Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:4 - സത്യവേദപുസ്തകം C.L. (BSI)

4 യെഹൂദ്യയിലെയും യെരൂശലേമിലെയും ജനങ്ങളേ, സർവേശ്വരനായി നിങ്ങളെത്തന്നെ പരിച്ഛേദനം ചെയ്യുവിൻ; നിങ്ങളുടെ ഹൃദയമാണു പരിച്ഛേദനം ചെയ്യേണ്ടത്; അല്ലാത്തപക്ഷം നിങ്ങളുടെ ദുഷ്കൃത്യങ്ങൾ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ജ്വലിക്കും; അതു കെടുത്താൻ ആർക്കും കഴിയുകയില്ല.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ച് ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിനു നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളവിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 “യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്‍റെ കോപം തീപോലെ ജ്വലിച്ച്, ആർക്കും കെടുത്തിക്കൂടാത്തവിധം കത്താതിരിക്കേണ്ടതിന് നിങ്ങളെത്തന്നെ യഹോവയ്ക്കായി സമര്‍പ്പിപ്പിന്‍, നിങ്ങളുടെ ഹൃദയത്തിന്‍റെ കാഠിന്യം നീക്കിക്കളയുവിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾനിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആർക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമ്മം നീക്കിക്കളവിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ കോപം തീപോലെ വരികയും ആർക്കും കെടുത്തിക്കൂടാത്തവണ്ണം ജ്വലിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, യെഹൂദാജനങ്ങളേ, ജെറുശലേംനിവാസികളേ, നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദനം ചെയ്യുക; നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളയുക.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:4
36 Iomraidhean Croise  

അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും തങ്ങളുടെ പ്രവൃത്തികളാൽ എന്നെ പ്രകോപിപ്പിക്കുകയും ചെയ്തതുകൊണ്ട് എന്റെ ക്രോധാഗ്നി ഈ സ്ഥലത്തു ചൊരിയും; അത് കെട്ടടങ്ങുകയുമില്ല.


ഇസ്രായേലിന്റെ വെളിച്ചമായ ദൈവം ഒരു ജ്വാലയായിത്തീർന്ന് ഒരു ദിവസംകൊണ്ടു സകല മുള്ളും മുൾപ്പടർപ്പും ദഹിപ്പിക്കും.


അസ്സീറിയൻ രാജാവിനെ ദഹിപ്പിക്കാൻ പണ്ടേ ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്. അവിടെയുള്ള ചിത ആഴമേറിയതും വിസ്തൃതവുമാകുന്നു. അഗ്നിയും വിറകും ധാരാളം ഉണ്ട്. സർവേശ്വരന്റെ നിശ്വാസം ഗന്ധകനദിപോലെ വന്ന് അതിനെ ജ്വലിപ്പിക്കും.


സർവേശ്വരന്റെ കൈയിൽനിന്നു ക്രോധത്തിന്റെ പാനപാത്രം വാങ്ങി കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റി കുടിക്കുകയും ചെയ്ത യെരൂശലേമേ, ഉണരുക, ഉണർന്നെഴുന്നേല്‌ക്കുക.


നിങ്ങൾ അറിയാത്ത ഒരു ദേശത്തു നിങ്ങളെക്കൊണ്ടു ശത്രുക്കൾക്കു ഞാൻ അടിമവേല ചെയ്യിക്കും; എന്റെ കോപത്തിൽ ഒരിക്കലും കെടാത്ത തീ ഞാൻ കത്തിച്ചിരിക്കുന്നു.


ദാവീദുഗൃഹമേ, അവിടുന്ന് അരുളിച്ചെയ്യുന്നു: “ദിനംതോറും നീതി നടത്തുവിൻ; കൊള്ളയടിക്കപ്പെട്ടവനെ മർദകരുടെ കൈയിൽനിന്നു രക്ഷിക്കുവിൻ; അല്ലെങ്കിൽ, നിങ്ങളുടെ ദുഷ്പ്രവൃത്തികൾ നിമിത്തം എന്റെ ക്രോധം അഗ്നിപോലെ ആളിക്കത്തും; ആർക്കും അതു ശമിപ്പിക്കാൻ കഴിയുകയില്ല.


