Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:2 - സത്യവേദപുസ്തകം C.L. (BSI)

2 മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയിൽ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവർച്ച ചെയ്യാൻ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികിൽ കാമുകന്മാർക്കായി നീ കാത്തിരുന്നു. നിന്റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

2 മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളൂ? മരുഭൂമിയിൽ അരാബ്യർ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 “മൊട്ടക്കുന്നുകളിലേക്ക് തല ഉയർത്തിനോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുണ്ട്? മരുഭൂമിയിൽ ഒരു അരാബ്യൻ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്‍റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയിൽ അരാബ്യർ എന്നപോലെ നീ വഴികളിൽ അവർക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

2 “മൊട്ടക്കുന്നുകളിലേക്കു കണ്ണുയർത്തി നോക്കുക. നീ ബലാൽക്കാരം ചെയ്യപ്പെടാത്ത സ്ഥലം ഏതുള്ളൂ? മരുഭൂമിയിൽ ഒരു ദേശാന്തരിയെന്നപോലെ വഴിവക്കുകളിൽ നീ കാമുകന്മാർക്കായി പതിയിരുന്നു. നിന്റെ വേശ്യാവൃത്തിയാലും ദുഷ്ടതയാലും നീ ദേശത്തെ മലിനമാക്കിയിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:2
22 Iomraidhean Croise  

ശേലാ പ്രായപൂർത്തിയായിട്ടും അവനെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുന്നില്ലെന്നു കണ്ട താമാർ വൈധവ്യവസ്ത്രങ്ങൾ മാറ്റി, മൂടുപടം അണിഞ്ഞ്, തിമ്നായിലേക്കുള്ള വഴിയരികിൽ എനയീംപട്ടണത്തിന്റെ വാതില്‌ക്കൽ ചെന്ന് ഇരുന്നു.


ശലോമോന് എഴുനൂറു രാജ്ഞിമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നു; അവർ അദ്ദേഹത്തിന്റെ ഹൃദയത്തെ വ്യതിചലിപ്പിച്ചു.


ഇസ്രായേൽരാജാവായ ശലോമോൻ, യെരൂശലേമിനു കിഴക്കും ഒലിവുമലയ്‍ക്കു തെക്കും സ്ഥാപിച്ചിരുന്ന സീദോന്യരുടെ അസ്തോരെത്ത്, മോവാബ്യരുടെ കെമോശ്, അമ്മോന്യരുടെ മില്‌കോം എന്നീ മ്ലേച്ഛവിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്ന പൂജാഗിരികൾ രാജാവു മലിനപ്പെടുത്തി.


അവർ നിഷ്കളങ്ക രക്തം ചൊരിഞ്ഞു, തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ. കനാന്യവിഗ്രഹങ്ങൾക്ക് അവരെ ബലി കഴിച്ചു. രക്തപാതകംകൊണ്ടു ദേശം അശുദ്ധമായി.


കൊള്ളക്കാരനെപ്പോലെ അവൾ പതിയിരിക്കുന്നു; അവിശ്വസ്തരുടെ സംഖ്യ അവൾ വർധിപ്പിക്കുന്നു.


അവൾ മോഹപരവശയും തൻറേടിയും ആണ്. അവൾ വീട്ടിൽ അടങ്ങിയിരിക്കാറില്ല.


മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകർ എത്തിയിരിക്കുന്നു; ദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സർവേശ്വരന്റെ വാൾ സംഹാരം നടത്തുന്നു; യാതൊരു ജീവിക്കും സമാധാനമില്ല.


ദൈവം നിന്റെ കഴുത്തിൽവച്ച നുകം വളരെ മുമ്പുതന്നെ നീ തകർത്തു; നിന്റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്റെ മുകളിലും, ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.


ഞാൻ മലിനയായിട്ടില്ല, ബാൽദേവന്റെ പുറകേ പോയിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാൻ കഴിയും? താഴ്‌വരയിലെ നിന്റെ മാർഗത്തിലേക്കു നോക്കി നീ ചെയ്തത് എന്തെന്നു മനസ്സിലാക്കുക; വഴിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന പെണ്ണൊട്ടകം പോലെ ആയിരുന്നില്ലേ നീ?


