Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:19 - സത്യവേദപുസ്തകം C.L. (BSI)

19 “എന്റെ മക്കളുടെകൂടെ നിന്നെ ഉൾപ്പെടുത്തി സർവജനത്തിനുമുള്ളതിലും അതിമനോഹരമായ ദേശം, ചേതോഹരമായ അവകാശഭൂമി നിനക്കു നല്‌കണമെന്നു ഞാൻ ആഗ്രഹിച്ചു. നീ എന്നെ ‘എന്റെ പിതാവേ’ എന്നു വിളിക്കുമെന്നും എന്നിൽനിന്നു പിന്തിരിഞ്ഞുപോകയില്ലെന്നും ഞാൻ വിചാരിച്ചു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

19 ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാൻ വിചാരിച്ചു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

19 ഞാൻ നിന്നെ ദത്തെടുത്ത്, നിനക്കു ജനതകളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: ‘എന്‍റെ പിതാവേ’ എന്നു വിളിച്ച്, എന്നെ വിട്ടുമാറാതെയിരിക്കും എന്നും ഞാൻ വിചാരിച്ചു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

19 ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാൻ വിചാരിച്ചു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

19 “ഞാൻ ഇങ്ങനെ ആത്മഗതംചെയ്തു, “ ‘എത്രസന്തോഷത്തോടെ ഞാൻ നിന്നെ എന്റെ മക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ജനതകളുടെ മനോഹരാവകാശവും സൗഖ്യപൂർണവുമായ ദേശവും നൽകാൻ ആഗ്രഹിച്ചു.’ നിങ്ങൾ ‘എന്റെ അപ്പാ,’ എന്നു വിളിച്ച് എന്നെ വിട്ടുമാറാതെയിരിക്കും എന്നു ഞാൻ ചിന്തിച്ചു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:19
32 Iomraidhean Croise  

അവർ മനോഹരമായ ദേശം നിരസിച്ചു. അവർ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ.


അഭികാമ്യമായ ഭാഗം എനിക്ക് അളന്നുകിട്ടി, വിശിഷ്ടമായ ഓഹരി എനിക്കു നല്‌കപ്പെട്ടു.


അവിടുന്നാണ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷാശൈലം, എന്ന് അവൻ എന്നോട് ഉച്ചത്തിൽ പറയും.


ജ്ഞാനികൾ ബഹുമതിയും ഭോഷന്മാർ അവമതിയും നേടും.


എങ്കിലും അവിടുന്ന് ഞങ്ങളുടെ പിതാവാകുന്നു. അബ്രഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും യാക്കോബു ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും സർവേശ്വരാ,


എങ്കിലും, സർവേശ്വരാ അവിടുന്നു ഞങ്ങളുടെ പിതാവാകുന്നുവല്ലോ. ഞങ്ങൾ കളി മണ്ണ്, അവിടുന്ന് മെനയുന്നവൻ; ഞങ്ങൾ അങ്ങയുടെ കരനിർമിതി.


അനേകം ഇടയന്മാർ ചേർന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു; എന്റെ അവകാശം അവർ ചവുട്ടി മെതിച്ചിരിക്കുന്നു; മനോഹരമായ എന്റെ അവകാശത്തെ ശൂന്യമായ മരുഭൂമി ആക്കിയിരിക്കുന്നു.


അന്നു യെരൂശലേം സർവേശ്വരന്റെ സിംഹാസനം എന്നു വിളിക്കപ്പെട്ടും; സകല ജനതകളും അവിടെ സർവേശ്വരന്റെ സന്നിധിയിൽ വന്നുകൂടും; ഇനി ഒരിക്കലും അവർ തങ്ങളുടെ ദുഷ്ടവിചാരങ്ങൾക്കു കീഴ്പെട്ടു ജീവിക്കുകയുമില്ല.


‘എന്റെ പിതാവേ, അങ്ങ് എന്റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോൾ പറയുന്നു.


എഫ്രയീം എന്റെ വാത്സല്യപുത്രനല്ലേ? അവൻ എന്റെ ഓമനക്കുട്ടനല്ലേ? അവനെതിരെ സംസാരിക്കുമ്പോഴെല്ലാം ഞാൻ അവനെ ഓർക്കുന്നു; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ഞാൻ തീർച്ചയായും അവനോടു കരുണ കാണിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


കരഞ്ഞുകൊണ്ട് അവർ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാൻ അവരെ നയിക്കും, നീർത്തോടുകൾക്കരികെ, നേർപാതകളിലൂടെ ഞാൻ അവരെ വഴി നടത്തും; അവർ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാൻ പിതാവാണ്; എഫ്രയീം എന്റെ ആദ്യജാതനും.


