Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:5 - സത്യവേദപുസ്തകം C.L. (BSI)

5 “യെഹൂദ്യയിൽ വിളംബരം ചെയ്യുവിൻ, യെരൂശലേമിൽ പ്രഖ്യാപിക്കുവിൻ; കാഹളം മുഴക്കി ദേശത്തെങ്ങും വിളിച്ചറിയിക്കുവിൻ; ഒരുമിച്ചുകൂടി സുരക്ഷിതനഗരങ്ങളിലേക്ക് ഓടിപ്പോകാം” എന്ന് ഉച്ചത്തിൽ വിളിച്ചു പറയുവിൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യെഹൂദായിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ; കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്ന് ഉറക്കെ വിളിച്ചുപറവിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യെഹൂദായിൽ അറിയിച്ച്, യെരൂശലേമിൽ പ്രസിദ്ധമാക്കി, ദേശത്തു കാഹളം ഊതുവാൻ പറയുവിൻ; കൂടിവരുവിൻ; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്ക് പോകാം’ എന്നു ഉറക്കെ വിളിച്ചുപറയുവിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യെഹൂദയിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാൻ പറവിൻ; കൂടിവരുവിൻ; നമുക്കു ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്നു ഉറക്കെ വിളിച്ചുപറവിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 “യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക: ‘ദേശത്തെല്ലായിടത്തും കാഹളം മുഴക്കുക!’ ‘ഒരുമിച്ചുകൂടുക! ഉറപ്പുള്ള പട്ടണങ്ങളിലേക്കു നമുക്ക് ഓടിപ്പോകാം!’ എന്ന് ഉറക്കെ വിളിച്ചുപറയുക.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:5
16 Iomraidhean Croise  

അതു നിരന്തരം പ്രഹരിക്കും; പ്രഭാതം തോറും ആഞ്ഞടിക്കും. രാത്രിയിലും അതു തുടരും. ആ വാർത്ത കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടിവിറയ്‍ക്കും.


“ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ കേട്ട്, യെഹൂദ്യരോടും യെരൂശലേംനിവാസികളോടും പറയുക.


ബാബിലോൺരാജാവായ നെബുഖദ്നേസർ ഈ ദേശം ആക്രമിച്ചപ്പോൾ ബാബിലോണ്യരുടെയും സിറിയാക്കാരുടെയും സൈന്യങ്ങളുടെ മുമ്പിൽനിന്നു യെരൂശലേമിലേക്കു പോകാൻ ഞങ്ങൾ തീരുമാനിച്ചു; അങ്ങനെയാണ് ഞങ്ങൾ ഇപ്പോൾ യെരൂശലേമിൽ പാർക്കുന്നത്.”


യാക്കോബിന്റെ ഗൃഹത്തിൽ ഇതു പ്രഖ്യാപിക്കുവിൻ, യെഹൂദായിൽ ഇതു ഘോഷിക്കുവിൻ.


ബെന്യാമീൻ ഗോത്രക്കാരേ, സുരക്ഷിതരായിരിക്കാൻ യെരൂശലേമിൽനിന്ന് ഓടിപ്പോകുവിൻ; തെക്കോവയിൽ കാഹളമൂതുവിൻ; ബേത്ത്-ഹക്കേരെമിൽ കൊടി ഉയർത്തുവിൻ, വടക്കുനിന്ന് അനർഥം വരുന്നു; വലിയ ദുരന്തംതന്നെ.


നമുക്ക് ഒരുമിച്ച് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം; അവിടെ ചെന്നു നശിക്കാം; നാം നശിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു; വിഷം കലർത്തിയ വെള്ളം കുടിക്കാൻ തന്നിരിക്കുന്നു. നമ്മുടെ ദൈവമായ സർവേശ്വരനെതിരെ നാം പാപം ചെയ്തിരിക്കുന്നുവല്ലോ.


ഇതു ഗ്രഹിക്കാൻ തക്ക ജ്ഞാനം ആർക്കുണ്ട്? ഇതു വിളംബരം ചെയ്യാൻ ആരോടാണു സർവേശ്വരൻ പറഞ്ഞിരുന്നത്? ആരും കടന്നുപോകാത്തവിധം ദേശം നശിച്ചു മരുഭൂമിപോലെ പാഴാകാൻ കാരണമെന്ത്?


പുറത്തു വാൾ അകത്ത് പകർച്ചവ്യാധിയും ക്ഷാമവും; നഗരത്തിനു പുറത്തുള്ളവർ വാളാൽ മരിക്കും. അകത്തുള്ളവർ ക്ഷാമത്തിനും പകർച്ചവ്യാധിക്കും ഇരയാകും.


കാഹളം നിന്റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകൻ സർവേശ്വരന്റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവർ എന്റെ ഉടമ്പടി ലംഘിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചില്ല.


സീയോനിൽ കാഹളം മുഴക്കുവിൻ. എന്റെ വിശുദ്ധപർവതത്തിൽ ആപൽസൂചന നല്‌കുവിൻ. സകല ദേശവാസികളും നടുങ്ങട്ടെ. സർവേശ്വരന്റെ ദിവസം വരുന്നുവല്ലോ.


കാഹളം മുഴങ്ങിയാൽ നഗരവാസികൾ ഭയപ്പെടാതിരിക്കുമോ?


സിംഹം ഗർജിച്ചാൽ ആർ ഭയപ്പെടാതിരിക്കും? സർവേശ്വരനായ ദൈവം അരുളിച്ചെയ്യുമ്പോൾ പ്രവാചകൻ മൗനം പാലിക്കുമോ?


“അടിച്ചു പരത്തിയ വെള്ളികൊണ്ടു രണ്ടു കാഹളങ്ങൾ നിർമ്മിക്കുക. ഇസ്രായേൽജനത്തെ വിളിച്ചുകൂട്ടാനും പാളയത്തിൽനിന്നു പുറപ്പെടാനുമായി അവ ഉപയോഗിക്കണം.


രണ്ടു കാഹളങ്ങളും ഒരുമിച്ച് ഊതുമ്പോൾ ജനമെല്ലാം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ നിന്റെ അടുക്കൽ ഒരുമിച്ചു കൂടണം.


യോശുവയും ഇസ്രായേൽജനവും അവരെ സംഹരിച്ചു. ഏതാനും പേർ മാത്രം തങ്ങളുടെ പട്ടണങ്ങളിൽ പ്രവേശിച്ചു രക്ഷപെട്ടു.


Lean sinn:

Sanasan


Sanasan