Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:12 - സത്യവേദപുസ്തകം C.L. (BSI)

12 ഞാൻ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാൻതന്നെ അവരുടെമേൽ ന്യായവിധി പ്രസ്താവിക്കും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 ഇതിലും കൊടുതായൊരു കാറ്റ് എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 ഇതിലും ശക്തമായൊരു കാറ്റ് എന്‍റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾതന്നെ അവരോടു ന്യായവാദം കഴിക്കും.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 ഇതിലും കൊടുതായൊരു കാറ്റു എന്റെ കല്പനയാൽ വരും; ഞാൻ ഇപ്പോൾ തന്നേ അവരോടു ന്യായവാദം കഴിക്കും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:12
10 Iomraidhean Croise  

ദുർജനത്തിന്മേൽ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വർഷിക്കും. ഉഷ്ണക്കാറ്റാണ് ദൈവം അവർക്കു നല്‌കുന്ന ഓഹരി.


തങ്ങളുടെ ദുഷ്ടത നിമിത്തം എന്റെ ജനം എന്നെ നിരസിച്ചു; ഞാൻ അവരുടെമേൽ ശിക്ഷാവിധി പ്രസ്താവിക്കും; അവർ അന്യദേവന്മാർക്കു ധൂപം അർപ്പിക്കുകയും സ്വന്തം കൈകളുടെ സൃഷ്‍ടികളെ ആരാധിക്കുകയും ചെയ്തുവല്ലോ.


അന്നു ജനത്തോടും യെരൂശലേമിനോടും ഇപ്രകാരം പറയും: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നു പുറപ്പെടുന്ന ഉഷ്ണക്കാറ്റ് എന്റെ ജനത്തിന്റെ പുത്രിയുടെ നേർക്ക് അടിക്കും; അതു പതിരു നീക്കാനോ, വെടിപ്പാക്കാനോ ആയിരിക്കുകയില്ല.


ഇതാ, മേഘങ്ങളെപ്പോലെ അയാൾ വരുന്നു; അയാളുടെ രഥങ്ങൾ ചുഴലിക്കാറ്റുപോലെയാണ്; കുതിരകൾ കഴുകനെക്കാൾ വേഗമേറിയവ; അയ്യോ ഞങ്ങൾക്കു ദുരിതം; ഞങ്ങൾ നശിച്ചുകഴിഞ്ഞു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോണിനും അതിലെ നിവാസികൾക്കും എതിരെ വിനാശം വിതയ്‍ക്കുന്ന കാറ്റ് ഞാൻ ഇളക്കിവിടും.


അതുകൊണ്ട് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിനക്ക് എതിരായിരിക്കുന്നു. ജനതകൾ കാൺകെ നിന്റെമേലുള്ള ശിക്ഷാവിധി ഞാൻ നടത്തും.


ഞാങ്ങണപോലെ അവൻ തഴച്ചു വളർന്നേക്കാമെങ്കിലും കിഴക്കൻ കാറ്റ്, സർവേശ്വരന്റെ കാറ്റു തന്നെ, മരുഭൂമിയിൽനിന്ന് ഉയർന്നു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്റെ അരുവികൾ വരണ്ടുപോകും. അത് അവന്റെ ഭണ്ഡാരത്തിൽനിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും.


പിന്നെ അവർ കാറ്റുപോലെ വീശിയടിച്ചു കടന്നുപോകുന്നു. കുറ്റക്കാരും അതിക്രമികളുമായ അവർക്കു സ്വന്തം ശക്തിയാണു ദൈവം!


Lean sinn:

Sanasan


Sanasan