Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:25 - സത്യവേദപുസ്തകം C.L. (BSI)

25 ലജ്ജിതരായി ഞങ്ങൾ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങൾ അവിടുത്തെ അനുസരിച്ചില്ല.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽ തന്നെ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടുമില്ല.”

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽ തന്നേ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ, ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഞങ്ങളുടെ യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഞങ്ങൾ അനുസരിച്ചതുമില്ല.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:25
38 Iomraidhean Croise  

ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു; ഞങ്ങൾ അധർമവും ദുഷ്ടതയും പ്രവർത്തിച്ചു.


ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽവച്ച് അങ്ങയുടെ അദ്ഭുതപ്രവൃത്തികൾ ഗ്രഹിച്ചില്ല. അവിടുത്തെ സ്നേഹത്തിന്റെ നിറവിനെ ഓർത്തതുമില്ല. അവർ ചെങ്കടൽ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു.


എന്റെമേൽ കുറ്റമാരോപിക്കുന്നവർ നിന്ദ ധരിക്കട്ടെ. പുതപ്പെന്നപോലെ ലജ്ജ അവരെ മൂടട്ടെ.


ശിക്ഷണം അവഗണിക്കുന്നവനു ദാരിദ്ര്യവും അപകീർത്തിയും ഉണ്ടാകും; ശാസനയെ ആദരിക്കുന്നവൻ ബഹുമാനിതനാകും.


എന്റെ ഉപദേഷ്ടാക്കളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചില്ല; ഗുരുക്കന്മാരുടെ പ്രബോധനത്തിനു ചെവി കൊടുത്തതുമില്ല.


നീ ഒരിക്കലും കേൾക്കുകയോ അറിയുകയോ ചെയ്തിട്ടില്ല. നിന്റെ ചെവി പണ്ടുമുതൽ തുറക്കപ്പെട്ടിട്ടുമില്ല. കാരണം നീ ദ്രോഹപരമായി പെരുമാറുമെന്നും ജനനംമുതൽ നീ നിഷേധിയെന്നു വിളിക്കപ്പെടുമെന്നും ഞാൻ അറിഞ്ഞു.


മറ്റുള്ളവരെ നശിപ്പിക്കാൻ തീ കത്തിക്കുകയും തീക്കൊള്ളി മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങൾ കത്തിച്ച തീയുടെയും മിന്നിച്ച കൊള്ളിയുടെയും അടുത്തേക്കു പോകുവിൻ. എന്റെ കൈയിൽനിന്ന് ഇതായിരിക്കും നിങ്ങൾക്കു ലഭിക്കുക. നിങ്ങൾ പീഡനം സഹിച്ചു കിടക്കും.


അല്ലയോ യെഹൂദ്യയേ, നിനക്ക് എത്ര നഗരങ്ങളുണ്ടോ അത്രയും ദേവന്മാരുമുണ്ട്; മ്ലേച്ഛമായ ബാൽ വിഗ്രഹങ്ങൾക്കു ധൂപമർപ്പിക്കാൻ യെരൂശലേം വീഥികൾക്കൊപ്പം നീ ധൂപപീഠങ്ങൾ സ്ഥാപിച്ചിരിക്കുന്നു.


അവർ കോതമ്പു വിതച്ചെങ്കിലും മുള്ളു കൊയ്തു; കഠിനാധ്വാനം ചെയ്തെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല; സർവേശ്വരന്റെ ഉഗ്രകോപം നിമിത്തം തങ്ങളുടെ വിളവുകളെക്കുറിച്ച് അവർ ലജ്ജിക്കും.


സർവേശ്വരാ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളും ഞങ്ങൾ ഏറ്റുപറയുന്നു; ഞങ്ങൾ അങ്ങേക്കു വിരോധമായി പാപം ചെയ്തിരിക്കുന്നു.


ഞങ്ങളുടെ ദുഷ്കൃത്യങ്ങൾ ഞങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കുന്നെങ്കിലും അവിടുത്തെ നാമം നിമിത്തം അവിടുന്നു പ്രവർത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങൾ അസംഖ്യമാണ്; അങ്ങേക്കെതിരെ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു.


