Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:3 - സത്യവേദപുസ്തകം C.L. (BSI)

3 അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അതുകൊണ്ട് മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 അതുമൂലം മഴ നിന്നുപോയി, പിന്മഴ പെയ്തതുമില്ല. നിനക്കുള്ളത് ഒരു വേശ്യയുടെ ലജ്ജാകരമായ രൂപമാണ്; ലജ്ജയുടെ ഒരു ഭാവവും നിന്നിൽ ഉണ്ടായതുമില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:3
28 Iomraidhean Croise  

അടുത്ത ദിവസം മൂത്തപുത്രി അനുജത്തിയോടു പറഞ്ഞു: “ഞാൻ ഇന്നലെ പിതാവിനോടൊത്തു ശയിച്ചു. ഇന്നു രാത്രിയും നമുക്കു പിതാവിനെ വീഞ്ഞു കുടിപ്പിക്കാം. പിന്നെ നീയും പോയി പിതാവിനോടൊത്ത് ശയിക്കണം. അങ്ങനെ നമുക്കു രണ്ടു പേർക്കും പിതാവിലൂടെ സന്തതികൾ ഉണ്ടാകട്ടെ.”


അവിടുത്തെ അനുസരിക്കാൻ അവർ വിസമ്മതിച്ചു. അവർ ധിക്കാരികളായി, അവിടുന്നു കാട്ടിയ അദ്ഭുതങ്ങൾ മറന്നു. ഈജിപ്തിലെ അടിമത്തത്തിലേക്കു മടങ്ങിപ്പോകാൻ ഒരു നേതാവിനെ നിയോഗിച്ചു. അവിടുന്ന് ക്ഷമിക്കുന്നതിന് സന്നദ്ധനും കൃപാലുവും കരുണാർദ്രനും ക്ഷമാശീലനും അളവറ്റ സ്നേഹനിധിയും ആകയാൽ അവരെ കൈവിട്ടില്ല.


ദുഷ്ടൻ ധീരഭാവം കാട്ടുന്നു; നേരുള്ളവൻ തന്റെ വഴി ഭദ്രമാക്കുന്നു.


ഞാൻ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകൾ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതിൽ മുൾച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും.


വരൾച്ചയെക്കുറിച്ചു സർവേശ്വരനിൽനിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്:


മറ്റു ജനതകളുടെ വ്യാജദേവന്മാർക്കിടയിൽ മഴ പെയ്യിക്കാൻ കഴിവുള്ള ആരെങ്കിലുമുണ്ടോ? മഴ ചൊരിയാൻ ആകാശത്തിനു സ്വയം കഴിയുമോ? ഞങ്ങളുടെ ദൈവമായ സർവേശ്വരാ, മഴ നല്‌കുന്നത് അവിടുന്നാണല്ലോ. അതുകൊണ്ടു ഞങ്ങൾ അങ്ങയിൽ പ്രത്യാശവയ്‍ക്കുന്നു. അവിടുന്നാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.


അവളുടെ പ്രഭുക്കന്മാർ ജലത്തിനുവേണ്ടി സേവകരെ അയയ്‍ക്കുന്നു; അവർ കിണറ്റുകരയിൽ എത്തുന്നുവെങ്കിലും ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.


മഴയില്ലാത്തതിനാൽ നിലം വരണ്ടിരിക്കുന്നു. കർഷകർ ആകുലരായി തല മൂടുന്നു.


“നീ ഒരു പുസ്തകച്ചുരുൾ എടുത്തു യോശീയായുടെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാൻ പറഞ്ഞതെല്ലാം അതിൽ രേഖപ്പെടുത്തുക.


അവിടുന്നു തക്കസമയത്തു മഴ പെയ്യിക്കുന്നു; ശരത്കാല വർഷവും വസന്തകാല വർഷവും അവിടുന്നു നല്‌കുന്നു; വിളവെടുപ്പുകാലം നിശ്ചിത സമയത്തുതന്നെ നടത്താൻ ഇടയാക്കുന്നു. ഇങ്ങനെയുള്ള നമ്മുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടേണ്ടതാണെന്ന് അവർ ചിന്തിച്ചില്ല.


നിങ്ങളുടെ അകൃത്യം മൂലം ഇവയെല്ലാം നിങ്ങൾ നഷ്ടമാക്കി; നിങ്ങളുടെ പാപം നന്മകൾക്കു മുടക്കം വരുത്തിയിരിക്കുന്നു.


സർവേശ്വരാ, അവിടുന്നു വിശ്വസ്തതയല്ലയോ അന്വേഷിക്കുന്നത്? അവിടുന്ന് അവരെ പ്രഹരിച്ചെങ്കിലും അവർക്കു വേദന തോന്നിയില്ല; അവിടുന്ന് അവരെ തകർത്തെങ്കിലും തെറ്റു തിരുത്താൻ അവർക്കു മനസ്സായില്ല; അവർ അവരുടെ ഹൃദയം കഠിനമാക്കി. അനുതപിക്കാൻ അവർ കൂട്ടാക്കിയില്ല.


