Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:19 - സത്യവേദപുസ്തകം C.L. (BSI)

19 വേദന, അസഹ്യമായ വേദന! വേദന നിമിത്തം ഞാൻ പുളയുന്നു; എന്റെ ഹൃദയഭിത്തികൾ തകരുന്നു; എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു; നിശ്ശബ്ദനായിരിക്കാൻ എനിക്കു കഴിയുന്നില്ല; കാഹളശബ്ദവും യുദ്ധഭേരിയുമാണല്ലോ ഞാൻ കേൾക്കുന്നത്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

19 അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 അയ്യോ എന്‍റെ ഉള്ളം, എന്‍റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; അയ്യോ എന്‍റെ ഹൃദയഭിത്തികൾ! എന്‍റെ നെഞ്ചിടിക്കുന്നു; എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 അയ്യോ എന്റെ ഉദരം, എന്റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്റെ ഹൃദയഭിത്തികൾ! എന്റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

19 എന്റെ ഉള്ളം! എന്റെ ഉള്ളം! ഞാൻ അതിവേദനയിലായിരിക്കുന്നു. അയ്യോ! എന്റെ ഹൃദയവ്യഥ! എന്റെ നെഞ്ചിടിക്കുന്നു. എനിക്കു മിണ്ടാതിരിക്കാൻ കഴിവില്ല. കാരണം കാഹളനാദം ഞാൻ കേട്ടിരിക്കുന്നു; യുദ്ധത്തിന്റെ ആർപ്പുവിളിയും ഞാൻ കേട്ടിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:19
48 Iomraidhean Croise  

എന്റെ മനസ്സ് അവരുടെ ആലോചനയിൽ പങ്കുചേരാതിരിക്കട്ടെ; എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. കോപംകൊണ്ട് അവർ മനുഷ്യരെ കൊല്ലുന്നു. അവരുടെ ദുശ്ശാഠ്യത്തിൽ അവർ കൂറ്റന്മാരുടെ കുതിഞരമ്പു വെട്ടി.


അവൻ പിതാവിനോടു പറഞ്ഞു: “അയ്യോ! എന്റെ തല, എന്റെ തലയ്‍ക്കു കടുത്ത വേദന.” അവനെ അമ്മയുടെ അടുക്കലേക്കു കൊണ്ടുപോകാൻ പിതാവ് ഭൃത്യനോടു പറഞ്ഞു;


അയാൾ അസ്വസ്ഥനാകുന്നതുവരെ പ്രവാചകൻ കണ്ണിമയ്‍ക്കാതെ അയാളെ നോക്കിനിന്നു.


എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക.


എന്റെ ആത്മാവേ, ശാന്തമാകൂ, സർവേശ്വരൻ നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവല്ലോ.


മനുഷ്യർ അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണിൽനിന്നു കണ്ണുനീർ നീർച്ചാലുപോലെ ഒഴുകുന്നു.


ദുഷ്ടന്മാർ അവിടുത്തെ ധർമശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോൾ എന്നിൽ കോപം ജ്വലിക്കുന്നു.


സർവേശ്വരനെ സ്തുതിക്കുവിൻ, എന്റെ ആത്മാവേ, സർവേശ്വരനെ സ്തുതിക്കുക,


അവിടുന്നാണ് എന്റെ കർത്താവ്, ഞാൻ അനുഭവിക്കുന്ന എല്ലാ നന്മകളും അവിടുന്ന് നല്‌കിയവയാണ് എന്നു ഞാൻ സർവേശ്വരനോടു പറയും.


എന്റെ ഹൃദയം മോവാബിനെച്ചൊല്ലി വിലപിക്കുന്നു. അവിടത്തെ ജനം അഭയാർഥികളായി സോവാരിലേക്കും എഗ്ലത്ത്-സെലീഷ്യായിലേക്കും ഓടിപ്പോകുന്നു. അവർ കരഞ്ഞുകൊണ്ടു ലുഹീത്തു കയറ്റത്തിൽ കയറുന്നു. ഹൊരാനയീമിലേക്കുള്ള വഴിയിൽ അവർ വിനാശത്തിന്റെ മുറവിളി ഉയർത്തുന്നു.


