Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 32:10 - സത്യവേദപുസ്തകം C.L. (BSI)

10 ആധാരം എഴുതി മുദ്രവച്ച് സാക്ഷികൾ ഒപ്പു വച്ചശേഷം അതിന്റെ വിലയായ വെള്ളി തുലാസിൽവച്ചു തൂക്കിക്കൊടുത്തു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

10 ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചശേഷം ഞാൻ പണം അവനു തുലാസിൽ തൂക്കിക്കൊടുത്തു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ആധാരം എഴുതി മുദ്രയിട്ട് സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന് തുലാസിൽ തൂക്കിക്കൊടുത്തു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന്നു തുലാസിൽ തൂക്കിക്കൊടുത്തു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

10 ആധാരം ഞാൻ ഒപ്പിട്ടു മുദ്രവെച്ചശേഷം സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചു. പിന്നെ ഞാൻ വെള്ളി അയാൾക്കു തുലാസിൽ തൂക്കിക്കൊടുത്തു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 32:10
23 Iomraidhean Croise  

എഫ്രോൻ ഹിത്യരുടെ മുമ്പിൽവച്ചു പറഞ്ഞതുപോലെ വ്യാപാരവിനിമയനിരക്കനുസരിച്ച് നാനൂറു ശേക്കെൽ വെള്ളി അബ്രഹാം തൂക്കിക്കൊടുത്തു.


അങ്ങനെ ഹിത്യരുടേതായിരുന്ന ആ നിലവും അതിലെ ഗുഹയും ശ്മശാനസ്ഥലമെന്ന നിലയിൽ അബ്രഹാമിനു കൈവശമായി.


എന്റെ അതിക്രമങ്ങൾ അവിടുന്നു പരിഗണിക്കുകയില്ല. എന്റെ അധർമങ്ങൾ അവിടുന്നു മറയ്‍ക്കും.


ഹൃദയത്തിൽ ഒരു മുദ്രയായും ഭുജത്തിൽ ഒരു അടയാളമായും നീ എന്നെ ധരിച്ചാലും; പ്രേമം മൃത്യുപോലെ ശക്തം; ജാരശങ്ക ശവക്കുഴിപോലെ ക്രൂരം; ജ്വലിക്കുന്ന അഗ്നിപോലെ അതും ആളിക്കത്തുന്നു.


ഭാവികാലത്ത് അവർക്കു നിത്യസാക്ഷ്യം ആയിരിക്കാൻ ഇത് അവരുടെ മുമ്പിൽ ഒരു ഫലകത്തിൽ രേഖപ്പെടുത്തുകയും പുസ്തകത്തിൽ എഴുതി വയ്‍ക്കുകയും ചെയ്യുക.


വേറൊരുവൻ ‘സർവേശ്വരനുള്ളവൻ’ എന്നു തന്റെ കൈയിൽ മുദ്രണം ചെയ്യും; ഇസ്രായേൽ എന്ന അപരനാമം സ്വീകരിക്കും.


എന്റെ പിതൃസഹോദരപുത്രൻ ഹനമേലിന്റെയും ആധാരത്തിൽ ഒപ്പുവച്ച സാക്ഷികളുടെയും കാവല്‌ക്കാരുടെ അങ്കണത്തിലുണ്ടായിരുന്ന സകല യെഹൂദന്മാരുടെയും സാന്നിധ്യത്തിൽ വച്ച് ഏല്പിച്ചു.


നഗരം ബാബിലോണിന്റെ കൈയിൽ ഏല്പിക്കപ്പെട്ടിട്ടും സാക്ഷികളുടെ സാന്നിധ്യത്തിൽ നിലം വിലയ്‍ക്കു വാങ്ങാൻ സർവേശ്വരാ, അങ്ങു കല്പിച്ചിരിക്കുന്നുവല്ലോ.”