നിനക്കു മാർഗദർശനം നല്‌കിയ നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചു സ്വയം വരുത്തിവച്ച വിനയല്ലേ ഇത്?


നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ അവിശ്വസ്തത നിന്നെ കുറ്റം വിധിക്കും; നിന്റെ ദൈവമായ സർവേശ്വരനെ ഉപേക്ഷിക്കുന്നതും അവിടുത്തെ ഭയപ്പെടാതിരിക്കുന്നതും തിന്മയും കയ്പും നിറഞ്ഞതാണെന്നു നീ അനുഭവിച്ചറിയും” എന്നു സർവശക്തിയുള്ള കർത്താവ് അരുളിച്ചെയ്യുന്നു.


“നീ യെരൂശലേമിൽ ചെന്ന് എല്ലാവരും കേൾക്കെ വിളിച്ചു പറയുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്റെ യൗവനത്തിലെ വിശ്വസ്തതയും മണവാട്ടി എന്ന നിലയിലുള്ള നിന്റെ സ്നേഹവും ഞാൻ ഓർക്കുന്നു; കൃഷിക്ക് ഉപയുക്തമല്ലാത്ത മരുഭൂമിയിൽ കൂടി നീ എന്നെ അനുഗമിച്ചു.


കണ്ടുപിടിക്കപ്പെടുമ്പോൾ കള്ളൻ ലജ്ജിക്കുന്നതുപോലെ, ഇസ്രായേൽഗൃഹം ലജ്ജിക്കും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും ലജ്ജിതരാകും.


കഷ്ടതയും സങ്കടവും കാണാനും ലജ്ജിതനായി ആയുസ്സു കഴിക്കാനുമായി മാത്രം ഗർഭപാത്രത്തിൽനിന്നു ഞാൻ എന്തിനു പുറത്തുവന്നു?


നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; എന്നാൽ, ഞാൻ കേൾക്കുകയില്ല എന്നു നീ പറഞ്ഞു; നിന്റെ യൗവനം മുതൽ ഇതായിരുന്നു നിന്റെ ശീലം; എന്റെ വാക്ക് നീ കേട്ടില്ല.


നിന്റെ ദൈവമായ സർവേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്റെയും ചുവട്ടിൽ നീ അന്യദേവന്മാർക്കു കാഴ്ചകളർപ്പിച്ചു; എന്റെ വാക്കുകൾ നീ അനുസരിച്ചില്ല. നിന്റെ അകൃത്യങ്ങൾ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ഞങ്ങൾ വഴിതെറ്റിപ്പോയിരുന്നു എങ്കിലും പിന്നീടു ഞങ്ങൾ പശ്ചാത്തപിച്ചു; തെറ്റു മനസ്സിലാക്കിക്കഴിഞ്ഞപ്പോൾ ഞങ്ങൾ മാറത്തടിച്ചു കരഞ്ഞു; യൗവനത്തിലെ അപമാനം ഇപ്പോഴും ചുമക്കുന്നതുകൊണ്ടു ഞങ്ങൾ നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു.


എന്റെ ജനത്തിന്റെ പുത്രീ, നീ ചാക്കുതുണി ധരിച്ചും വെണ്ണീറിൽ കിടന്നുരുളുക; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ പൊട്ടിക്കരയുക; സംഹാരകൻ പെട്ടെന്നു നമ്മുടെ നേരേ വരും.


അവർ പ്രകോപിപ്പിക്കുന്നത് എന്നെയാണോ? തങ്ങളെത്തന്നെയല്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു. അവർ സ്വയം നാണം കെടുത്തുന്നു.


നമുക്ക് ഒരുമിച്ച് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം; അവിടെ ചെന്നു നശിക്കാം; നാം നശിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു; വിഷം കലർത്തിയ വെള്ളം കുടിക്കാൻ തന്നിരിക്കുന്നു. നമ്മുടെ ദൈവമായ സർവേശ്വരനെതിരെ നാം പാപം ചെയ്തിരിക്കുന്നുവല്ലോ.