ഞാൻ അവർക്കു ചെയ്യാൻ പോകുന്ന സകല നന്മകളെക്കുറിച്ചും കേൾക്കുന്ന സകല ജനതകളുടെയും ഇടയിൽ ഈ നഗരം എനിക്കു സന്തോഷകരമായ നാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു ചെയ്യുന്ന നന്മയും നല്‌കുന്ന സമൃദ്ധിയും നിമിത്തം അവർ ഭയന്നു വിറയ്‍ക്കും.


ഞാൻ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവർ ആണയിടുന്നു; ഞാൻ അവർക്കു നിറയെ ആഹാരം നല്‌കിയെങ്കിലും അവർ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവർ കൂട്ടംകൂട്ടമായി നീങ്ങി.


ഞാൻ അവരെ അവിടെനിന്ന് അവർക്കായി നോക്കിവച്ചതും പാലും തേനും ഒഴുകുന്നതും എല്ലാ ദേശങ്ങളെക്കാളും ശ്രേഷ്ഠവുമായ ദേശത്തേക്കു കൊണ്ടുപോകുമെന്ന് അന്നു ഞാൻ ശപഥം ചെയ്തു.


ആക്രമണകാരി തന്നിഷ്ടംപോലെ പ്രവർത്തിക്കും. ആർക്കും അവനോടു എതിർത്തുനില്‌ക്കാൻ കഴികയില്ല. വാഗ്ദത്തദേശത്ത് അയാൾ നില്‌ക്കും. അത് അയാളുടെ കൈക്കരുത്തിൽ അമരും.


അവൻ മനോഹരദേശമായ ഇസ്രായേലിനെയും ആക്രമിക്കും. അനവധി ആളുകൾ കൊല്ലപ്പെടും. എങ്കിലും എദോമും മോവാബും അവശേഷിച്ച അമ്മോന്യരും അവന്റെ കൈയിൽനിന്നു രക്ഷപെടും.


അവൻ സമുദ്രത്തിനും മഹത്ത്വമേറിയ വിശുദ്ധഗിരിക്കും മധ്യേ രാജമന്ദിരസദൃശമായ കൂടാരങ്ങൾ സ്ഥാപിക്കും. എങ്കിലും സഹായിക്കാൻ ആരുമില്ലാതെ അവന്റെ ജീവിതം അവസാനിക്കും.


അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പു മുളച്ചു. അതു തെക്കോട്ടും കിഴക്കോട്ടും വാഗ്ദത്തനാടിനു നേരെയും വളർന്നുവലുതായിത്തീർന്നു.


എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാൻ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാൻ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിത്തീരുന്നു.


ക്രിസ്തുയേശുവിലുള്ള വിശ്വാസം മുഖേന നിങ്ങളെല്ലാവരും ദൈവത്തിന്റെ മക്കളാകുന്നു.


യേശുക്രിസ്തു മുഖേന നമ്മെ അവിടുത്തെ പുത്രന്മാരാക്കണമെന്നു സ്നേഹം നിമിത്തം ദൈവം മുൻകൂട്ടി തീരുമാനിച്ചു; ഇതായിരുന്നു അവിടുത്തെ ലക്ഷ്യവും പ്രീതിയും.


നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ മക്കളാണ് നിങ്ങൾ. മരിച്ചവരെപ്രതി വിലപിക്കുമ്പോൾ സ്വയം മുറിവേല്പിക്കുകയോ, തലയുടെ മുൻഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.


നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവൻ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.


പക്ഷപാതം കൂടാതെ അവനവൻ ചെയ്യുന്ന പ്രവൃത്തിക്ക് ഒത്തവണ്ണം ഓരോരുത്തനെയും വിധിക്കുന്നവനെയാണ് നിങ്ങൾ പിതാവ് എന്നു വിളിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഈ പ്രവാസകാലം മുഴുവൻ ഭക്തിയോടെ ജീവിക്കുക.


Lean sinn:

Sanasan


Sanasan