Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 4:11 - സത്യവേദപുസ്തകം C.L. (BSI)

11 അന്നു ജനത്തോടും യെരൂശലേമിനോടും ഇപ്രകാരം പറയും: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നു പുറപ്പെടുന്ന ഉഷ്ണക്കാറ്റ് എന്റെ ജനത്തിന്റെ പുത്രിയുടെ നേർക്ക് അടിക്കും; അതു പതിരു നീക്കാനോ, വെടിപ്പാക്കാനോ ആയിരിക്കുകയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

11 ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല, കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരേ ഊതും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറയുവാനുള്ളതെന്തെന്നാൽ: “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽ നിന്ന് ഒരു ഉഷ്ണക്കാറ്റ് പാറ്റുവാനല്ല, കൊഴിക്കുവാനുമല്ല എന്‍റെ ജനത്തിന്‍റെ പുത്രിക്കു നേരെ പ്രവഹിക്കും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ആ കാലത്തു ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നു ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല കൊഴിപ്പാനുമല്ല എന്റെ ജനത്തിന്റെ പുത്രിക്കു നേരെ ഊതും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

11 ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല,

Faic an caibideil Dèan lethbhreac




യിരെമ്യാവ് 4:11
28 Iomraidhean Croise  

ദുർജനത്തിന്മേൽ തീക്കനലും കത്തുന്ന ഗന്ധകവും അവിടുന്നു വർഷിക്കും. ഉഷ്ണക്കാറ്റാണ് ദൈവം അവർക്കു നല്‌കുന്ന ഓഹരി.


അതുകൊണ്ട് എന്നിൽനിന്നു കണ്ണു തിരിക്കുക. ഞാൻ വിങ്ങിവിങ്ങി കരയട്ടെ. എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കേണ്ടാ.


സർവേശ്വരൻ തന്റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കൻകാറ്റിൽ അവരെ ഊതിപ്പറപ്പിച്ചു.


നീ അവയെ പാറ്റിക്കളയും. അവയെ കാറ്റു പറപ്പിക്കുകയും കൊടുങ്കാറ്റു ചിതറിച്ചുകളയുകയും ചെയ്യും. അപ്പോൾ സർവേശ്വരനിൽ നീ ആനന്ദിക്കും. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും.


ഞങ്ങൾ എല്ലാവരും അശുദ്ധരായിത്തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽപ്രവൃത്തികൾ കറപുരണ്ട വസ്ത്രംപോലെയായിരിക്കുന്നു. ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു. അകൃത്യം നിമിത്തം ഞങ്ങൾ കാറ്റു പറത്തിക്കൊണ്ടു പോകുന്ന കരിയില പോലെയായിത്തീർന്നിരിക്കുന്നു.


മരുഭൂമിയിൽനിന്നു വീശുന്ന കാറ്റിൽ പറക്കുന്ന പതിരുപോലെ ഞാൻ നിങ്ങളെ ചിതറിക്കും.


ഈ വചനം നീ അവരോടു പറയണം: “എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ രാവും പകലും നിലയ്‍ക്കാതെ ഒഴുകട്ടെ; കാരണം എന്റെ ജനത്തിനു വലിയ അടിയേറ്റിരിക്കുന്നു. അവർക്കു കഠിനമായി ക്ഷതം പറ്റിയിരിക്കുന്നു.


ഇതാ സർവേശ്വരന്റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സിൽ ആഞ്ഞടിക്കും.


ഞാൻ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാൻതന്നെ അവരുടെമേൽ ന്യായവിധി പ്രസ്താവിക്കും.”


അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങൾ കേൾക്കുന്നില്ലേ? കൊത്തുരൂപങ്ങൾകൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങൾകൊണ്ടും അവർ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു?


എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!


അതുകൊണ്ടു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നോക്കൂ! ഞാൻ അവരെ ഉരുക്കി ശോധന ചെയ്യും; എന്റെ ജനത്തിനുവേണ്ടി മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?


എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്റെ ജനത്തിന്റെ നാശവും നഗരവീഥികളിൽ കുഞ്ഞുകുട്ടികൾ വാടിത്തളർന്നു കിടക്കുന്നതും എന്റെ ഹൃദയത്തെ തളർത്തുന്നു.


