Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:13 - സത്യവേദപുസ്തകം C.L. (BSI)

13 ഇതാ, മേഘങ്ങളെപ്പോലെ അയാൾ വരുന്നു; അയാളുടെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയാണ്; കുതിരകൾ കഴുകനെക്കാൾ വേഗമേറിയവ; അയ്യോ ഞങ്ങൾക്കു ദുരിതം; ഞങ്ങൾ നശിച്ചുകഴിഞ്ഞു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 “ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്‍റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്‍റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; ‘അയ്യോ കഷ്ടം; നാം നശിച്ചുവല്ലോ.’

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 ഇതാ, അവൻ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്റെ കുതിരകൾ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

13 ഇതാ! അവൻ മേഘംപോലെ കയറിവരുന്നു, അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ വരുന്നു, അവന്റെ കുതിരകൾ കഴുകന്മാരെക്കാൾ വേഗമുള്ളവ. നമുക്ക് അയ്യോ കഷ്ടം! നാം നശിച്ചിരിക്കുന്നു!

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:13
28 Iomraidhean Croise  

ശൗലും യോനാഥാനും പ്രീതിയുള്ളവരും സ്നേഹശീലരും ആയിരുന്നു. ജീവിതത്തിലും മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകനെക്കാൾ വേഗതയുള്ളവർ, സിംഹത്തെക്കാൾ ബലമേറിയവർ.


അവിടുന്നു അവിടുത്തെ കോപത്തിന്റെ ആയുധങ്ങളും വിദൂരസ്ഥലത്തുനിന്നു ചക്രവാളസീമയിൽ നിന്നു ഭൂമി ആകമാനം നശിപ്പിക്കാൻ എത്തിച്ചേരുന്നു.


ഈജിപ്തിനെക്കുറിച്ചുള്ള അരുളപ്പാട്; അതിശീഘ്രം ഗമിക്കുന്ന മേഘത്തെ വാഹനമാക്കി സർവേശ്വരൻ ഈജിപ്തിലേക്കു വരുന്നു. ഈജിപ്തിലെ വിഗ്രഹങ്ങൾ അവിടുത്തെ സന്നിധിയിൽ ഇളകും; ഈജിപ്തുകാരുടെ ഹൃദയം നടുങ്ങും.


യെരൂശലേം ഇടറിവീണിരിക്കുന്നു; യെഹൂദാ നിലംപരിചായിരിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും സർവേശ്വരന് എതിരാണല്ലോ.


അവരുടെ അമ്പ് മൂർച്ചയേറിയത്. അവരുടെ വില്ല് കുലച്ചത്. അവരുടെ കുതിരയുടെ കുളമ്പുകൾ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും ആകുന്നു.


അവിടുന്ന് അഗ്നിയിൽ എഴുന്നള്ളും. കൊടുങ്കാറ്റായിരിക്കും അവിടുത്തെ രഥം. അവിടുത്തെ ഉഗ്രരോഷം ആളിക്കത്തും. തീനാളംകൊണ്ട് അവിടുന്ന് അവരെ ഭർത്സിക്കും.


എന്റെ മുറിവു നിമിത്തം എനിക്കു ഹാ ദുരിതം! അതു വളരെ ദാരുണമാണ്; ഈ ദുരിതം ഞാൻ സഹിച്ചേ തീരൂ.


ഞാൻ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാൻതന്നെ അവരുടെമേൽ ന്യായവിധി പ്രസ്താവിക്കും.”


ഈറ്റുനോവുകൊണ്ട് നിലവിളിക്കുന്ന സ്‍ത്രീയുടേതുപോലെയുള്ള കരച്ചിൽ ഞാൻ കേട്ടു; കടിഞ്ഞൂലിനെ പ്രസവിക്കുമ്പോൾ കേൾക്കുന്നതുപോലെയുള്ള ആർത്തനാദം; ശ്വാസത്തിനുവേണ്ടി കൈകൾ നീട്ടി കിതയ്‍ക്കുന്ന സീയോൻപുത്രി നിലവിളിക്കുന്നു; ‘ഹാ! എനിക്കു ദുരിതം; കൊലപാതകികളുടെ മുമ്പിൽ ഞാൻ തളർന്നുവീഴുന്നു.’


സർവശക്തനായ സർവേശ്വരൻ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തിൽ ശപഥം ചെയ്തു പറയുന്നു; പർവതങ്ങളിൽ തലയെടുപ്പുള്ള താബോർപോലെയും കടൽത്തീരത്തുനിന്നു വളരെ ഉയർന്നു നില്‌ക്കുന്ന കർമ്മേൽപർവതംപോലെയും ബലമുള്ള ഒരാൾ വരും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, ഒരുവൻ കഴുകനെപ്പോലെ അതിവേഗം പറന്നു ചിറകുകൾ മോവാബിനെതിരെ വിരിക്കുന്നു.


ഇതാ, ഒരാൾ കഴുകനെപ്പോലെ പറന്നുവരുന്നു. അതിന്റെ ചിറകുകൾ ബൊസ്രായുടെമേൽ വിരിച്ചിരിക്കുന്നു; എദോമിലെ യോദ്ധാക്കളുടെ വേദന സ്‍ത്രീകളുടെ ഈറ്റുനോവ് പോലെയായിരിക്കും.


അവർ വില്ലും കുന്തവും കൈയിൽ ഏന്തിയിരിക്കുന്നു; നിർഭയരായ ക്രൂരന്മാരാണവർ; അവരുടെ ആരവം ഇരമ്പുന്ന സമുദ്രത്തിനു തുല്യം; അല്ലയോ സീയോൻപുത്രീ, നിനക്കെതിരെ യുദ്ധം ചെയ്യാൻ അവർ അണിനിരന്നു കുതിരപ്പുറത്തു കയറിവരുന്നു.”