അതുകൊണ്ട്, മോവാബിനെക്കുറിച്ച് എന്റെ അന്തരംഗവും കീർഹശിനെക്കുറിച്ച് എന്റെ ഹൃദയവും കിന്നരംപോലെ വിലാപനാദം ഉയർത്തും.


എന്റെ അരക്കെട്ടിന് അതികഠിനമായ വേദനയാണ്; ഈറ്റുനോവുപോലെയുള്ള വേദന ബാധിച്ചിരിക്കുന്നു. കേൾക്കാൻ കഴിയാത്തവിധം ഞാൻ സംഭ്രാന്തനായിരിക്കുന്നു. പരിഭ്രമംകൊണ്ട് എനിക്കു കാണാനും വയ്യ. എന്റെ മനസ്സു പതറുന്നു.


കൊടുംഭീതി എന്നെ ഞെട്ടിക്കുന്നു. അന്തിവെളിച്ചത്തിന് ഞാൻ കാത്തിരുന്നു. അതിപ്പോൾ എനിക്കു ഭയം ജനിപ്പിക്കുന്നു.


അതുകൊണ്ട് എന്നിൽനിന്നു കണ്ണു തിരിക്കുക. ഞാൻ വിങ്ങിവിങ്ങി കരയട്ടെ. എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കേണ്ടാ.


നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെക്കുറിച്ച് എന്റെ ആത്മാവ് രഹസ്യമായി കേഴും; സർവേശ്വരൻ ആട്ടിൻകൂട്ടത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയിരിക്കുന്നതിനാൽ ഞാൻ ഹൃദയം നൊന്തു കരയും; കണ്ണുനീർ ധാരധാരയായി ഒഴുകും.


അങ്ങയെപ്പറ്റി ഞാൻ ചിന്തിക്കുകയോ അവിടുത്തെ നാമത്തിൽ സംസാരിക്കുകയോ ഇല്ല എന്നു ഞാൻ പറഞ്ഞാൽ കത്തുന്ന അഗ്നി അസ്ഥികൾക്കുള്ളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്; അതിനെ ഉള്ളിൽ അടക്കാൻ ശ്രമിച്ച് ഞാൻ തളർന്നിരിക്കുന്നു. എനിക്കിത് അസഹ്യമാണ്. അനേകം പേർ അടക്കം പറയുന്നതു ഞാൻ കേൾക്കുന്നു;


പ്രവാചകരെക്കുറിച്ചുള്ള അരുളപ്പാട്: “എന്റെ ഹൃദയം തകർന്നിരിക്കുന്നു; എന്റെ അസ്ഥികൾ എല്ലാം വിറയ്‍ക്കുന്നു; സർവേശ്വരൻ നിമിത്തവും അവിടുത്തെ വിശുദ്ധ വചനങ്ങൾ നിമിത്തവും ഞാൻ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെ ആയിരിക്കുന്നു.


എത്രകാലം ഞാൻ യുദ്ധത്തിന്റെ കൊടി കാണുകയും കാഹളശബ്ദം കേൾക്കുകയും വേണം?


“യെഹൂദ്യയിൽ വിളംബരം ചെയ്യുവിൻ, യെരൂശലേമിൽ പ്രഖ്യാപിക്കുവിൻ; കാഹളം മുഴക്കി ദേശത്തെങ്ങും വിളിച്ചറിയിക്കുവിൻ; ഒരുമിച്ചുകൂടി സുരക്ഷിതനഗരങ്ങളിലേക്ക് ഓടിപ്പോകാം” എന്ന് ഉച്ചത്തിൽ വിളിച്ചു പറയുവിൻ.


