Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:17 - സത്യവേദപുസ്തകം C.L. (BSI)

17 അന്നു യെരൂശലേം സർവേശ്വരന്റെ സിംഹാസനം എന്നു വിളിക്കപ്പെട്ടും; സകല ജനതകളും അവിടെ സർവേശ്വരന്റെ സന്നിധിയിൽ വന്നുകൂടും; ഇനി ഒരിക്കലും അവർ തങ്ങളുടെ ദുഷ്ടവിചാരങ്ങൾക്കു കീഴ്പെട്ടു ജീവിക്കുകയുമില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

17 ആ കാലത്തു യെരൂശലേമിനു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകല ജാതികളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമം നിമിത്തം വന്നുചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 ആ കാലത്ത് യെരൂശലേമിന് ‘യഹോവയുടെ സിംഹാസനം’ എന്നു പേരാകും; സകലജനതകളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമം നിമിത്തം വന്നുചേരും; അവരുടെ ദുഷ്ടഹൃദയത്തിൻ്റെ ശാഠ്യപ്രകാരം ഇനി നടക്കുകയുമില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 ആ കാലത്തു യെരൂശലേമിന്നു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകലജാതികളും അവിടേക്കു, യെരൂശലേമിലേക്കു തന്നേ, യഹോവയുടെ നാമംനിമിത്തം വന്നുചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

17 ആ കാലത്ത് അവർ ജെറുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും; സകലരാഷ്ട്രങ്ങളും ജെറുശലേമിലേക്ക് യഹോവയുടെ നാമത്തോടുള്ള ആദരവുനിമിത്തം വന്നുചേരും. ഇനിയൊരിക്കലും അവർ തങ്ങളുടെ ദുഷ്ടഹൃദയത്തിലെ പിടിവാശിക്കനുസരിച്ച് ജീവിക്കുകയില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:17
44 Iomraidhean Croise  

അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായി. അപ്പോൾ അവിടുന്ന് ആത്മഗതം ചെയ്തു: “ജന്മനാ ദോഷത്തിലേക്കു തിരിയുന്ന മനുഷ്യൻ നിമിത്തം ഞാൻ ഇനി ഒരിക്കലും ഭൂമിയെ ശപിക്കുകയില്ല. ജീവജാലങ്ങളെയെല്ലാം ഇനി ഒരിക്കലും നശിപ്പിക്കുകയുമില്ല.


അവിടുത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു പരദേശി, അവിടുത്തെ പ്രസിദ്ധിയേയും,


യൗവനത്തിൽ എന്റെ ശക്തി അവിടുന്നു ക്ഷയിപ്പിച്ചു. എന്റെ ആയുസ്സ് അവിടുന്നു ചുരുക്കി.


അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ, ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തിൽ ആശ്രയിക്കാത്തവരും ദൈവത്തോട് അവിശ്വസ്തരും ആകരുത്.


ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തായ കാര്യങ്ങൾ ദൈവം അരുളിച്ചെയ്തിരിക്കുന്നു.


സർവേശ്വരാ, അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു. അങ്ങും അങ്ങയെക്കുറിച്ചുള്ള സ്മരണയുമാണ് ഞങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛ.


സർവേശ്വരനെ സേവിച്ച്, അവിടുത്തെ നാമത്തെ സ്നേഹിച്ച്, അവിടുത്തെ ദാസരായിരിക്കാൻ അവിടുത്തോടു ചേർന്നുനില്‌ക്കുന്ന പരദേശികളേ, ശബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പ്രമാണിക്കുകയും ചെയ്യുന്നവരെ


കിഴക്കു മുതൽ പടിഞ്ഞാറുവരെയുള്ളവർ സർവേശ്വരന്റെ നാമത്തെയും അവിടുത്തെ മഹത്ത്വത്തെയും ഭയപ്പെടും. അവിടുത്തെ നിശ്വാസത്താൽ ചിറമുറിഞ്ഞു പാഞ്ഞുവരുന്ന അരുവിപോലെ അവിടുന്നു വരും.


ഉസ്സിയാരാജാവ് മരിച്ച വർഷം സർവേശ്വരൻ ഉന്നതവും മഹനീയവുമായ സിംഹാസനത്തിൽ ഇരുന്നരുളുന്നതു ഞാൻ കണ്ടു. അവിടുത്തെ വസ്ത്രത്തിന്റെ തൊങ്ങലുകൾകൊണ്ടു ദേവാലയം നിറഞ്ഞുനിന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ആകാശം എന്റെ സിംഹാസനം, ഭൂമി എന്റെ പാദപീഠം. എനിക്കുവേണ്ടി എന്തു മന്ദിരമാണു നിങ്ങൾ നിർമിക്കുക; ഏതു വിശ്രമസ്ഥലമാണ് ഒരുക്കുക?