എന്റെ ജനത്തിന്റെ നാശംമൂലം കണ്ണുനീർ നദിപോലെ എന്നിൽ നിന്നൊഴുകുന്നു.


കരുണാമയികളായ സ്‍ത്രീകൾപോലും സ്വന്തം മക്കളെ പാകം ചെയ്യുന്നു. എന്റെ ജനത്തിന്റെ വിനാശത്തിൽ ആ കുഞ്ഞുങ്ങൾ അവർക്ക് ആഹാരമായിത്തീർന്നു.


കുറുനരികൾ പോലും അവയുടെ കുട്ടികളെ മുലയൂട്ടി വളർത്തുന്നു. എന്റെ ജനമാകട്ടെ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരമായി തങ്ങളുടെ മക്കളോടു വർത്തിക്കുന്നു.


ദൈവം ഒരു നിമിഷംകൊണ്ടു നശിപ്പിച്ച സൊദോമ്യർക്കുണ്ടായതിനെക്കാൾ വലുതായിരുന്നു എന്റെ ജനത്തിനുണ്ടായ ശിക്ഷ.


അതു പറിച്ചുനട്ടാൽ തഴച്ചുവളരുമോ? കിഴക്കൻ കാറ്റ് അടിക്കുമ്പോൾ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തിൽത്തന്നെ നിന്നു വാടിപ്പോവുകയില്ലേ?


എന്നാൽ ഉഗ്രരോഷത്തോടെ ആ മുന്തിരിവള്ളി പിഴുതെറിയപ്പെട്ടു. കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു. അതിന്റെ കായ്കൾ കൊഴിഞ്ഞു. അതിന്റെ കരുത്തുറ്റ തണ്ട് ഉണങ്ങിപ്പോയി അഗ്നി അതിനെ ദഹിപ്പിച്ചു.


ഞാങ്ങണപോലെ അവൻ തഴച്ചു വളർന്നേക്കാമെങ്കിലും കിഴക്കൻ കാറ്റ്, സർവേശ്വരന്റെ കാറ്റു തന്നെ, മരുഭൂമിയിൽനിന്ന് ഉയർന്നു വരും; അവന്റെ നീരുറവ വറ്റിപ്പോകും; അവന്റെ അരുവികൾ വരണ്ടുപോകും. അത് അവന്റെ ഭണ്ഡാരത്തിൽനിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും.


അതുകൊണ്ട് അവർ പ്രഭാതമേഘംപോലെയോ പുലർകാലമഞ്ഞുപോലെയോ കളത്തിൽനിന്നു കാറ്റത്തു പറന്നുപോകുന്ന പതിരുപോലെയോ പുകക്കുഴലിൽ നിന്നുയരുന്ന പുകപോലെയോ ആയിത്തീരും.


കാറ്റ് അതിന്റെ ചിറകുകളിൽ അവരെ പൊതിഞ്ഞിരിക്കുന്നു. തങ്ങളുടെ യാഗങ്ങളെക്കുറിച്ച് അവർ ലജ്ജിക്കേണ്ടിവരും.


പിന്നെ അവർ കാറ്റുപോലെ വീശിയടിച്ചു കടന്നുപോകുന്നു. കുറ്റക്കാരും അതിക്രമികളുമായ അവർക്കു സ്വന്തം ശക്തിയാണു ദൈവം!


ഉഗ്രന്മാരും വിചാരശൂന്യരുമായ ബാബിലോണ്യരെ ഞാൻ ഉണർത്തും. അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശപ്പെടുത്താൻ ഭൂമിയിൽ ഉടനീളം സഞ്ചരിക്കും.


പതിർ വീശിക്കളയാനുള്ള മുറം അവിടുത്തെ കൈയിലുണ്ട്. അവിടുന്നു മെതിക്കളം വൃത്തിയാക്കുകയും കോതമ്പു കളപ്പുരയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. പതിരാകട്ടെ കെടാത്ത തീയിലിട്ടു ചുട്ടുകളയും.


അവിടുത്തെ കൈയിൽ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയിൽ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.”


Lean sinn:

Sanasan


Sanasan