Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 32:7 - സത്യവേദപുസ്തകം C.L. (BSI)

7 “നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രൻ ഹനമേൽ നിന്റെ അടുക്കൽ വന്ന് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വിലകൊടുത്തു വീണ്ടെടുക്കാനുള്ള അവകാശം നിൻറേതാണ്” എന്നു പറയും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 “നിന്‍റെ ഇളയപ്പനായ ശല്ലൂമിന്‍റെ മകൻ ഹനമെയേൽ നിന്‍റെ അടുക്കൽവന്ന് ‘അനാഥോത്തിലെ എന്‍റെ നിലം വാങ്ങിക്കൊള്ളുക; അത് മേടിക്കുവാൻ തക്കവണ്ണം വീണ്ടെടുപ്പിൻ്റെ അവകാശം നിനക്കുള്ളതല്ലയോ’ എന്നു പറയും.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 നിന്റെ ഇളയപ്പനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്റെ നിലം മേടിച്ചുകൊൾക; അതു മേടിപ്പാൻ തക്കവണ്ണം വീണ്ടെടുപ്പിന്റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

7 ഇതാ, നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന്, ‘അനാഥോത്തിലുള്ള എന്റെ നിലം നീ വിലയ്ക്കു വാങ്ങുക. അതു വീണ്ടെടുക്കുന്നതിന് അവകാശവും ഉത്തരവാദിത്വവുമുള്ള ഏറ്റവും അടുത്ത ബന്ധു നീയാണ്,’ എന്നു പറയും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 32:7
15 Iomraidhean Croise  

രോഗിയായ പുത്രനെക്കുറിച്ചുള്ള വിവരം ചോദിക്കാൻ യെരോബെയാമിന്റെ ഭാര്യ വരുമെന്നും അവളോട് എന്താണ് പറയേണ്ടതെന്നും സർവേശ്വരൻ അഹീയായെ അറിയിച്ചിരുന്നു. വേഷം മാറിയാണ് അവൾ അവിടെ ചെന്നത്.


ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതരിൽ ഒരാളായ ഹില്‌ക്കിയായുടെ മകൻ യിരെമ്യായുടെ വാക്കുകൾ:


സർവേശ്വരന്റെ നാമത്തിൽ പ്രവചിക്കരുത്; പ്രവചിച്ചാൽ ഞങ്ങൾ നിന്നെ കൊന്നുകളയും എന്നു പറഞ്ഞ് എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അനാഥോത്തുകാരെപ്പറ്റി അവിടുന്ന് അരുളിച്ചെയ്യുന്നു:


യിരെമ്യാ പറഞ്ഞു: സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു.


അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ എന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ പുത്രൻ ഹനമേൽ, കാവല്‌ക്കാരുടെ അങ്കണത്തിൽ എന്റെ അടുക്കൽ വന്ന് എന്നോടു പറഞ്ഞു: “ബെന്യാമീൻ ദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക; അതു വീണ്ടെടുത്തു കൈവശം വയ്‍ക്കാനുള്ള അവകാശം നിനക്കുള്ളതാണല്ലോ; നീ അതു വാങ്ങണം.” ഇതു സർവേശ്വരന്റെ അരുളപ്പാടാണെന്ന് എനിക്കു മനസ്സിലായി.


നിലത്തിന്റെ ജന്മാവകാശം വിൽക്കരുത്. കാരണം ഭൂമി എൻറേതാണ്. നിങ്ങൾ എന്റെ അടുക്കൽ വന്നു പാർക്കുന്ന അന്യരും പരദേശികളുമാകുന്നു.


നിങ്ങൾക്ക് അവകാശമായി ലഭിക്കുന്ന ദേശത്തെല്ലായിടത്തും ഭൂമി വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.


ഒരു ഇസ്രായേല്യൻ ദരിദ്രനായിത്തീരുകയും തന്റെ നിലത്തിൽ ഒരു ഭാഗം വിൽക്കുകയും ചെയ്താൽ അവന്റെ അടുത്ത ചാർച്ചക്കാരന് ആ സ്ഥലം വീണ്ടെടുക്കാം.


അവർ തങ്ങളുടെ പട്ടണങ്ങളോടു ചേർന്നു കിടക്കുന്ന മേച്ചിൽസ്ഥലങ്ങൾ വിൽക്കരുത്; അത് അവർക്ക് സ്ഥിരാവകാശമായി ലഭിച്ചതാണ്.


“ലേവ്യർക്കു പാർക്കാൻ ഇസ്രായേൽജനത്തിന് അവകാശമായി ലഭിച്ച സ്ഥലത്തുതന്നെ പട്ടണങ്ങൾ കൊടുക്കാൻ അവരോടു പറയണം. പട്ടണങ്ങളോടു ചേർന്ന് അവയ്‍ക്ക് ചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു കൊടുക്കണം.


Lean sinn:

Sanasan


Sanasan