സീയോനിൽനിന്നു വിലാപശബ്ദം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകൾ അവർ നശിപ്പിച്ചു.


ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗത്തിൽ ഞങ്ങളെ സമീപിച്ചു. അവർ മലമുകളിൽ ഞങ്ങളെ വേട്ടയാടി മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.


അവന്റെ അനേകം കുതിരകൾ ഉയർത്തുന്ന പൊടിപടലം നിന്നെ മൂടിക്കളയും. കോട്ട ഇടിഞ്ഞുപോയ പട്ടണത്തിലേക്കു പ്രവേശിക്കുന്നതുപോലെ അവൻ നിന്റെ കവാടങ്ങളിൽകൂടി കടന്നുവരുമ്പോൾ കുതിരപ്പടയുടെയും രഥങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദഘോഷംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങും.


നീ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കും. നീയും നിന്റെ സൈന്യവും നിന്നോടുകൂടെയുള്ള ബഹുജനങ്ങളും ഒരു കാർമേഘംപോലെ ആ ദേശത്തെ മൂടും.


അവസാനം ഈജിപ്തിലെ രാജാവ് സിറിയാരാജാവിനെ ആക്രമിക്കും. സിറിയാ രാജാവ് രഥങ്ങളോടും അശ്വസേനയോടും വളരെ കപ്പലുകളോടുംകൂടെവന്ന് ചുഴലിക്കാറ്റുപോലെ പ്രത്യാക്രമണം നടത്തും. രാജ്യങ്ങളുമേൽ ഇരമ്പിക്കയറും. ജലപ്രളയംപോലെ അവൻ മറ്റു രാജ്യങ്ങളെ ആക്രമിച്ച് കടന്നുപോകും.


ഒന്നാമത്തെ മൃഗം സിംഹത്തെപ്പോലെയിരുന്നു. അതിനു കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകുകൾ പറിച്ചെടുക്കപ്പെട്ടു. അതിനെ പൊക്കി മനുഷ്യനെപ്പോലെ ഇരുകാലുകളിൽ നിർത്തി. അതിനു മനുഷ്യഹൃദയം നല്‌കുകയും ചെയ്തു.


കാഹളം നിന്റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകൻ സർവേശ്വരന്റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവർ എന്റെ ഉടമ്പടി ലംഘിച്ചു. എന്റെ ധർമശാസ്ത്രം പാലിച്ചില്ല.


ആ സമയം വരുമ്പോൾ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവർ ഇങ്ങനെ വിലപിക്കും. ഞങ്ങൾ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളിൽനിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവർക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു.


സർവേശ്വരൻ ക്ഷമാശീലനും മഹാശക്തനും ആകുന്നു. കുറ്റവാളികളെ അവിടുന്ന് ഒരിക്കലും വെറുതെ വിടുകയില്ല. കൊടുങ്കാറ്റിലും ചുഴലിക്കാറ്റിലുമാണ് അവിടുത്തെ വഴി. മേഘങ്ങൾ അവിടുത്തെ കാല്‌ക്കീഴിലെ പൊടിയാണ്.


അവരുടെ കുതിരകൾക്കു പുള്ളിപ്പുലിയെക്കാൾ വേഗതയും ഇരതേടുന്ന ചെന്നായെക്കാൾ ക്രൂരതയുമുണ്ട്. അവരുടെ അശ്വാരൂഢർ വിദൂരത്തുനിന്നു പാഞ്ഞുവരുന്നു; ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെ അതിശീഘ്രം അവർ പറന്നുവരുന്നു.


വീണ്ടും മറ്റൊരു ദർശനത്തിൽ ഓടുകൊണ്ടുള്ള രണ്ടു പർവതങ്ങളുടെ ഇടയിൽനിന്ന് നാലു രഥങ്ങൾ ഉയർന്നു വരുന്നതു ഞാൻ കണ്ടു.


ബഹിരാകാശശക്തികൾ അവയുടെ സഞ്ചാരപഥത്തിൽനിന്നു മാറ്റപ്പെടും. അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു പ്രത്യക്ഷപ്പെടും. ഭൂമിയിലെ സമസ്തജനങ്ങളും മാറത്തടിച്ചു കരയും. മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടുംകൂടി വാനമേഘങ്ങളിന്മേൽ വരുന്നത് അവർ കാണും.


നിങ്ങൾക്കെതിരായി ഭൂമിയുടെ അതിരിൽനിന്ന് ഒരു ജനതയെ സർവേശ്വരൻ വിളിച്ചുവരുത്തും; കഴുകൻ പറന്നു വരുന്നതുപോലെ അവർ വരും; അവരുടെ ഭാഷ നിങ്ങൾക്ക് അജ്ഞാതമായിരിക്കും.


ഇതാ അവിടുന്ന് മേഘാരൂഢനായി എഴുന്നള്ളുന്നു. എല്ലാ നേത്രങ്ങളും അവിടുത്തെ ദർശിക്കും. അവിടുത്തെ കുത്തിത്തുളച്ചവരും അവിടുത്തെ കാണും. ഭൂമിയിലെ സകല ഗോത്രങ്ങളും അവിടുത്തെപ്രതി വിലപിക്കും. അതെ, അങ്ങനെതന്നെ; ആമേൻ.


Lean sinn:

Sanasan


Sanasan