Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 30:5 - സത്യവേദപുസ്തകം C.L. (BSI)

5 “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഭീതിദമായ ഒരു കരച്ചിൽ നാം കേട്ടിരിക്കുന്നു; അതു സമാധാനത്തിൻറേതല്ല, ഭീതിയുടെ ശബ്ദമാണ്.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രേ ഉള്ളത്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാം നടുക്കത്തിൻ്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളത്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രെ ഉള്ളതു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

5 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ ഒരു നടുക്കത്തിന്റെ ശബ്ദം കേട്ടിരിക്കുന്നു— ഭയത്തിന്റെ ശബ്ദംതന്നെ, സമാധാനമില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 30:5
22 Iomraidhean Croise  

സമുദ്രം ഗർജിക്കുന്നതുപോലെ അവർ അന്ന് അതിനെ നോക്കി ഗർജിക്കും. ദേശമാസകലം ഇതാ, ഇരുളും കഷ്ടതയും മാത്രം. അതിലെ മേഘങ്ങൾ വെളിച്ചത്തെ ഇരുട്ടിലാഴ്ത്തുന്നു.


കരടികളെപ്പോലെ ഞങ്ങൾ മുരളുന്നു. പ്രാക്കളെപ്പോലെ കുറുകുന്നു. നീതിക്കുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. എന്നാൽ എങ്ങും അതില്ല. രക്ഷയ്‍ക്കുവേണ്ടി നോക്കിയിരിക്കുന്നു, എങ്കിലും അതു വിദൂരത്തിലാണ്.


മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകർ എത്തിയിരിക്കുന്നു; ദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സർവേശ്വരന്റെ വാൾ സംഹാരം നടത്തുന്നു; യാതൊരു ജീവിക്കും സമാധാനമില്ല.


ഇടയന്മാരുടെ നിലവിളിയും ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാരുടെ വിലാപവും ശ്രദ്ധിക്കുക; സർവേശ്വരൻ അവരുടെ മേച്ചിൽപ്പുറം നശിപ്പിക്കുന്നുവല്ലോ.


ഇസ്രായേലിനെയും യെഹൂദായെയും കുറിച്ച് അവിടുന്ന് അരുളിച്ചെയ്യുന്ന വചനം:


അവർ പരിഭ്രമിച്ചു പിൻവാങ്ങുന്നു; പടയിൽ തോറ്റ അവരുടെ യുദ്ധവീരന്മാർ തിടുക്കത്തിൽ ഓടുന്നു; അവർ പിന്തിരിഞ്ഞു നോക്കുന്നില്ല. സർവത്രഭീതി എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് ഒരു ജനത വരുന്നു; ഭൂമിയുടെ വിദൂരദേശത്തുനിന്ന് ഒരു വലിയ ജനത ഇളകി വരുന്നു.


എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറിൽ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും.


അവരുടെ കുതിരകളുടെ ഫൂൽക്കാരം ദാനിൽനിന്നു കേൾക്കുന്നു; ആൺകുതിരകളുടെ മദഗർജനംകൊണ്ടു ദേശമെല്ലാം കുലുങ്ങുന്നു. അവർ ദേശത്തെയും അതിലുള്ള സകലതിനെയും നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും.


അവളുടെ രാജാവ് അവളുടെ മധ്യേ ഇല്ലേ എന്നു ചോദിച്ചുകൊണ്ട് എന്റെ ജനം ദേശത്തെങ്ങും നിലവിളിക്കുന്നതു നിങ്ങൾ കേൾക്കുന്നില്ലേ? കൊത്തുരൂപങ്ങൾകൊണ്ടും അന്യദേവന്മാരുടെ വിഗ്രഹങ്ങൾകൊണ്ടും അവർ എന്തിന് എന്നെ പ്രകോപിപ്പിക്കുന്നു?


സീയോനിൽനിന്നു വിലാപശബ്ദം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു! നാം അത്യന്തം ലജ്ജിതരായിരിക്കുന്നു. നാം ദേശം ഉപേക്ഷിച്ചു; നമ്മുടെ വീടുകൾ അവർ നശിപ്പിച്ചു.


നിങ്ങളുടെ ഉത്സവങ്ങൾ വിലാപമായിത്തീരും. തല മുണ്ഡനം ചെയ്തു ചാക്കു തുണിയുടുത്തു നിങ്ങൾ വിലപിക്കും. നിങ്ങൾ വിലാപഗാനങ്ങൾ മാത്രം ആലപിക്കും. ഏക പുത്രന്റെ മരണത്തിൽ വിലപിക്കുന്നവനെപ്പോലെതന്നെ. നിങ്ങൾക്കു ലഭിക്കുന്ന ശിക്ഷ അതികഠിനമായിരിക്കും.


അവർ രാജാക്കന്മാരെ പരിഹസിക്കുന്നു; ഭരണാധികാരികളെ കളിയാക്കുന്നു. ഏതു കോട്ടയെയും അവർ നിസ്സാരമായി കാണുന്നു. കാരണം മൺതിട്ട ഉയർത്തി അവർ കോട്ട പിടിക്കുന്നു.


ഉഗ്രന്മാരും വിചാരശൂന്യരുമായ ബാബിലോണ്യരെ ഞാൻ ഉണർത്തും. അവർ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങൾ കൈവശപ്പെടുത്താൻ ഭൂമിയിൽ ഉടനീളം സഞ്ചരിക്കും.


Lean sinn:

Sanasan


Sanasan