ഹീനകൃത്യങ്ങൾ പ്രവർത്തിച്ചപ്പോൾ അവർക്കു ലജ്ജ തോന്നിയോ? ഇല്ല, അല്പം പോലും ലജ്ജ തോന്നിയില്ല; അവർക്കു ലജ്ജിക്കാൻ അറിഞ്ഞുകൂടാ; അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവർ വീണുപോകും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ നശിച്ചുപോകുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഹീനകൃത്യങ്ങൾ പ്രവർത്തിച്ചപ്പോൾ അവർക്കു ലജ്ജ തോന്നിയോ? ഇല്ല, അവർക്ക് അല്പം പോലും ലജ്ജ തോന്നിയില്ല. ലജ്ജിക്കാൻ അവർക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവരും വീഴും; ഞാൻ ശിക്ഷിക്കുമ്പോൾ അവർ നശിച്ചുപോകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


ഇതു ഗ്രഹിക്കാൻ തക്ക ജ്ഞാനം ആർക്കുണ്ട്? ഇതു വിളംബരം ചെയ്യാൻ ആരോടാണു സർവേശ്വരൻ പറഞ്ഞിരുന്നത്? ആരും കടന്നുപോകാത്തവിധം ദേശം നശിച്ചു മരുഭൂമിപോലെ പാഴാകാൻ കാരണമെന്ത്?


ഇസ്രായേൽജനത നിന്റെ വാക്കു ശ്രദ്ധിക്കുകയില്ല. എന്റെ വാക്കു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലല്ലോ. അവർ കഠിനഹൃദയരും മർക്കടമുഷ്‍ടികളും ആകുന്നു.


ശക്തിയിലുള്ള നിങ്ങളുടെ അഹങ്കാരം ഞാൻ തകർക്കും. ഞാൻ നിങ്ങൾക്കു മഴ നല്‌കാതിരിക്കും. അങ്ങനെ നിങ്ങളുടെ ആകാശം ഇരുമ്പുപോലെയും, ഭൂമി പിത്തളപോലെയും കഠിനമാകും.


ഞാൻ മഴ മുടക്കി നിങ്ങൾക്കു വിളവില്ലാതെയാക്കി; ഒരു പട്ടണത്തിൽ ഞാൻ മഴ അയച്ചപ്പോൾ മറ്റൊന്നിൽ അയച്ചില്ല; ഒരു നിലത്തിനു മഴ ലഭിച്ചിട്ടും മറ്റൊന്നു വരണ്ടുപോയി.


ഒന്നിലേറെ പട്ടണങ്ങളിലെ ജനങ്ങൾ കുടിനീരിനായി മറ്റൊരു പട്ടണത്തിൽ പോയി; പക്ഷേ, മതിയാവോളം കുടിക്കാൻ ലഭിച്ചില്ല. എന്നിട്ടും നിങ്ങൾ എങ്കലേക്കു മടങ്ങിവന്നില്ല.


നാണംകെട്ട ജനതേ, പാറിപ്പോകുന്ന പതിരുപോലെ നിങ്ങളെ പറത്തിക്കളയുന്നതിനുമുമ്പ്, സർവേശ്വരന്റെ ഉഗ്രകോപം നിങ്ങളിൽ പതിക്കുന്നതിനു മുമ്പ്,


എങ്കിലും നഗരത്തിനുള്ളിൽ സർവേശ്വരൻ ഉണ്ട്. അവിടുന്നു നീതി പ്രവർത്തിക്കുന്നു. നീതിവിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. പ്രഭാതംതോറും മുടങ്ങാതെ അവിടുന്നു തന്റെ ന്യായം വെളിപ്പെടുത്തുന്നു. എന്നാൽ നീതികെട്ടവനു ലജ്ജ എന്തെന്ന് അറിഞ്ഞുകൂടാ.


ഞാൻ ദേശത്തെങ്ങും വരൾച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്റെ സർവ പ്രയത്നങ്ങളിലും ഞാൻ വരൾച്ച വരുത്തിയിരിക്കുന്നു.


ആകാശം മഴ നല്‌കുകയില്ല; ഭൂമി ഇരുമ്പുപോലെ കടുപ്പമുള്ളതായിത്തീരും.


അതുകൊണ്ട് അവിടുന്നു സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാതിരിക്കരുത്. ഭൂമിയിൽവച്ചു മുന്നറിയിപ്പു നല്‌കിയ ആളിനെ നിരസിച്ചവർ തെറ്റിയൊഴിഞ്ഞുപോയിട്ടില്ല. അങ്ങനെയെങ്കിൽ സ്വർഗത്തിൽനിന്നു സംസാരിക്കുന്നവനെ ശ്രദ്ധിക്കാതിരുന്നാൽ നാം എങ്ങനെ തെറ്റിയൊഴിയും?


Lean sinn:

Sanasan


Sanasan