Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 39:3 - സത്യവേദപുസ്തകം C.L. (BSI)

3 യെരൂശലേം പിടിച്ചടക്കിയപ്പോൾ ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസ്സർ, ശംഗർ-നെബോസർ-സെഖീം, രബ്-സാരീസ്, നേർഗൽ-ശരേസർ എന്ന രബ്-മാഗ് എന്നിവരും ബാബിലോൺ രാജാവിന്റെ മറ്റ് ഉദ്യോഗസ്ഥന്മാരും വന്നു മധ്യവാതില്‌ക്കൽ സമ്മേളിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 ബാബേൽരാജാവിന്റെ സകല പ്രഭുക്കന്മാരുമായ നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതിൽക്കൽ ഇരുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 ബാബേൽരാജാവിന്‍റെ എല്ലാ പ്രഭുക്കന്മാരും അകത്ത് കടന്ന് നടുവിലത്തെ വാതില്ക്കൽ ഇരുന്നു; നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്‍റെ മറ്റ് എല്ലാ പ്രഭുക്കന്മാരും തന്നെ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ബാബേൽരാജാവിന്റെ സകലപ്രഭുക്കന്മാരുമായ നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതില്ക്കൽ ഇരുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 അതിനുശേഷം ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തുകടന്ന്, നടുവിലത്തെ കവാടത്തിൽ ഇരുന്നു. സംഗാരിലെ നേർഗൽ-ശരേസരും നെബോ-സർസെഖീം എന്ന ഷണ്ഡന്മാരുടെ തലവനും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരുംതന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 39:3
6 Iomraidhean Croise  

ബാബിലോണ്യർ സുക്കോത്ത്-ബെനോത്തിനെയും കൂഥാക്കാർ നേർഗാലിനെയും ഹമാത്തുകാർ അശീമയെയും


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉത്തരദിക്കിലെ രാജവംശങ്ങളെയെല്ലാം ഞാൻ വിളിക്കും; അവർ വന്നു യെരൂശലേമിന്റെ പ്രവേശനകവാടങ്ങളിലും ചുറ്റുമുള്ള മതിലുകൾക്കും യെഹൂദ്യയിലെ എല്ലാ നഗരങ്ങൾക്കു മുമ്പിലും സിംഹാസനങ്ങൾ സ്ഥാപിക്കും.


ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നഗരമതിലുകൾക്കു പുറത്തു നിങ്ങളെ ഉപരോധിക്കുന്ന ബാബിലോൺ രാജാവിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധം ചെയ്യാൻ നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ആയുധങ്ങൾ ഞാൻ നഗരമധ്യത്തിൽ കൂട്ടിയിടും.


അപ്പോൾ യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ബാബിലോൺ രാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങിയാൽ അങ്ങയുടെ ജീവൻ രക്ഷപെടും; ഈ നഗരം അഗ്നിക്ക് ഇരയാവുകയില്ല; അങ്ങയും അങ്ങയുടെ ഭവനവും ജീവിച്ചിരിക്കും.


അതനുസരിച്ച് അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാൻ എന്ന രബ്-സാരീസ്സും നേർഗൽ-ശരേസർ എന്ന രബ്-മാഗും ബാബിലോൺ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും കൂടി ആളയച്ചു


അവന്റെ അനേകം കുതിരകൾ ഉയർത്തുന്ന പൊടിപടലം നിന്നെ മൂടിക്കളയും. കോട്ട ഇടിഞ്ഞുപോയ പട്ടണത്തിലേക്കു പ്രവേശിക്കുന്നതുപോലെ അവൻ നിന്റെ കവാടങ്ങളിൽകൂടി കടന്നുവരുമ്പോൾ കുതിരപ്പടയുടെയും രഥങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദഘോഷംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങും.


Lean sinn:

Sanasan


Sanasan