നീട്ടിപ്പിടിച്ച കരംകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും രോഷത്തോടും ഉഗ്രക്രോധത്തോടും ഞാൻ നിങ്ങളോടു യുദ്ധം ചെയ്യും.


ഇതാ സർവേശ്വരന്റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സിൽ ആഞ്ഞടിക്കും.


ഒരുപക്ഷേ അവരുടെ അപേക്ഷ സർവേശ്വരന്റെ അടുക്കൽ എത്തുകയും ഓരോരുത്തനും തന്റെ ദുർമാർഗത്തിൽനിന്നു പിന്തിരിയുകയും ചെയ്തേക്കാം; ഈ ജനത്തിനെതിരെ അവിടുന്ന് വലിയ കോപവും ക്രോധവുമാണല്ലോ പ്രഖ്യാപിച്ചിട്ടുള്ളത്.


നിങ്ങൾ ചെയ്ത തിന്മപ്രവൃത്തികളും മ്ലേച്ഛതകളും സർവേശ്വരനു ദുസ്സഹമായിരിക്കയാണ്. അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു കിടക്കുന്നതുപോലെ ആൾപാർപ്പില്ലാതെ ശൂന്യവും ഭീതിദവും ശാപഗ്രസ്തവുമായി കിടക്കുന്നു;


ബാഹ്യമായി പരിച്ഛേദനം നടത്തിയവരെങ്കിലും ആന്തരികമായ പരിച്ഛേദനം ഏല്‌ക്കാത്ത എല്ലാവരെയും ശിക്ഷിക്കുന്ന ദിനങ്ങൾ ഇതാ ആഗതമാകുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ഈജിപ്ത്, യെഹൂദാ, എദോം, അമ്മോന്യർ, മോവാബ്യർ, തലയുടെ അരികുവടിക്കുന്ന മരുഭൂവാസികൾ എന്നീ ജനതകളും ഇസ്രായേൽഭവനവും ഹൃദയത്തിൽ പരിച്ഛേദനം ഏല്‌ക്കാത്തവരാണല്ലോ.


സർവേശ്വരൻ അവിടുത്തെ ക്രോധം അഴിച്ചുവിട്ട്; അവിടുന്ന് ഉഗ്രരോഷം കോരിച്ചൊരിഞ്ഞു. അവിടുന്നു സീയോനിൽ അഗ്നി ജ്വലിപ്പിച്ച്; അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചു.


വ്യഭിചാരവും കൊലപാതകവും നടത്തുന്ന സ്‍ത്രീയെ എന്നപോലെ ഞാൻ നിന്നെ വിധിക്കും. ക്രോധവും അധർമത്തിലുള്ള അസഹ്യതയും നിമിത്തം ഞാൻ നിന്റെ രക്തം ചിന്തും.


എല്ലാ അകൃത്യങ്ങളും നിങ്ങൾ ഉപേക്ഷിക്കുവിൻ. ഒരു പുതിയ ഹൃദയവും ആത്മാവും നേടുവിൻ. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം?


ഉഗ്രരോഷത്തോടും കരുത്തുറ്റ കരങ്ങളോടും നീട്ടിയ ഭുജത്തോടുംകൂടി ഞാൻ നിശ്ചയമായും നിങ്ങളെ ഭരിക്കും.


ഞാനും കൈ കൊട്ടും; എന്റെ രോഷത്തിനു ശമനം വരും. സർവേശ്വരനായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.”


നിന്റെ മ്ലേച്ഛമായ ഭോഗാസക്തിയാണ് നിന്നിലെ കട്ടപിടിച്ച ക്ലാവ്. ഞാൻ നിന്നെ ശുദ്ധമാക്കാൻ ശ്രമിച്ചിട്ടും നീ ശുദ്ധമായില്ല. എന്റെ ക്രോധം നിന്റെമേൽ ചൊരിഞ്ഞ് അതു തീരുന്നതുവരെ നീ ശുദ്ധയാകുകയില്ല.