അവർ വേഗമെത്തി നമുക്കുവേണ്ടി വിലപിക്കട്ടെ; നമ്മുടെ കണ്ണുകൾ കണ്ണുനീരുകൊണ്ടു നിറയട്ടെ; നമ്മുടെ കൺപോളകൾ കവിഞ്ഞൊഴുകട്ടെ.


ഞങ്ങളുടെ ശിരസ്സിൽനിന്നു കിരീടം വീണുപോയി; ഞങ്ങൾക്ക് ഹാ ദുരിതം! ഞങ്ങൾ പാപം ചെയ്തുവല്ലോ!


ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്തു; അവരെല്ലാം മരിച്ചു. അവരുടെ അകൃത്യങ്ങൾ മൂലം ഞങ്ങൾ കഷ്ടത അനുഭവിക്കുന്നു.


അവിടുന്ന് എന്നോടു കല്പിച്ചു: “മനുഷ്യപുത്രാ, ധിക്കാരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നു. അവരും അവരുടെ പിതാക്കന്മാരും എന്നോടു ധിക്കാരം കാട്ടി, എന്റെ നേരെ അതിക്രമം പ്രവർത്തിച്ചു.


ഇതു നിങ്ങളെ പ്രതിയല്ല ഞാൻ ചെയ്യുന്നതെന്ന് അറിഞ്ഞുകൊള്ളുക എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു ലജ്ജിച്ചു തല താഴ്ത്തുവിൻ.


പുരോഹിതശുശ്രൂഷ ചെയ്യാൻ എന്നെയോ, വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവർ സമീപിക്കരുത്. തങ്ങൾ ചെയ്ത മ്ലേച്ഛതകൾക്കുള്ള അപമാനം അവർ സഹിക്കണം.


അവർ ചാക്കുതുണി ഉടുക്കും; കൊടുംഭീതി അവരെ മൂടും. എല്ലാ ശിരസ്സുകളും മുണ്ഡനം ചെയ്യപ്പെടും. അവർ എല്ലാവരും ലജ്ജിതരാകും.


നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ അനേകർ ഉണരും. അവരിൽ ചിലർ നിത്യജീവനും മറ്റുചിലർ നിത്യമായ ലജ്ജയ്‍ക്കും പരിഹാസത്തിനും പാത്രമാകും.


മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ ഇസ്രായേലിനെ കണ്ടെത്തി. അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ ഇസ്രായേലിന്റെ പിതാക്കന്മാരെ കണ്ടെത്തി. എന്നാൽ ബാൽ-പെയോരിലെത്തിയപ്പോൾ അവർ തങ്ങളെത്തന്നെ ബാലിനു സമർപ്പിച്ചു. തങ്ങൾ സ്നേഹിച്ച ദേവന്മാരെപ്പോലെ അവരും നിന്ദ്യരായിത്തീർന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ മനുഷ്യർക്കു ദുരിതം വരുത്തും; അവർ അന്ധരെപ്പോലെ നടക്കും. അവർ എനിക്കെതിരെ പാപം ചെയ്തുവല്ലോ. അവരുടെ രക്തം പൂഴിപോലെയും അവരുടെ മാംസം ചാണകം പോലെയും ചിതറിക്കും.”


അന്നു ചെയ്ത പ്രവൃത്തികൾ ഇപ്പോൾ ലജ്ജാവഹമായി നിങ്ങൾക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങൾക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ!


നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യരുതെന്നും അവരുടെ ബലിപീഠങ്ങൾ ഇടിച്ചു കളയണമെന്നും ഞാൻ നിങ്ങളോടു കല്പിച്ചിരുന്നു. എന്നാൽ എന്റെ വാക്ക് നിങ്ങൾ കേട്ടില്ല. നിങ്ങൾ ഇങ്ങനെ പ്രവർത്തിച്ചത് എന്തുകൊണ്ട്?


Lean sinn:

Sanasan


Sanasan