Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 30:7 - സത്യവേദപുസ്തകം C.L. (BSI)

7 ഭയങ്കരമായ ഒരു ദിനം വരുന്നു. അതുപോലെ മറ്റൊരു നാൾ ഉണ്ടാകയില്ല. അത് ഇസ്രായേൽജനത്തിനു കഷ്ടകാലംതന്നെ; എങ്കിലും അവർ അതിൽനിന്നു രക്ഷപെടും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

7 ആ നാൾപോലെ വേറേ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

7 ആ നാൾപോലെ വേറെ ഇല്ലാത്തവിധം അത് വലുതായിരിക്കുന്നു കഷ്ടം! അത് യാക്കോബിന്‍റെ കഷ്ടകാലം തന്നെ; എങ്കിലും അവൻ അതിൽ നിന്നു വിടുവിക്കപ്പെടും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

7 ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

7 അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു! അതുപോലെയൊന്നു വേറെയുണ്ടാകുകയില്ല. അതു യാക്കോബിന്റെ കഷ്ടതയുടെ സമയമായിരിക്കും, എങ്കിലും അവൻ അതിൽനിന്നു വിടുവിക്കപ്പെടും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 30:7
37 Iomraidhean Croise  

അതു കേട്ട് യാക്കോബു പരിഭ്രാന്തനും ഭയപരവശനുമായി. തന്റെ ആളുകളെയും കന്നുകാലിക്കൂട്ടത്തെയും ആട്ടിൻപറ്റത്തെയും ഒട്ടകങ്ങളെയും രണ്ടായി തിരിച്ചു.


ദൈവമേ, ഇസ്രായേൽജനതയെ സകല കഷ്ടതകളിൽനിന്നും വിടുവിക്കണമേ.


നീതിമാന് നിരവധി അനർഥങ്ങൾ ഉണ്ടാകാം; എന്നാൽ സർവേശ്വരൻ അവയിൽ നിന്നെല്ലാം അവനെ വിടുവിക്കുന്നു.


അന്ന് തീരദേശവാസികൾ പറയും: “അസ്സീറിയാരാജാവിൽനിന്നു രക്ഷപെടാൻവേണ്ടി നാം അഭയം പ്രാപിച്ചിരുന്നവർക്ക് ഇതാണല്ലോ ഗതി. പിന്നെ നാം എങ്ങനെ രക്ഷപെടും?”


ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അതിന്റെ രക്ഷകനുമായ സർവേശ്വരാ, അവിടുന്ന് ഈ ദേശത്ത് പരദേശിയെപ്പോലെയും രാപാർക്കാൻ ഉദ്ദേശിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?


മരത്തോടു ‘നീ എന്റെ പിതാവാകുന്നു’ എന്നും, കല്ലിനോട് ‘മാതാവാകുന്നു’ എന്നും അവർ പറയുന്നു; അവർ മുഖമല്ല പുറമാണ് എന്റെ നേരേ തിരിക്കുന്നത്; എന്നാൽ കഷ്ടകാലം വരുമ്പോൾ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ എന്ന് അവർ എന്നോടു പറയുന്നു.


നിങ്ങൾ നിർമിച്ച ദേവന്മാരെവിടെ? കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കാൻ അവർക്കു കഴിയുമെങ്കിൽ എഴുന്നേറ്റു വരട്ടെ, യെഹൂദ്യയേ, നിങ്ങളുടെ പട്ടണത്തിന്റെ എണ്ണത്തിനൊപ്പം ദേവന്മാർ നിങ്ങൾക്കുണ്ടല്ലോ.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസരായ യാക്കോബ് വംശജരേ, നിങ്ങൾ ഭയപ്പെടേണ്ടാ, ഇസ്രായേൽജനമേ, പരിഭ്രമിക്കയും വേണ്ടാ; നിങ്ങളെ വിദൂരങ്ങളിൽനിന്നും നിങ്ങളുടെ സന്തതികളെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബുവംശജർ മടങ്ങിവരും, ശാന്തിയും സ്വസ്ഥതയും അവർക്കുണ്ടാകും, അവരെ ആരും ഭയപ്പെടുത്തുകയില്ല.


കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്കു നിസ്സാരമെന്നോ? സർവേശ്വരൻ അവിടുത്തെ ഉഗ്രരോഷത്താൽ എനിക്കു വരുത്തിയ വ്യഥപോലെ ഒന്നു വേറെ ഉണ്ടോ?


യെരൂശലേമേ, നിന്നോടു ഞാൻ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?


