Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 30:8 - സത്യവേദപുസ്തകം C.L. (BSI)

8 സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അന്നു ഞാൻ അവരുടെ കഴുത്തിലെ നുകം ഒടിച്ചുകളയും; ബന്ധനങ്ങൾ പൊട്ടിക്കും; വിദേശികൾ അവരെ ഇനിയും അടിമകളാക്കുകയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്ന് ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 അന്നു ഞാൻ അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്ന് ഒടിച്ച് ബന്ധനങ്ങൾ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കുകയുമില്ല” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 അന്നു ഞാൻ അവന്റെ നുകം നിന്റെ കഴുത്തിൽനിന്നു ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാർ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 “ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം അവരുടെ കഴുത്തിൽനിന്ന് ഒടിച്ചുകളയും, അവരുടെ വിലങ്ങുകളെ പൊട്ടിച്ചുകളയും; ഒരു വിദേശിയും ഇനി അവരെ അടിമകളാക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 30:8
16 Iomraidhean Croise  

അന്ധകാരത്തിൽനിന്നും മരണത്തിന്റെ നിഴലിൽനിന്നും അവിടുന്ന് അവരെ വിടുവിച്ചു. അവരുടെ ചങ്ങലകൾ അവിടുന്നു പൊട്ടിച്ചെറിഞ്ഞു.


അന്ന് അസ്സീറിയാ നിങ്ങളുടെ തോളിൽ വച്ചിരിക്കുന്ന ഭാരം നീക്കപ്പെടും. നിങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന നുകം തകർക്കപ്പെടും.


സർവേശ്വരന് ഇസ്രായേലിനോടു കരുണയുണ്ടാകും, അവിടുന്ന് അവരെ വീണ്ടും തിരഞ്ഞെടുത്ത് സ്വദേശത്തു പാർപ്പിക്കും. പരദേശികൾ അവരോടു ചേരും. അവർ ഇസ്രായേൽഭവനത്തിൽ ലയിക്കും.


എന്റെ ദേശത്തുവച്ച് അസ്സീറിയായെ ഞാൻ തകർക്കും. എന്റെ പർവതങ്ങളുടെ മുകളിൽവച്ച് അവരെ ചവുട്ടിമെതിക്കും. അങ്ങനെ അവരുടെ നുകത്തിൽനിന്ന് എന്റെ ജനത്തെ സ്വതന്ത്രമാക്കും. അവർ ചുമട് തലയിൽനിന്നു നീക്കുകയും ചെയ്യും.


കഷ്ടതകളിൽനിന്നും വേദനകളിൽനിന്നും നിർബന്ധപൂർവം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളിൽനിന്നും സർവേശ്വരൻ നിങ്ങൾക്കു സ്വസ്ഥത നല്‌കുമ്പോൾ


അവരുടെ ചുമലിലെ നുകവും തോളിലെ ദണ്ഡും മർദകന്റെ കൈയിലെ വടിയും മിദ്യാന്യരെ പരാജയപ്പെടുത്തിയ നാളിലെന്നപോലെ അവിടുന്ന് തകർത്തിരിക്കുന്നു.


ദൈവം നിന്റെ കഴുത്തിൽവച്ച നുകം വളരെ മുമ്പുതന്നെ നീ തകർത്തു; നിന്റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്റെ മുകളിലും, ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.


അനേകം ജനതകളും മഹാരാജാക്കന്മാരും അവരെ അടിമകളാക്കും; അവരുടെ പ്രവൃത്തികൾക്കും അവരുടെ കരങ്ങളുടെ സൃഷ്‍ടികൾക്കും അനുസൃതമായി ഞാൻ അവർക്കു പ്രതിഫലം നല്‌കും.”


അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ അടിമക്കയറും നുകവുമുണ്ടാക്കി കഴുത്തിൽ വയ്‍ക്കുക.


സകല ജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ പതനംവരെ സേവിക്കും; പിന്നീട് അനേകം ജനതകളും മഹാരാജാക്കന്മാരും ചേർന്ന് അവനെ അടിമയാക്കും.


അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞു.


“ഹനന്യായോടു പോയി പറയുക: സർവേശ്വരൻ അരുളിച്ചെയ്യുന്നു; മരംകൊണ്ടുള്ള നുകം നീ ഒടിച്ചുകളഞ്ഞു; അതിനു പകരം ഇരുമ്പുകൊണ്ടുള്ള നുകം ഞാനുണ്ടാക്കും.


യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയിൽനിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാൻ ഈ സ്ഥലത്തു മടക്കിവരുത്തും; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോൺരാജാവിന്റെ നുകം ഞാൻ ഒടിക്കും.”


തഹഫ്നേഹെസിൽ ഈജിപ്തിന്റെ ആധിപത്യം തകർക്കുമ്പോൾ അവിടെ പകൽ ഇരുണ്ടുപോകും. അവളുടെ അഹങ്കാരത്തിനു ഞാൻ അറുതി വരുത്തും. ഒരു മേഘം അവളെ മൂടും; അവളുടെ പുത്രിമാർ തടവുകാരാക്കപ്പെടും.


വയലിലെ വൃക്ഷങ്ങൾ ഫലം നല്‌കും; ഭൂമി സമൃദ്ധമായ വിളവു നല്‌കും. സ്വന്തം ദേശത്ത് അവർ സുരക്ഷിതരായിരിക്കും. ഞാൻ അവരുടെ നുകം ഒടിച്ചു തങ്ങളെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് അവരെ മോചിപ്പിക്കുമ്പോൾ ഞാനാണു സർവേശ്വരൻ എന്ന് അവർ അറിയും.


നിങ്ങളുടെമേൽ ഇരിക്കുന്ന അസ്സീറിയായുടെ നുകം ഞാൻ തകർത്തുകളയും. നിങ്ങളുടെ ബന്ധനങ്ങൾ ഞാൻ തകർക്കും.”


Lean sinn:

Sanasan


Sanasan