എന്റെ ക്രോധം ഉണർത്തി പ്രതികാരം ചെയ്യാൻ വേണ്ടി അവൾ ചൊരിഞ്ഞ രക്തം ഞാൻ മറയ്‍ക്കാതെ ആ പാറപ്പുറത്തുതന്നെ നിറുത്തിയിരിക്കുന്നു.


നിങ്ങൾ എനിക്ക് ആഹാരമായി രക്തവും മേദസ്സും അർപ്പിക്കുമ്പോൾ ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനം ഏല്‌ക്കാത്ത വിജാതീയരെ പ്രവേശിപ്പിച്ച് എന്റെ ആലയത്തെ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്നുവല്ലോ. ഈ മ്ലേച്ഛതകളെല്ലാം പ്രവർത്തിച്ചു നിങ്ങൾ എന്റെ ഉടമ്പടി ലംഘിച്ചു.


അകലെയുള്ളവൻ പകർച്ചവ്യാധികൊണ്ടും അടുത്തുള്ളവൻ വാളുകൊണ്ടും അവശേഷിക്കുന്നവൻ ക്ഷാമംകൊണ്ടും മരിക്കും. ഇങ്ങനെ എന്റെ ക്രോധം അവരുടെമേൽ പൂർണമായി ചൊരിയും.


അതുകൊണ്ട് ഞാൻ അവരെ ക്രോധത്തോടെ നേരിടും; അവരെ വെറുതെ വിടുകയില്ല. അവരോടു കരുണ കാണിക്കയുമില്ല. അവർ എത്ര ഉറക്കെ എന്നോടു നിലവിളിച്ചാലും ഞാൻ കേൾക്കയില്ല.”


ഞാൻ ഉഗ്രരോഷത്തോടെ നിങ്ങൾക്കെതിരായി നീങ്ങും. നിങ്ങളുടെ പാപങ്ങൾക്കുള്ള ശിക്ഷ ഞാൻ വീണ്ടും ഏഴിരട്ടിയാക്കും.


സർവേശ്വരനെ അന്വേഷിക്കുക; എന്നാൽ നിങ്ങൾ ജീവിക്കും. അല്ലെങ്കിൽ അവിടുന്ന് അഗ്നിപോലെ ആളിപ്പടർന്ന് യോസേഫ് ഗൃഹത്തെ നശിപ്പിക്കും, ബെഥേലിനെ ദഹിപ്പിക്കും. ആ അഗ്നി അണയ്‍ക്കാൻ ആർക്കും സാധ്യമാവില്ല.


ഉഗ്രരോഷദിവസം നിങ്ങളെ നേരിടുന്നതിനുമുമ്പ് നിങ്ങൾ ഒരുമിച്ചുകൂടുവിൻ.


നീ ധർമശാസ്ത്രം അനുസരിക്കുന്നവനാണെങ്കിൽ പരിച്ഛേദനകർമം നല്ലതുതന്നെ; എന്നാൽ നീ ധർമശാസ്ത്രം ലംഘിക്കുന്നുവെങ്കിൽ നിന്റെ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ?


അതുകൊണ്ട് നിങ്ങൾ മനംതിരിഞ്ഞു ദൈവത്തെ അനുസരിക്കുക; ഒരിക്കലും ദുശ്ശാഠ്യം കാണിക്കരുത്.


നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെയും നിങ്ങളുടെ സന്താനങ്ങളുടെയും മനം തിരിയുമാറാക്കും; നിങ്ങൾ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സ്നേഹിക്കും; അങ്ങനെ നിങ്ങൾ തുടർന്നു ജീവിക്കും;


എന്റെ കോപത്താൽ അഗ്നി ജ്വലിച്ചിരിക്കുന്നു; പാതാളത്തിന്റെ അടിത്തട്ടുവരെ അതു കത്തിയിറങ്ങും. ഭൂമിയെയും അതിലെ വിളവുകളെയും അതു വിഴുങ്ങും; പർവതങ്ങളുടെ അടിത്തറകളെ അതു ചാമ്പലാക്കും.


ക്രിസ്തുവിനോടുള്ള ഐക്യത്താൽ നിങ്ങൾ യഥാർഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാൽ മനുഷ്യർ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്റെ ദുർവാസനകളെ നിർമാർജനം ചെയ്യുന്നു.


Lean sinn:

Sanasan


Sanasan