Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:16 - സത്യവേദപുസ്തകം C.L. (BSI)

16 ജനതകളോടു പ്രഖ്യാപിക്കുവിൻ; വിദൂരത്തുനിന്നു ശത്രുക്കൾ വരുന്നു എന്നും യെഹൂദ്യയിലെ നഗരങ്ങൾക്ക് എതിരെ യുദ്ധഭീഷണി മുഴങ്ങുന്നു എന്നും യെരൂശലേമിനോടു പറയുവിൻ. വയലിലെ കാവല്‌ക്കാരെപ്പോലെ അവർ അവളെ വളഞ്ഞിരിക്കുന്നു;

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

16 ജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരേ ആർപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോട് അറിയിപ്പിൻ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 ജനതകളോടു പ്രസ്താവിക്കുവിൻ; ‘ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്ന് യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു’ എന്നു യെരൂശലേമിനോട് അറിയിക്കുവിൻ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 ജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരെ ആർപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിൻ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

16 “രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക, ഇതു ജെറുശലേമിനെ അറിയിക്കുക: ‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു, യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:16
18 Iomraidhean Croise  

ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; ജനപദങ്ങളേ, ശ്രദ്ധിക്കുവിൻ. ഭൂമിയും അതിൽ നിറഞ്ഞിരിക്കുന്ന സകലവുമേ, ചെവി തരുവിൻ! ലോകവും അതിൽനിന്ന് ഉദ്ഭവിക്കുന്ന സമസ്തവുമേ, കേൾക്കുവിൻ.


യെശയ്യാപ്രവാചകൻ ഹിസ്കിയാ രാജാവിന്റെ അടുക്കൽ ചെന്നു: “ഈ മനുഷ്യർ പറയുന്നത് എന്ത്? ഇവർ അങ്ങയുടെ അടുക്കൽ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഇവർ വിദൂരസ്ഥലമായ ബാബിലോണിൽനിന്നു വന്നവരാണെന്നു” ഹിസ്കിയ മറുപടി പറഞ്ഞു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉത്തരദിക്കിലെ രാജവംശങ്ങളെയെല്ലാം ഞാൻ വിളിക്കും; അവർ വന്നു യെരൂശലേമിന്റെ പ്രവേശനകവാടങ്ങളിലും ചുറ്റുമുള്ള മതിലുകൾക്കും യെഹൂദ്യയിലെ എല്ലാ നഗരങ്ങൾക്കു മുമ്പിലും സിംഹാസനങ്ങൾ സ്ഥാപിക്കും.


ഈ സ്ഥലത്തു വലിയവരും ചെറിയവരും ഒരുപോലെ മരിച്ചുവീഴും; ആരും അവരെ സംസ്കരിക്കുകയില്ല; ആരും അവർക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിപ്പെടുത്തുകയോ തലമുണ്ഡനം ചെയ്യുകയോ ഇല്ല.


സിംഹങ്ങൾ അവന്റെ നേരേ ഗർജിച്ചു; അവ അത്യുച്ചത്തിൽ അലറി; അവ അവന്റെ ദേശം ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ ജനവാസമില്ലാതെ നശിച്ചുകിടക്കുന്നു.


“ജനതകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ, വിദൂരത്തുള്ള ദ്വീപുകളിൽ അവ പ്രഘോഷിക്കുവിൻ, ഇസ്രായേലിനെ ചിതറിച്ചവൻ അതിനെ ഒരുമിച്ചുകൂട്ടുകയും അതിനെ ഇടയൻ ആട്ടിൻപറ്റത്തെ എന്നപോലെ സൂക്ഷിക്കുകയും ചെയ്യും.


യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ ഒമ്പതാം വർഷം പത്താം മാസം ബാബിലോൺരാജാവായ നെബുഖദ്നേസർ സർവസൈന്യങ്ങളുമായി വന്നു യെരൂശലേം വളഞ്ഞു.


കാരണം, അവൾ എന്നോടു മത്സരിച്ചിരിക്കുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഇസ്രായേൽഗൃഹമേ, നിങ്ങൾക്കെതിരെ ഒരു ജനതയെ വിദൂരത്തുനിന്നു ഞാൻ കൊണ്ടുവരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ശക്തവും പുരാതനവുമായ ജനത; അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ; സംസാരം നിങ്ങൾക്കു മനസ്സിലാകുകയുമില്ല.


അതുകൊണ്ട് കാട്ടിൽനിന്നു സിംഹം വന്ന് അവരെ കൊല്ലും; മരുഭൂമിയിൽനിന്നു വന്ന ചെന്നായ് അവരെ കടിച്ചുകീറും; പുള്ളിപ്പുലി അവരുടെ നഗരങ്ങൾക്കെതിരെ പതിയിരിക്കുന്നു; അവിടെനിന്നു പുറത്തുവരുന്നവരെയെല്ലാം അതു ചീന്തിക്കളയും; അവരുടെ കുറ്റങ്ങൾ നിരവധിയും അവിശ്വസ്തത അപാരവുമാണല്ലോ.


“ജനതകളുടെ ഇടയിൽ പ്രഖ്യാപിക്കുക, പതാക ഉയർത്തി പ്രഘോഷിക്കുക; ഒന്നും മറച്ചുവയ്‍ക്കാതെ ഉദ്ഘോഷിക്കുക; ബാബിലോൺ പിടിക്കപ്പെട്ടു; ബേൽദേവൻ ലജ്ജിക്കുന്നു; മെരോദാക്ദേവൻ സംഭ്രമിച്ചിരിക്കുന്നു; അതിലെ ബിംബങ്ങൾ അപമാനിതരായി, വിഗ്രഹങ്ങൾ പരിഭ്രാന്തരായിരിക്കുന്നു.


അതുകൊണ്ട് ജനതകളേ, കേൾക്കുവിൻ; ജനസമൂഹമേ, അവർക്കെന്തു ഭവിക്കുമെന്നു ഗ്രഹിക്കുവിൻ.


ഭൂമിയേ, കേൾക്കുക; അവരുടെ ഉപായങ്ങൾമൂലം ഞാൻ അവരുടെമേൽ അനർഥം വരുത്തും; അവർ എന്റെ വാക്കു ശ്രദ്ധിച്ചില്ല; എന്റെ നിയമം അവർ നിരസിച്ചു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു.


അവർ വില്ലും കുന്തവും കൈയിൽ ഏന്തിയിരിക്കുന്നു; നിർഭയരായ ക്രൂരന്മാരാണവർ; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോൻപുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാൻ അവർ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.”


അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങൾ കേൾക്കുന്നില്ലേ? കൊത്തുരൂപങ്ങൾകൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങൾകൊണ്ടും അവർ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു?


യെരൂശലേമിനുള്ള നറുക്ക് അയാളുടെ വലങ്കൈയിൽ വീണിരിക്കുന്നു. കൂട്ടക്കൊലയ്‍ക്ക് ആജ്ഞ നല്‌കാനും പോർവിളി മുഴക്കാനും പ്രവേശനകവാടങ്ങളിൽ ചുവരുകളും മറ്റും ഇടിച്ചു നിരത്താനുള്ള യന്ത്രമുട്ടി സ്ഥാപിക്കാനും മൺതിട്ടകൾ ഉയർത്താനും ഉപരോധഗോപുരങ്ങൾ നിർമിക്കാനും നിർദേശം നല്‌കുന്നതായിരുന്നു ആ നറുക്ക്.


Lean sinn:

Sanasan


Sanasan