Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 39:5 - സത്യവേദപുസ്തകം C.L. (BSI)

5 എന്നാൽ ബാബിലോണ്യ സൈന്യം അവരെ പിന്തുടർന്ന് യെരീഹോസമതലത്തിൽ വച്ചു സിദെക്കീയായെ പിടികൂടി; അവർ അയാളെ ഹാമാത്ത് ദേശത്ത് രിബ്ലയിൽ ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെ അടുക്കൽ കൊണ്ടുവന്നു; നെബുഖദ്നേസർ സിദെക്കിയായ്‍ക്കു ശിക്ഷവിധിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോസമഭൂമിയിൽവച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു. ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവനു വിധി കല്പിച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 കല്ദയരുടെ സൈന്യം അവരെ പിന്തുടർന്ന്, യെരീഹോ സമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി, അവനെ പിടിച്ചു; ഹമാത്ത് ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവനു വിധി കല്പിച്ചു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 എന്നാൽ ബാബേൽസൈന്യം അവരെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് സിദെക്കീയാവിനെ മറികടന്നു. അവർ അദ്ദേഹത്തെ പിടിച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ഹമാത്തിലെ രിബ്ലയിൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 39:5
26 Iomraidhean Croise  

ദാവീദ് ഹദദേസെറിന്റെ സർവസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു.


അസ്സീറിയാരാജാവ് ബാബിലോൺ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവയീം എന്നിവിടങ്ങളിൽനിന്നു ആളുകളെ കൊണ്ടുവന്ന് ഇസ്രായേൽജനങ്ങൾക്കു പകരം ശമര്യപട്ടണങ്ങളിൽ പാർപ്പിച്ചു. അവർ ശമര്യപട്ടണങ്ങൾ കൈവശമാക്കി അവിടെ പാർത്തു;


ഈജിപ്തിലെ നെഖോരാജാവ് രിബ്ലയിൽവച്ച് അദ്ദേഹത്തെ തടവിലാക്കി. അങ്ങനെ അദ്ദേഹത്തിന്റെ ഭരണം അവസാനിച്ചു. നെഖോ നൂറു താലന്ത് വെള്ളിയും ഒരു താലന്ത് സ്വർണവും യെഹൂദായ്‍ക്കു കപ്പം ചുമത്തി.


ബാബിലോണ്യസൈന്യം രാജാവിനെ പിടിച്ച്, രിബ്ലായിൽ ബാബിലോൺരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു. അയാൾ സിദെക്കീയായ്‍ക്കു ശിക്ഷ വിധിച്ചു.


അതുകൊണ്ട് സർവേശ്വരൻ അസ്സീറിയാരാജാവിന്റെ സൈന്യാധിപന്മാരെ യെഹൂദായെ ആക്രമിക്കാൻ കൊണ്ടുവന്നു; അവർ മനശ്ശെയെ കൊളുത്തിട്ടു പിടിച്ച് ഓട്ടുചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.


നിങ്ങളുടെ ഭരണാധിപന്മാരെല്ലാം ഒരുമിച്ച് പലായനം ചെയ്തു. അമ്പും വില്ലും കൂടാതെതന്നെ അവർ പിടിക്കപ്പെട്ടു. അവർ വിദൂരത്തേക്ക് ഓടിപ്പോയെങ്കിലും കണ്ണിൽ പെട്ടവരെല്ലാം പിടിക്കപ്പെട്ടു.


യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ സേവകരെയും മഹാമാരി, വാൾ, ക്ഷാമം എന്നിവയെ അതിജീവിക്കുന്ന നഗരവാസികളെയും ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെയും അവരുടെ ജീവനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കളുടെയും കൈയിൽ ഏല്പിക്കും; അയാൾ അവരെ സംഹരിക്കും; അവരോടു കരുണയോ വിട്ടുവീഴ്ചയോ അനുകമ്പയോ കാണിക്കയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”


എന്നാൽ സർവേശ്വരൻ അരുളിച്ചെയ്യുന്നു: തിന്നാൻ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ, യെഹൂദാരാജാവായ സിദെക്കീയായെയും അവന്റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിച്ച് ഇവിടെ പാർക്കുന്ന യെരൂശലേംകാരെയും ഇവിടെനിന്ന് ഈജിപ്തിൽ പോയി പാർക്കുന്നവരെയും ഞാൻ കണക്കാക്കും.


ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങുന്നില്ലെങ്കിൽ നഗരം ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെടുകയും അവർ അതിനെ അഗ്നിക്ക് ഇരയാക്കുകയും ചെയ്യും; അവരുടെ കൈയിൽനിന്ന് അങ്ങു രക്ഷപെടുകയുമില്ല.”


അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളിൽനിന്നു രക്ഷപെടുകയില്ല; ബാബിലോൺരാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.”


ഞാൻ അയയ്‍ക്കുന്ന കാറ്റ് അതിശക്തമായിരിക്കും; ഞാൻതന്നെ അവരുടെമേൽ ന്യായവിധി പ്രസ്താവിക്കും.”


അവിടുന്ന് അരുളിച്ചെയ്യുന്നു: “യെഹൂദാരാജാവായ സിദെക്കീയായെ തന്റെ ശത്രുവും തന്നെ നശിപ്പിക്കാൻ നോക്കിയിരുന്നവനുമായ ബാബിലോണിലെ നെബുഖദ്നേസർരാജാവിന്റെ കൈയിൽ ഏല്പിച്ചതുപോലെ, ഈജിപ്തുരാജാവായ ഫറവോ ഹോഫ്രയെ അവന്റെ ശത്രുക്കളുടെയും അവനെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവരുടെയും കൈയിൽ ഏല്പിക്കും.”


ദമാസ്കസിനെ സംബന്ധിച്ച്: ഹാമാത്തും അർപ്പാദും ദുർവർത്തമാനങ്ങൾ കേട്ടു പരിഭ്രമിച്ചിരിക്കുന്നു; അവർ ഭയന്ന് ഉരുളുന്നു; പ്രശാന്തമാകാത്ത കടൽപോലെ അവർ ഇളകിമറിയുന്നു.


യെഹൂദാ നിവാസികൾ ദുരിതത്തിനും ക്രൂരമായ അടിമത്തത്തിനും അധീനരായി പ്രവാസത്തിലേക്കു നയിക്കപ്പെട്ടു. വിജാതീയരുടെ ഇടയിൽ വിശ്രമിക്കാൻ സ്വന്തമായി ഇടമില്ലാതെ അവൾ കഴിയുന്നു. അവളെ പിന്തുടരുന്നവർ അവളുടെ കൊടിയ ദുഃഖത്തിന്റെ നടുവിൽ അവളെ പീഡിപ്പിക്കുന്നു.


ഞങ്ങളുടെ ജീവശ്വാസമായ സർവേശ്വരന്റെ അഭിഷിക്തൻ അവരുടെ കെണിയിൽ അകപ്പെട്ടിരിക്കുന്നു; അദ്ദേഹത്തിന്റെ തണലിൽ ഞങ്ങൾ വിജാതീയരുടെ മധ്യേ ജീവിക്കുമെന്നാണു വിചാരിച്ചിരുന്നത്.


നിരവധി രഥങ്ങളും വാഹനങ്ങളും വലിയ സൈന്യവ്യൂഹവുമായി അവർ വടക്കുനിന്നു നിനക്കെതിരെ വരും. പടത്തൊപ്പിയും പരിചയും കവചവും അണിഞ്ഞ അവർ നിന്നെ വളയും. ന്യായം വിധിക്കാൻ ഞാൻ അവരെ നിയോഗിക്കും.


അവർ ഉഗ്രന്മാരും ഭീകരരുമാണ്; അവരുടെ ന്യായവും യോഗ്യതയും അവർ നിശ്ചയിക്കുന്നതുതന്നെ.


അവർ പുറപ്പെട്ടു, സീൻമരുഭൂമിമുതൽ ഹാമാത്തിന്റെ കവാടത്തിനടുത്തുള്ള രഹോബ്‍വരെ ഒറ്റുനോക്കി.


ഗിബെല്യരുടെ ദേശവും ഹെർമ്മോൻ പർവതത്തിന്റെ അടിവാരത്തിലെ ബാൽഗാദ്മുതൽ ഹാമാത്തിലേക്കു തിരിയുന്ന ലെബാനോൻ പ്രദേശവും


സർവേശ്വരന്റെ സാന്നിധ്യത്തിൽ ഏകദേശം നാല്പതിനായിരം പേർ യുദ്ധസന്നദ്ധരായി യെരീഹോ സമതലത്തിൽ പ്രവേശിച്ചു.


ഇസ്രായേൽജനം യെരീഹോ സമതലത്തിലെ ഗില്ഗാലിൽ പാളയമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവിടെവച്ച് പെസഹ ആചരിച്ചു.


ആ ജനതകൾ ഇവരാണ്: ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും, സകല കനാന്യരും, സീദോന്യരും, ബാൽ-ഹെർമ്മോൻ പർവതം മുതൽ ഹാമാത്തിലേക്കുള്ള പ്രവേശനകവാടം വരെ ലെബാനോൻ പർവതപ്രദേശത്തു പാർത്തിരുന്ന ഹിവ്യരുമായിരുന്നു.


Lean sinn:

Sanasan


Sanasan