്സാരമെന്നോ? സർവേശ്വരൻ അവിടുത്തെ ഉഗ്രരോഷത്താൽ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?


മനുഷ്യപുത്രാ, നീ കരയുകയും മുറവിളികൂട്ടുകയും ചെയ്യുക. കാരണം അത് എന്റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാർക്കും നേരെ പ്രയോഗിക്കാനുള്ളതാണ്. എന്റെ ജനത്തോടൊപ്പം പ്രഭുക്കന്മാരും വാളിനിരയായിത്തീരും. അതുകൊണ്ട് നീ മാറത്തടിച്ചു കരയുക,


“മനുഷ്യപുത്രാ, പ്രവചിക്കുക; സർവേശ്വരനായ കർത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു പറയുക.


പുരോഹിതരേ, ചാക്കുതുണിയുടുത്തു വിലപിക്കുവിൻ; യാഗപീഠശുശ്രൂഷകരേ, മുറയിടുവിൻ. എന്റെ ദൈവത്തിന്റെ ശുശ്രൂഷകരേ, ചാക്കുടുത്ത് രാത്രി കഴിക്കുവിൻ. നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ധാന്യയാഗവും പാനീയയാഗവും മുടങ്ങിപ്പോയല്ലോ.


നിങ്ങളുടെ ഉത്സവങ്ങൾ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങൾ വിലപിക്കും. നിങ്ങൾ വിലാപഗാനങ്ങൾ മാത്രം ആലപിക്കും. ഏക പുത്രന്റെ മരണത്തിൽ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങൾക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും.


നിങ്ങളുടെ ഓമനക്കുഞ്ഞുങ്ങളെ ഓർത്തു നിങ്ങളുടെ തല മുണ്ഡനം ചെയ്യുക. നിങ്ങളുടെ ശിരസ്സു കഴുകൻറേതുപോലെ കഷണ്ടി ആക്കുവിൻ. നിങ്ങളുടെ മക്കൾ നിങ്ങളെ വിട്ടു പ്രവാസികളായിപ്പോകുമല്ലോ.


അവിടുന്നു മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്യരിൽനിന്നു സർവേശ്വരന്റെ കോപം നീങ്ങാൻ അവരുടെ സകല പ്രമാണികളെയും പരസ്യമായി തൂക്കിക്കൊല്ലണം.”


Lean sinn:

Sanasan


Sanasan