Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:22 - സത്യവേദപുസ്തകം C.L. (BSI)

22 അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിൻ, നിങ്ങളുടെ അവിശ്വസ്തത ഞാൻ നീക്കിക്കളയാം.” “ഇതാ, ഞങ്ങൾ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

22 വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ അങ്ങേയുടെ അടുക്കൽ വരുന്നു; അവിടുന്ന് ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങൾ നിന്റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

22 “അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക. ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം സൗഖ്യമാക്കും.” “ഇതാ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വരുന്നു; അങ്ങു ഞങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:22
21 Iomraidhean Croise  

നാഥാ, എന്നെയും കൊണ്ടുപോകുക; നമുക്കു വേഗം പോകാം; രാജാവ് തന്റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു; ഞങ്ങൾ അങ്ങയിൽ ആഹ്ലാദിച്ചുല്ലസിക്കും; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാൾ മധുരമെന്നു ഞങ്ങൾ വാഴ്ത്തും. അവർ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ.


ആകാശമേ കേൾക്കുക; ഭൂതലമേ ശ്രദ്ധിക്കുക; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഞാൻ പോറ്റി വളർത്തിയ എന്റെ മക്കൾ എന്നോടു മത്സരിക്കുന്നു.


സർവേശ്വരൻ തന്റെ ജനത്തെ പ്രവാസികളാക്കി ശിക്ഷിച്ചു. ഉഗ്രമായ കിഴക്കൻകാറ്റിൽ അവരെ ഊതിപ്പറപ്പിച്ചു.


ഇസ്രായേൽജനമേ, നിങ്ങൾ കഠിനമായി എതിർത്തവങ്കലേക്കു തന്നെ തിരിയുവിൻ;


അവന്റെ ദുഷ്ടമായ ദുരാഗ്രഹം നിമിത്തം ഞാനവനോടു കോപിച്ചു. ഞാനവനെ ശിക്ഷിച്ചു. കോപംകൊണ്ട് അവനിൽനിന്ന് എന്റെ മുഖം മറച്ചു. എന്നിട്ടും അവൻ തന്നിഷ്ടപ്രകാരം പിഴച്ചവഴി തുടർന്നു.


നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാൻ നിന്നോടു കോപിക്കയില്ല; ഞാൻ കരുണാസമ്പന്നനാണ്. ഞാൻ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ഞാൻ നിങ്ങൾക്കു വീണ്ടും ആരോഗ്യം നല്‌കും, നിങ്ങളുടെ മുറിവുകൾ ഞാൻ സുഖപ്പെടുത്തും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; അവർ നിന്നെ ‘ഭ്രഷ്ട’ എന്നും, ‘ആരും തിരിഞ്ഞുനോക്കാത്ത സീയോൻ’ എന്നും വിളിച്ചില്ലേ?


“എഫ്രയീമിന്റെ വിലാപം ഞാൻ കേട്ടിരിക്കുന്നു; അങ്ങു ഞങ്ങളെ ശിക്ഷിച്ചു. നുകം വയ്‍ക്കാത്ത കാളക്കുട്ടിക്കു നല്‌കുന്നതുപോലെയുള്ള ശിക്ഷണം അങ്ങ് ഞങ്ങൾക്കു നല്‌കി; പുനഃസ്ഥാപിക്കപ്പെടേണ്ടതിന് ഞങ്ങളെ മടക്കിക്കൊണ്ടു വരണമേ. ഞങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടുന്നാണല്ലോ.


എങ്കിലും ഈ നഗരത്തിനു ഞാൻ ആരോഗ്യവും സൗഖ്യവും നല്‌കും; ഞാൻ അവരെ സുഖപ്പെടുത്തും. അവർക്കു സമൃദ്ധമായ ഐശ്വര്യവും സുരക്ഷിതത്വവും ഞാൻ നല്‌കും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലേ, മടങ്ങിവരാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ അടുക്കലേക്കു വരിക; എന്റെ സന്നിധിയിൽനിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും എന്നിൽനിന്നു വഴിതെറ്റിപോകാതിരിക്കുകയും ചെയ്ക.


അതുകൊണ്ട് ഇസ്രായേൽജനമേ, നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ പ്രവർത്തിക്കൊത്തവിധം ഞാൻ വിധിക്കും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അനുതപിച്ചു നിങ്ങളുടെ എല്ലാ അതിക്രമങ്ങളിൽനിന്നും പിന്തിരിയുവിൻ. അല്ലെങ്കിൽ നിങ്ങളുടെ അകൃത്യങ്ങൾ നിങ്ങൾക്കു നാശഹേതുവായിത്തീരും.


“സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്റെ മരണത്തിലല്ല അയാൾ തന്റെ ദുർമാർഗം വിട്ടു ജീവിക്കുന്നതിലാണ് എന്റെ സന്തോഷം. പിന്തിരിയുവിൻ നിങ്ങളുടെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവിൻ ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം?”


ഈജിപ്തിൽ ആയിരുന്നപ്പോൾമുതൽ ഞാൻ നിന്റെ ദൈവമായ സർവേശ്വരനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല.


ഇസ്രായേലേ, നിന്റെ ദൈവമായ സർവേശ്വരനിലേക്കു മടങ്ങുക; നിന്റെ അകൃത്യങ്ങളാൽ നീ ഇടറി വീണിരിക്കുന്നുവല്ലോ.


ഞാൻ അവരുടെ അവിശ്വസ്തതയുടെ വ്രണം സുഖപ്പെടുത്തും; എന്റെ കോപം അവരെ വിട്ടകന്നിരിക്കുന്നു. ഞാൻ അവരെ അതിരറ്റു സ്നേഹിക്കും.


ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും. അവൻ ലില്ലിപ്പൂപോലെ വിടരും. ഇലവുപോലെ വേരൂന്നും. അവൻ പടർന്നു പന്തലിക്കും.


ഇസ്രായേൽജനമേ, ഇനി നിങ്ങൾക്കു വിഗ്രഹംകൊണ്ട് എന്തു കാര്യം? നിന്നെ സംരക്ഷിക്കുന്നതും നിനക്ക് ഉത്തരമരുളുന്നതും ഞാനാണ്. നിത്യഹരിതമായ സരളവൃക്ഷംപോലെയാണു ഞാൻ, ഞാനാണു നിനക്കു ഫലം നല്‌കുന്നത്.


പിന്നീട് ഇസ്രായേൽജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സർവേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവർ ഭയഭക്തിയോടെ സർവേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്‍ക്കു പാത്രമാകുകയും ചെയ്യും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂർണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങൾ എങ്കലേക്കു തിരിയുവിൻ.


ഈ മൂന്നിലൊരു ഭാഗത്തെ ഞാൻ തീയിലിട്ടു വെള്ളി ശുദ്ധീകരിക്കുന്നതുപോലെ ശുദ്ധീകരിക്കും. സ്വർണം ശോധന ചെയ്യുന്നതുപോലെ അവരെ ശോധന ചെയ്യും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും; ഞാൻ അവർക്ക് ഉത്തരം അരുളും. ‘അവർ എന്റെ ജനം’ എന്നു ഞാൻ പറയും. ‘സർവേശ്വരൻ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”


Lean sinn:

Sanasan


Sanasan