ഫലപുഷ്‍ടിയുള്ള ഒരു ദേശത്തേക്ക് അതിന്റെ ഫലങ്ങളും നന്മകളും ആസ്വദിക്കാൻ ഞാൻ നിങ്ങളെ കൊണ്ടുവന്നു; അവിടെ വന്നു കഴിഞ്ഞപ്പോൾ നിങ്ങൾ എന്റെ ദേശത്തെ മലിനമാക്കുകയും എന്റെ അവകാശത്തെ മ്ലേച്ഛമാക്കുകയും ചെയ്തു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരാൾ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ മറ്റൊരാളിന്റെ ഭാര്യയായിത്തീരുകയും ചെയ്താൽ അയാൾ പിന്നീട് അവളുടെ അടുക്കലേക്കു മടങ്ങിപ്പോകുമോ? അങ്ങനെയുള്ളവർ പാർക്കുന്ന ദേശം പൂർണമായി മലിനമാകയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ട നീ വീണ്ടും എന്റെ അടുക്കൽ മടങ്ങിവരുന്നുവോ?


നിന്റെ ദൈവമായ സർവേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്റെയും ചുവട്ടിൽ നീ അന്യദേവന്മാർക്കു കാഴ്ചകളർപ്പിച്ചു; എന്റെ വാക്കുകൾ നീ അനുസരിച്ചില്ല. നിന്റെ അകൃത്യങ്ങൾ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


ഇസ്രായേൽജനം അവരുടെ മാർഗം വിട്ടു തങ്ങളുടെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളിൽനിന്ന് അവരുടെ വിലാപത്തിന്റെയും അഭയയാചനയുടെയും സ്വരം കേൾക്കുന്നു.


അവളും വേശ്യാവൃത്തിയിലേർപ്പെട്ടു. വേശ്യാവൃത്തി അവൾക്ക് അത്ര നിസ്സാരമായിരുന്നതുകൊണ്ട് കല്ലിനെയും മരത്തെയും ആരാധിച്ചു. അങ്ങനെ വ്യഭിചാരം ചെയ്ത് അവൾ ദേശം മലിനമാക്കി.


“നിന്റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളിൽ കയറി വിലപിക്കുക; തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സർവേശ്വരൻ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.


നിന്റെ വസ്ത്രങ്ങളിൽ ചിലതെടുത്തു പൂജാമണ്ഡപങ്ങൾ അലങ്കരിച്ച് അവിടെ വ്യഭിചാരം ചെയ്തു. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.


ഞാൻ അവർക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവന്നപ്പോൾ അവർ ഉയർന്ന കുന്നുകളും പച്ചമരങ്ങളും കണ്ടിടത്തെല്ലാം യാഗങ്ങൾ അർപ്പിച്ചു. സൗരഭ്യം പരത്തുന്ന ധൂപം അർപ്പിക്കുകയും പാനീയനിവേദ്യം പകരുകയും ചെയ്തുകൊണ്ടുള്ള അവരുടെ യാഗങ്ങൾ എന്നെ പ്രകോപിപ്പിച്ചു.


അവരുടെ അമ്മ വേശ്യാവൃത്തിയിലേർപ്പെട്ടു; അവരെ ഗർഭംധരിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു. “എനിക്ക് ആഹാരവും ജലവും കമ്പിളിയും ചണവസ്ത്രവും എണ്ണയും പാനീയങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാൻ പോകും” എന്ന് അവൾ പറഞ്ഞുവല്ലോ.


ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അയാൾ പ്രേതലോകത്തിൽ കിടന്നു യാതന അനുഭവിക്കുമ്പോൾ മുകളിലേക്കു നോക്കി. അങ്ങു ദൂരെ അബ്രഹാമിനോടു ചേർന്നിരിക്കുന്ന ലാസറിനെ കണ്ട്, അയാൾ വിളിച്ചുപറഞ്ഞു:


നിങ്ങൾ കൈവശപ്പെടുത്തുന്ന ദേശത്തെ ജനതകൾ പർവതങ്ങളിലും കുന്നുകളിലും വൃക്ഷച്ചുവട്ടിലും അവരുടെ ദേവന്മാരെ ആരാധിച്ചിരുന്ന സ്ഥാനങ്ങളെല്ലാം പൂർണമായി നശിപ്പിച്ചുകളയണം.


Lean sinn:

Sanasan


Sanasan