സർവേശ്വരനായ ഞാനാണ് ഇതരുളിച്ചെയ്യുന്നത്. കാരണം അവരുടെ പ്രവൃത്തികളും ചിന്തകളും ഞാനറിയുന്നു. എല്ലാ രാജ്യക്കാരെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടാൻ ഞാൻ വരുന്നു. അവർ എന്റെ മഹത്ത്വം ദർശിക്കും.


ഇസ്രായേല്യർ സർവേശ്വരന്റെ ആലയത്തിലേക്ക് ശുചിയായ പാത്രത്തിൽ ധാന്യവഴിപാടുകൊണ്ടുവരുന്നതുപോലെ അവർ സർവേശ്വരന് വഴിപാടായി സർവ ജനതകളുടെ ഇടയിൽനിന്നു നിങ്ങളുടെ എല്ലാ സഹോദരന്മാരെയും, കുതിരകൾ, രഥങ്ങൾ, പല്ലക്കുകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ എന്നിവയുടെ പുറത്തു കയറ്റി, എന്റെ വിശുദ്ധപർവതമായ യെരൂശലേമിലേക്കു കൊണ്ടുവരും എന്നു സർവേശ്വരൻ അരുളിചെയ്യുന്നു.


എന്നാൽ അവർ അതു കേൾക്കുകയോ അനുസരിക്കുകയോ ചെയ്തില്ല; എല്ലാവരും ദുഷ്ടഹൃദയരായി ദുശ്ശാഠ്യത്തോടെ നടന്നു; ഉടമ്പടിയിലെ വ്യവസ്ഥകൾ അവർ പാലിച്ചില്ല. അതുകൊണ്ട്, അതിലെ വ്യവസ്ഥകളനുസരിച്ചു ഞാൻ അവരോടു പെരുമാറും.”


“അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാൻ പിഴുതെറിയും; യെഹൂദാഗൃഹത്തെ അവരുടെ ഇടയിൽനിന്നു ഞാൻ പിഴുതെടുക്കും. അതിനുശേഷം ഞാൻ അവരോടു കരുണകാണിക്കും; ഓരോ ജനതയെയും അവരുടെ അവകാശത്തിലേക്കും സ്വന്തം സ്ഥലത്തേക്കും മടക്കിക്കൊണ്ടുവരും.”


അവർ ബാലിന്റെ നാമത്തിൽ ആണയിടാൻ എന്റെ ജനത്തെ പഠിപ്പിച്ചതുപോലെ, “ജീവിക്കുന്ന സർവേശ്വരനായ എന്റെ പേരിൽ ആണയിട്ടുകൊണ്ട് എന്റെ ജനത്തിന്റെ വഴികളിൽ നടക്കാൻ പഠിച്ചാൽ എന്റെ ജനത്തിന്റെ ഇടയിൽ അവരും അഭിവൃദ്ധി പ്രാപിക്കും.”


അങ്ങയുടെ നാമത്തെ ഓർത്തു ഞങ്ങളെ തള്ളിക്കളയരുതേ; അവിടുത്തെ മഹത്ത്വമുള്ള സിംഹാസനത്തെ അപമാനിക്കരുതേ; ഞങ്ങളോടുള്ള അവിടുത്തെ ഉടമ്പടി ഓർക്കണമേ; അതു ലംഘിക്കരുതേ.


നിങ്ങളുടെ പിതാക്കന്മാരെക്കാൾ കൂടുതൽ തിന്മ നിങ്ങൾ പ്രവർത്തിക്കുകയും എന്നെ അനുസരിക്കാതെ തിന്മപ്രവൃത്തികളിൽ നിങ്ങൾ ഉറച്ചു നില്‌ക്കുകയും ചെയ്യുന്നു.


എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ അഭയസ്ഥാനവുമായ സർ വേശ്വരാ, ഭൂമിയുടെ അറുതികളിൽനിന്നു ജനതകൾ അങ്ങയുടെ അടുക്കൽ വന്നു പറയും: വ്യാജദേവന്മാരെയാണു ഞങ്ങളുടെ പിതാക്കന്മാർക്കു പൈതൃകമായി ലഭിച്ചത്; തീർത്തും പ്രയോജനരഹിതമായ വിഗ്രഹങ്ങൾ.


ആദിമുതൽ ഉന്നതത്തിൽ സ്ഥാപിതമായിരിക്കുന്ന, മഹത്ത്വമേറിയ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം.


എന്നാൽ അവർ പറയുന്നു: അവയെല്ലാം വ്യർഥമാണ്; ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ തന്നെ തുടരും; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ദുശ്ശാഠ്യമനുസരിച്ചു പ്രവർത്തിക്കും.


“എന്റെ മക്കളുടെകൂടെ നിന്നെ ഉൾപ്പെടുത്തി സർവജനത്തിനുമുള്ളതിലും അതിമനോഹരമായ ദേശം, ചേതോഹരമായ അവകാശഭൂമി നിനക്കു നല്‌കണമെന്നു ഞാൻ ആഗ്രഹിച്ചു. നീ എന്നെ ‘എന്റെ പിതാവേ’ എന്നു വിളിക്കുമെന്നും എന്നിൽനിന്നു പിന്തിരിഞ്ഞുപോകയില്ലെന്നും ഞാൻ വിചാരിച്ചു.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ളവർക്ക് ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കുമ്പോൾ ഈ വാക്കുകൾ അവർ ഒരിക്കൽകൂടി ഉച്ചരിക്കും. ‘വിശുദ്ധപർവതമേ, നീതിനിവാസമേ, സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ.’