അവർ ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വരയിലെയും നെഗബിലെയും പട്ടണങ്ങളിലും നിലങ്ങൾ വിലയ്‍ക്കു വാങ്ങി, ആധാരമെഴുതി, സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു മുദ്രവയ്‍ക്കും; അവർക്ക് ഐശ്വര്യം വീണ്ടും നല്‌കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


സന്ധ്യകളെയും ഉഷസ്സുകളെയും സംബന്ധിച്ചുള്ള ദർശനം സത്യംതന്നെ. ഈ ദർശനം വിദൂരഭാവിയിൽ സംഭവിക്കാനുള്ളതാകയാൽ മുദ്രവച്ചു സൂക്ഷിക്കുക.


അങ്ങനെ അവർ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവൽനിറുത്തുകയും ചെയ്തു.


ആ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്ന് അംഗീകരിക്കുന്നു.


നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങൾ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രൻ നിങ്ങൾക്കു നല്‌കും; എന്തുകൊണ്ടെന്നാൽ പിതാവായ ദൈവം തന്റെ അംഗീകാരമുദ്ര പുത്രനിൽ പതിച്ചിരിക്കുന്നു.”


തന്റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന മുദ്ര അവിടുന്നു നമ്മുടെമേൽ പതിക്കുകയും നമുക്കുവേണ്ടി സംഭരിച്ചിട്ടുള്ള എല്ലാറ്റിന്റെയും ഉറപ്പിലേക്കായി പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്തിരിക്കുന്നു.


നിങ്ങൾക്കു രക്ഷ കൈവരുത്തുന്ന യഥാർഥ സന്ദേശമായ സുവിശേഷം ശ്രവിച്ച്, നിങ്ങളും ദൈവത്തിന്റെ ജനമായിത്തീർന്നു. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിച്ചു; ദൈവം വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവിനെ നല്‌കിക്കൊണ്ട് നിങ്ങളുടെമേൽ അവിടുത്തേക്കുള്ള ഉടമസ്ഥാവകാശത്തിനു മുദ്രയിടുകയും ചെയ്തു.


ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; നിങ്ങളുടെ വീണ്ടെടുപ്പിന്റെ ദിവസത്തിലേക്കു ദൈവത്തിന്റെ വകയായി നിങ്ങളെ മുദ്രയിട്ടിരിക്കുന്നത് ആ പരിശുദ്ധാത്മാവിനാലാണല്ലോ;


ഇവയെല്ലാം ഞാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുകയല്ലേ? എന്റെ അറകളിൽ മുദ്രവച്ചു സൂക്ഷിച്ചിരിക്കുകയല്ലേ?


അവർ ദേശമെല്ലാം ചുറ്റിനടന്നു. അതിനെ പട്ടണങ്ങളടക്കം ഏഴായി തിരിച്ച് വിവരങ്ങൾ ഒരു പുസ്തകത്തിൽ രേഖപ്പെടുത്തി, ശീലോവിൽ യോശുവയുടെ അടുക്കൽ മടങ്ങിയെത്തി.


ജീവിക്കുന്ന ദൈവത്തിന്റെ മുദ്രയോടുകൂടി പൂർവദിക്കിൽനിന്ന് മറ്റൊരു മാലാഖ ഉയർന്നുവരുന്നതായും ഞാൻ കണ്ടു. ആ മാലാഖ കരയെയും കടലിനെയും നശിപ്പിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടിരുന്ന നാലു മാലാഖമാരോട് ഇപ്രകാരം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു:


നെറ്റിത്തടത്തിൽ സർവേശ്വരന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയെങ്കിലുമോ ഏതെങ്കിലും വൃക്ഷത്തെയോ പച്ചിലച്ചെടിയെയോ പുൽക്കൊടിയെയോ ദ്രോഹിക്കരുതെന്ന് അവയോടു കല്പിച്ചിരുന്നു.


ബോവസ് നഗരവാതില്‌ക്കലേക്കു പോയി അവിടെ ഇരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് രൂത്തിനോടു സൂചിപ്പിച്ചിരുന്ന ബന്ധു അതുവഴി വന്നു. ബോവസ് അയാളെ വിളിച്ച് അവിടെ ഇരുത്തി;


Lean sinn:

Sanasan


Sanasan