ദൈവം ഒരു നിമിഷംകൊണ്ടു നശിപ്പിച്ച സൊദോമ്യർക്കുണ്ടായതിനെക്കാൾ വലുതായിരുന്നു എന്റെ ജനത്തിനുണ്ടായ ശിക്ഷ.


അക്കാലത്ത് നിന്റെ ജനത്തെ സംരക്ഷിക്കുന്ന മഹാപ്രഭുവായ മിഖായേൽ പ്രത്യക്ഷനാകും. നിങ്ങൾ ഒരു ജനതയായിത്തീർന്ന നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടതകൾ ഉണ്ടാകും. എന്നാൽ ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ള തന്റെ ജനം മുഴുവനും രക്ഷിക്കപ്പെടും.


ഞങ്ങൾക്കും ഞങ്ങളുടെ ഭരണാധികാരികൾക്കും എതിരെ അങ്ങ് അരുളിച്ചെയ്ത വാക്കുകൾ അങ്ങു നിറവേറ്റിയിരിക്കുന്നു; ഞങ്ങൾക്കു വിനാശം വന്നു ചേർന്നിരിക്കുന്നു. യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിന്റെ കീഴിലൊരിടത്തും സംഭവിച്ചിട്ടില്ല.


യെഹൂദായിലെയും ഇസ്രായേലിലെയും ജനം ഒരുമിച്ചുകൂടും; അവർ തങ്ങൾക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കും. അവർ ദേശത്തു തഴച്ചുവളരും. ജെസ്രീലിന്റെ നാൾ മഹത്ത്വപൂർണമായിരിക്കും.


ആ ദിവസം എത്ര ദുരിതകരം! സർവശക്തൻ സംഹാരം വരുത്തുന്ന ആ ദിനം വരുന്നു.


വൃദ്ധജനങ്ങളേ, ഇതു ശ്രദ്ധിക്കുവിൻ. ദേശനിവാസികളായ സമസ്തജനങ്ങളേ, ചെവിക്കൊള്ളുവിൻ. നിങ്ങളുടെയോ നിങ്ങളുടെ പൂർവികരുടെയോ കാലത്ത് ഇതുപോലൊന്നു സംഭവിച്ചിട്ടുണ്ടോ?


സർവേശ്വരൻ തന്റെ സൈന്യത്തിനു മുമ്പിൽ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവൻ കരുത്തുറ്റവൻ. സർവേശ്വരന്റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാൻ ആർക്കു കഴിയും?


സർവേശ്വരന്റെ മഹത്തും ഭയാനകവുമായ ദിനം വന്നണയുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ രക്തവർണമാകും.


ഇപ്പോൾ നീ എന്തിന് ഉറക്കെ കരയുന്നു? നിനക്കു രാജാവില്ലേ? നിന്റെ ഉപദേഷ്ടാവു നശിച്ചുപോയോ? ഈറ്റുനോവുള്ളവളെപ്പോലെ നീ എന്തിനു വേദനിക്കുന്നു?


ആ ആരവം കേട്ടു ഞാൻ നടുങ്ങി; ആ ശബ്ദം കേട്ട് എന്റെ അധരങ്ങൾ വിറച്ചു. എന്റെ അസ്ഥികൾ ദ്രവിച്ചു തുടങ്ങി. എന്റെ കാലടികൾ ഇടറുന്നു; ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങൾക്കു കഷ്ടദിവസം വരുവാനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.


എപ്പോഴും പകലായിരിക്കും. രാത്രിയിലും വെളിച്ചമുണ്ടായിരിക്കും. ഇത് എപ്പോഴെന്നു സർവേശ്വരനു മാത്രമേ അറിയാവൂ.”


ചൂളപോലെ ജ്വലിക്കുന്ന ദിനം ഇതാ വരുന്നു; അപ്പോൾ എല്ലാ അഹങ്കാരികളും ദുർവൃത്തരായ സമസ്തജനങ്ങളും വയ്‍ക്കോൽപോലെ എരിയും. അന്നു വേരും ശിഖരവും ശേഷിക്കാത്തവിധം അവരെ അതു ദഹിപ്പിച്ചുകളയും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ ദുരിതങ്ങളുടെ നാളുകളായിരിക്കും അവ.


കർത്താവിന്റെ മഹത്തും തേജസ്കരവുമായ ആ ദിവസം വരുന്നതിനുമുമ്പു സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.


അവരുടെ കോപത്തിന്റെ മഹാദിവസം വന്നു കഴിഞ്ഞു. ചെറുത്തു നില്‌ക്കുവാൻ ആർക്കു കഴിയും?” എന്ന് അവർ പർവതങ്ങളോടും പാറകളോടും വിളിച്ചുപറഞ്ഞു.


Lean sinn:

Sanasan


Sanasan