ഞാൻ അവർക്കു ചെയ്യാൻ പോകുന്ന സകല നന്മകളെക്കുറിച്ചും കേൾക്കുന്ന സകല ജനതകളുടെയും ഇടയിൽ ഈ നഗരം എനിക്കു സന്തോഷകരമായ നാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാൻ അതിനു ചെയ്യുന്ന നന്മയും നല്‌കുന്ന സമൃദ്ധിയും നിമിത്തം അവർ ഭയന്നു വിറയ്‍ക്കും.


ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ സത്യസന്ധമായും നീതിയായും പരമാർഥമായും പ്രതിജ്ഞ ചെയ്യുക; എന്നാൽ അവിടുത്തെ നാമത്തിൽ ജനതകൾ അന്യോന്യം അനുഗ്രഹിക്കുകയും അവർ അവിടുത്തെ പുകഴ്ത്തുകയും ചെയ്യും.”


പക്ഷേ, അവർ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവർ പോയത്.


ദുശ്ശാഠ്യത്തോടെ തന്നിഷ്ടപ്രകാരം അവർ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ചതുപോലെ അവർ ബാൽവിഗ്രഹങ്ങളെ ആരാധിച്ചു.


ആ ജീവികളുടെ മീതെയുള്ള വിതാനത്തിനു മുകളിൽ ഇന്ദ്രനീലക്കല്ലുപോലെയുള്ള ഒരു സിംഹാസനത്തിന്റെ രൂപം ഉണ്ടായിരുന്നു. അതിൽ മനുഷ്യനെപ്പോലെയുള്ള ഒരു രൂപം ഇരിക്കുന്നു.


മനുഷ്യപുത്രാ, ഇവിടെയാണ് എന്റെ സിംഹാസനം, ഞാൻ കാലൂന്നുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനത്തിന്റെ മധ്യത്തിൽ ഇവിടെ ഞാൻ എന്നേക്കും വസിക്കും. ഇസ്രായേൽജനമോ, അവരുടെ രാജാക്കന്മാരോ ഇനിമേൽ അന്യദേവാരാധനകൊണ്ടോ തങ്ങളുടെ രാജാക്കന്മാരുടെ മൃതശരീരങ്ങൾ ഇവിടെ സംസ്കരിച്ചോ എന്റെ വിശുദ്ധനാമത്തെ മലിനമാക്കുകയില്ല.


നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതൽ ഈ നഗരത്തിന്റെ പേര് യാഹ്ശമ്മാ എന്ന് ആയിരിക്കും.


ആ നാളിൽ പല ജനതകളും സർവേശ്വരനോടു ചേരും. അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യേ വസിക്കും. സർവശക്തനായ സർവേശ്വരൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അപ്പോൾ അറിയും.


യെരൂശലേമിൽ വസിക്കാൻ ഞാൻ അവരെ അവിടെനിന്നു കൊണ്ടുവരും. സത്യത്തിലും നീതിയിലും അവർ എനിക്കു ജനവും ഞാൻ അവർക്ക് ദൈവവും ആയിരിക്കും.”


ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്‍വ് അനുസരിച്ചു യഥേഷ്ടം ചരിക്കുന്ന ശീലം വിട്ടു സർവേശ്വരന്റെ കല്പനകൾ എല്ലാം ഓർത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകൾ അടയാളമായിരിക്കും.


അവർ ദൈവത്തെ അറിഞ്ഞെങ്കിലും സർവേശ്വരൻ എന്ന നിലയിൽ, യഥോചിതം പ്രകീർത്തിക്കുകയോ, സ്തോത്രം അർപ്പിക്കുകയോ ചെയ്തില്ല. അവരുടെ യുക്തിചിന്തകൾ മൂലം അവർ വ്യർഥരായിത്തീരുന്നു. വിവേകരഹിതമായ അവരുടെ ഹൃദയം അന്ധകാരംകൊണ്ടു നിറഞ്ഞിരിക്കുന്നു.


നിയമത്തിനല്ല, ദൈവകൃപയ്‍ക്കത്രേ നിങ്ങൾ വിധേയരായിരിക്കുന്നത്; അതുകൊണ്ട് പാപം ഇനിമേൽ നിങ്ങളെ ഭരിക്കുകയില്ല.


എന്നാൽ നമ്മുടെ മാതാവായ സ്വർഗീയ യെരൂശലേം സ്വതന്ത്രയാണ്.


എന്നാൽ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേൽജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി മ്ലേച്ഛത പ്രവർത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവർ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല;


Lean sinn:

Sanasan


Sanasan