അവിടെ ഞങ്ങൾക്കു യുദ്ധം കാണുകയോ, യുദ്ധത്തിന്റെ കാഹളധ്വനി കേൾക്കയോ, അപ്പത്തിനുവേണ്ടി വിശക്കുകയോ ചെയ്യേണ്ടിവരികയില്ല,


അതുകൊണ്ട്, അമ്മോന്യരുടെ മുഖ്യനഗരമായ രബ്ബയ്‍ക്കെതിരെ ഞാൻ പോർവിളി മുഴക്കുന്ന കാലം ഇതാ വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; രബ്ബ പാഴ്കൂമ്പാരമാകും, അതിലെ ഗ്രാമങ്ങൾ അഗ്നിക്കിരയാകും; അന്നു തങ്ങളുടെ ദേശം കൈവശപ്പെടുത്തിയവരിൽനിന്ന് ഇസ്രായേൽ അതു വീണ്ടെടുക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


യുദ്ധാരവം ദേശത്തു കേൾക്കുന്നു; വലിയ സംഹാരം നടക്കുകയാണ്.


ആ വാർത്ത ഞങ്ങൾ കേട്ടു; ഞങ്ങളുടെ കൈകൾ തളർന്നിരിക്കുന്നു; സ്‍ത്രീയുടെ ഈറ്റുനോവുപോലെ കൊടിയവേദന ഞങ്ങളെ പിടിച്ചിരിക്കുന്നു.


എന്റെ ദുഃഖം ശമിപ്പിക്കാവുന്നതല്ല; എന്റെ ഹൃദയം രോഗബാധിതമായിരിക്കുന്നു. സർവേശ്വരൻ സീയോനിൽ ഇല്ലേ?


എന്റെ ജനത്തിന്റെ മുറിവ് എന്റെ ഹൃദയത്തിനേറ്റ മുറിവുതന്നെ. ഞാൻ ദുഃഖിതനാണ്; ഞാൻ സംഭീതനായിരിക്കുന്നു.


എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!


മലകളെക്കുറിച്ചു വിലപിക്കുവിൻ; വിജനപ്രദേശത്തുള്ള മേച്ചിൽസ്ഥലങ്ങളെക്കുറിച്ചു കരയുവിൻ; അവ ശൂന്യമായതിനാൽ ആരും അതിലൂടെ കടന്നുപോകുന്നില്ല; കന്നുകാലികളുടെ ശബ്ദം അതു കേൾക്കുന്നില്ല; ആകാശത്തിലെ പറവകൾമുതൽ മൃഗങ്ങൾവരെ അവിടെനിന്നു പോയിരിക്കുന്നു.


ഇതു നിമിത്തം ഞാൻ കരയുന്നു; എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ കവിഞ്ഞൊഴുകുന്നു; എന്നെ ആശ്വസിപ്പിക്കാനും ധൈര്യപ്പെടുത്താനും ആരുമില്ല. ശത്രു ജയിച്ചിരിക്കുകയാൽ എന്റെ മക്കൾ അഗതികളായിരിക്കുന്നു.


സർവേശ്വരാ, എന്റെ ദുരിതം കാണണമേ! എന്റെ അന്തരംഗം കലങ്ങിമറിയുന്നു. എന്റെ ഹൃദയം വേദനകൊണ്ടു പുളയുന്നു. ഞാൻ വളരെ ധിക്കാരം കാട്ടിയല്ലോ. തെരുവീഥിയിൽ കൊല നടക്കുന്നു; വീട്ടിനുള്ളിലും മരണം തന്നെ.


എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്റെ ജനത്തിന്റെ നാശവും നഗരവീഥികളിൽ കുഞ്ഞുകുട്ടികൾ വാടിത്തളർന്നു കിടക്കുന്നതും എന്റെ ഹൃദയത്തെ തളർത്തുന്നു.


ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനിയേൽ അല്പനേരത്തേക്കു സ്തംഭിച്ചിരുന്നു പോയി. മനസ്സിൽകൂടി കടന്നുപോയ ചിന്തകൾ അദ്ദേഹത്തെ അസ്വസ്ഥനാക്കി. “ബേൽത്ത്ശസ്സറേ, സ്വപ്നവും അതിന്റെ അർഥവും ഓർത്തു പരവശനാകേണ്ട.” രാജാവു കല്പിച്ചു. ബേൽത്ത്ശസ്സർ പറഞ്ഞു: “മഹാരാജാവേ, സ്വപ്നം അവിടുത്തെ വെറുക്കുന്നവരെയും അതിന്റെ അർഥം അവിടുത്തെ വൈരികളെയും ഉദ്ദേശിച്ചായിരിക്കട്ടെ.


ദാനിയേൽ എന്ന ഞാൻ എനിക്കുണ്ടായ ദർശനത്താൽ വ്യാകുലനായി. ഞാൻ അത്യന്തം അസ്വസ്ഥനായി.


ദർശനത്തിന്റെ അവസാനം ഇതായിരുന്നു. എന്നാൽ ദാനിയേൽ എന്ന ഞാൻ എന്റെ വിചാരങ്ങൾ നിമിത്തം വളരെ സംഭ്രാന്തനായി. എന്റെ മുഖം വിളറി. ഇതെല്ലാം ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു.


ദാനിയേലെന്ന ഞാൻ ഏതാനും നാളുകൾ തളർന്നു രോഗിയായി കിടന്നു. പിന്നീടു ഞാൻ എഴുന്നേറ്റു രാജാവ് എന്നെ ഏല്പിച്ച ജോലികളിൽ ഏർപ്പെട്ടു. എന്നാൽ ഞാൻ ഈ ദർശനത്തെ ഓർത്ത് ചിന്താകുലനായി. എനിക്കതിന്റെ അർഥം ഗ്രഹിക്കാൻ കഴിഞ്ഞില്ല.


കാഹളം മുഴങ്ങിയാൽ നഗരവാസികൾ ഭയപ്പെടാതിരിക്കുമോ?


ആ ആരവം കേട്ടു ഞാൻ നടുങ്ങി; ആ ശബ്ദം കേട്ട് എന്റെ അധരങ്ങൾ വിറച്ചു. എന്റെ അസ്ഥികൾ ദ്രവിച്ചു തുടങ്ങി. എന്റെ കാലടികൾ ഇടറുന്നു; ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങൾക്കു കഷ്ടദിവസം വരുവാനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.


നിങ്ങളുടെ ദേശത്തു നിങ്ങളെ പീഡിപ്പിക്കുന്ന ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ടിവരുമ്പോൾ ഈ കാഹളങ്ങളിലൂടെ യുദ്ധസൂചകമായ ആപദ്ധ്വനി മുഴക്കുക; അപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ ഓർക്കുകയും, ശത്രുക്കളിൽനിന്നു നിങ്ങളെ രക്ഷിക്കുകയും ചെയ്യും.


സഹോദരരേ, എന്റെ സ്വന്തം ജനം രക്ഷിക്കപ്പെടണമെന്ന് ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു!


കാഹളം ഊതുന്നവൻ അതിന്റെ നാദം വ്യക്തമായി പുറപ്പെടുവിച്ചില്ലെങ്കിൽ ആരു യുദ്ധത്തിനു തയ്യാറാകും?


എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്റെ സ്വഭാവം നിങ്ങളിൽ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്.


കീശോൻനദി കരകവിഞ്ഞ് ഒഴുകി, അതിലെ പ്രളയം അവരെ ഒഴുക്കിക്കളഞ്ഞു. എന്റെ ആത്മാവേ, ശക്തിയോടെ മുന്നേറൂ.


Lean sinn:

Sanasan


Sanasan