Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 39:6 - സത്യവേദപുസ്തകം C.L. (BSI)

6 രിബ്ലയിൽ ബാബിലോൺരാജാവ് സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; യെഹൂദായിലെ എല്ലാ ശ്രേഷ്ഠന്മാരെയും ബാബിലോൺരാജാവ് കൊന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 ബാബേൽരാജാവ് രിബ്ലായിൽവച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെയൊക്കെയും ബാബേൽരാജാവ് കൊന്നുകളഞ്ഞു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ബാബേൽരാജാവ് രിബ്ലായിൽ വച്ച് സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍റെ കണ്മുമ്പിൽ വച്ചു കൊന്നു; യെഹൂദാകുലീനന്മാരെ എല്ലാം ബാബേൽരാജാവ് കൊന്നുകളഞ്ഞു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ബാബേൽരാജാവു രിബ്ളയിൽവെച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെ ഒക്കെയും ബാബേൽരാജാവു കൊന്നുകളഞ്ഞു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

6 അവിടെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹം കാൺകെ കൊന്നു. ബാബേൽരാജാവ് യെഹൂദ്യയിലെ എല്ലാ പ്രഭുക്കന്മാരെയും കൊന്നുകളഞ്ഞു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 39:6
19 Iomraidhean Croise  

‘കുഞ്ഞു മരിക്കുന്നതു കാണാൻ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവൾ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിർവശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു.


അവനെ കൂടാതെ ഞങ്ങൾ എങ്ങനെ പിതാവിന്റെ അടുക്കൽ പോകും. അദ്ദേഹത്തിനുണ്ടാകുന്ന ദുരന്തം ഞാൻ എങ്ങനെ സഹിക്കും.”


നീ സമാധാനത്തോടെ മരിച്ച് നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടും. ഞാൻ ഈ സ്ഥലത്തു വരുത്തുമെന്നു പറഞ്ഞ അനർഥമൊന്നും നീ കാണുകയില്ല.” അവർ മടങ്ങിവന്നു രാജാവിനെ ഈ വിവരം അറിയിച്ചു.


സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; കണ്ണുകൾ ചൂഴ്ന്നെടുത്ത ശേഷം അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.


നീ സമാധാനത്തോടെ മരിച്ചു നിന്റെ പിതാക്കന്മാരോടു ചേർക്കപ്പെടും. നിന്റെ കല്ലറയിൽത്തന്നെ സംസ്കരിക്കപ്പെടും ഞാൻ ഈ സ്ഥലത്തും ഇവിടത്തെ നിവാസികൾക്കും വരുത്താൻ പോകുന്ന അനർഥം നീ കാണുകയില്ല.” ഈ അരുളപ്പാട് അവർ രാജാവിനെ അറിയിച്ചു.


എന്റെ ജനത്തിനുണ്ടാകുന്ന അനർഥം ഞാൻ എങ്ങനെ കണ്ടുകൊണ്ടിരിക്കും? എന്റെ ബന്ധുജനത്തിന്റെ നാശം ഞാൻ എങ്ങനെ സഹിക്കും?”


അവരുടെ കൺമുമ്പിൽവച്ച് അവരുടെ ശിശുക്കളെ നിലത്തടിച്ചു ചിതറിക്കും. അവരുടെ വീടുകൾ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാർ അപമാനിതരാകും.


ശൂന്യതയുടെ തൂക്കുകട്ട അവിടത്തെ പ്രമുഖന്മാരുടെമേൽ പിടിക്കും. അത് ഒരു രാജ്യം അല്ലാതാകും. പ്രഭുക്കന്മാർ അപ്രത്യക്ഷമാകും.


അവിടുന്ന് അരുളിച്ചെയ്യുന്നു: “നിനക്കും നിന്റെ സ്നേഹിതർക്കും നിന്നെ ഞാൻ കൊടുംഭീതിയാക്കിത്തീർക്കും; നിന്റെ കൺമുമ്പിൽ വച്ചുതന്നെ അവർ ശത്രുക്കളുടെ വാളിന് ഇരയായിത്തീരും; യെഹൂദാ മുഴുവനെയും ഞാൻ ബാബിലോൺ രാജാവിന്റെ കൈയിൽ ഏല്പിക്കും; അയാൾ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി സംഹരിക്കും.


യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ സേവകരെയും മഹാമാരി, വാൾ, ക്ഷാമം എന്നിവയെ അതിജീവിക്കുന്ന നഗരവാസികളെയും ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെയും അവരുടെ ജീവനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കളുടെയും കൈയിൽ ഏല്പിക്കും; അയാൾ അവരെ സംഹരിക്കും; അവരോടു കരുണയോ വിട്ടുവീഴ്ചയോ അനുകമ്പയോ കാണിക്കയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”


അവന്റെ കൈയിൽനിന്നു നീ രക്ഷപെടുകയില്ല; നീ ബന്ദിയായി അവന്റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബിലോൺരാജാവിനെ നേരിട്ടു കാണും; അവനോട് അഭിമുഖമായി സംസാരിക്കും; നിന്നെ ബാബിലോണിലേക്കു കൊണ്ടുപോകുകയും ചെയ്യും.


അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളിൽനിന്നു രക്ഷപെടുകയില്ല; ബാബിലോൺരാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.”


സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; യെഹൂദായിലെ എല്ലാ പ്രഭുക്കന്മാരെയും അയാൾ രിബ്ലയിൽ വച്ചു കൊന്നുകളഞ്ഞു.


നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവർ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവർ നിന്നെ വളയും. ന്യായം വിധിക്കാൻ ഞാൻ അവരെ നിയോഗിക്കും.


പാത്രത്തിനുകീഴെ വിറകടുക്കി തീ കത്തിച്ച് ഇറച്ചിക്കഷണങ്ങൾ വേവിക്കുക. എല്ലുകളും അതിൽ കിടന്നു തിളയ്‍ക്കട്ടെ.


എന്നാൽ സർവേശ്വരന്റെ യാഗദിവസം രാജസേവകന്മാരെയും രാജകുമാരന്മാരെയും വിദേശവസ്ത്രധാരികളെയും ഞാൻ ശിക്ഷിക്കും.


നിങ്ങൾ കാണുന്ന കാഴ്ചകൾ നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും;


Lean sinn:

Sanasan


Sanasan