Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:13 - സത്യവേദപുസ്തകം C.L. (BSI)

13 നിന്റെ ദൈവമായ സർവേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്റെയും ചുവട്ടിൽ നീ അന്യദേവന്മാർക്കു കാഴ്ചകളർപ്പിച്ചു; എന്റെ വാക്കുകൾ നീ അനുസരിച്ചില്ല. നിന്റെ അകൃത്യങ്ങൾ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

13 നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിൻകീഴിലൊക്കെയും അന്യന്മാരോടു ദുർമാർഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 “നിന്‍റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു; പച്ചമരത്തിൻ കീഴിലൊക്കെയും അന്യദേവന്മാരോടൊപ്പം ദുർമ്മാർഗ്ഗമായി നടന്നതും, എന്‍റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്‍റെ അകൃത്യം സമ്മതിക്കുകമാത്രം ചെയ്യുക” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിൻ കീഴിലൊക്കെയും അന്യന്മാരോടു ദുർമ്മാർഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

13 ‘നിന്റെ ദൈവമായ യഹോവയ്ക്കെതിരേ നീ മത്സരിച്ച് ഓരോ ഇലതൂർന്ന മരത്തിൻകീഴിലും അന്യദേവതകളെ പ്രസാദിപ്പിച്ചു. എന്റെ ശബ്ദം നീ കേട്ടനുസരിച്ചില്ല എന്നുള്ള നിന്റെ കുറ്റം സമ്മതിക്കുകമാത്രം ചെയ്യുക,’ ” എന്ന് യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:13
22 Iomraidhean Croise  

ഇസ്രായേൽജനം അന്യജനതകളിൽനിന്നു വേർതിരിഞ്ഞു തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു.


തന്റെ തെറ്റുകൾ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.


വിജാതീയദേവന്മാർക്കുവേണ്ടി കരുവേലകമരങ്ങൾക്കിടയിലും ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നിങ്ങളുടെ വിഷയാസക്തി ജ്വലിക്കുന്നു.


ഈ ജനത്തെക്കുറിച്ചു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അവർ അലഞ്ഞു നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അവരുടെ കാലുകളെ അവർ നിയന്ത്രിക്കുന്നില്ല; അതുകൊണ്ട് അവിടുന്ന് അവരെ സ്വീകരിക്കുന്നില്ല; അവരുടെ അകൃത്യങ്ങൾ നിമിത്തം അവിടുന്ന് ഇപ്പോൾ അവരുടെ പാപങ്ങൾക്കു ശിക്ഷ നല്‌കും.”


സർവേശ്വരാ, ഞങ്ങളുടെ ദുഷ്കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്മാരുടെ അപരാധങ്ങളും ഞങ്ങൾ ഏറ്റുപറയുന്നു; ഞങ്ങൾ അങ്ങേക്കു വിരോധമായി പാപം ചെയ്തിരിക്കുന്നു.


ദൈവം നിന്റെ കഴുത്തിൽവച്ച നുകം വളരെ മുമ്പുതന്നെ നീ തകർത്തു; നിന്റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്റെ മുകളിലും, ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.


നിന്റെ ചെരുപ്പു തേഞ്ഞു പോകാതെയും നിന്റെ തൊണ്ട വരണ്ടു പോകാതെയും സൂക്ഷിക്കുക; എന്നാൽ നീ പറഞ്ഞു: “അതു സാധ്യമല്ല; ഞാൻ അന്യദേവന്മാരെ സ്നേഹിച്ചുപോയി; അവരുടെ പിന്നാലെ ഞാൻ പോകും.”


മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയിൽ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവർച്ച ചെയ്യാൻ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികിൽ കാമുകന്മാർക്കായി നീ കാത്തിരുന്നു. നിന്റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി.


ലജ്ജിതരായി ഞങ്ങൾ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങൾ അവിടുത്തെ അനുസരിച്ചില്ല.”


യോശീയാരാജാവിന്റെ കാലത്തു സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേൽ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയർന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്റെയും ചുവട്ടിലും പോയി അവൾ വേശ്യാവൃത്തിയിലേർപ്പെട്ടു.


പക്ഷേ, അവർ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവർ പോയത്.


എന്നിട്ടും അവർ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം തിന്മ ചെയ്തു.”


എന്നാൽ നീ നിന്റെ സൗന്ദര്യത്തെ ആശ്രയിച്ചു; നിന്റെ കീർത്തി നിന്നെ അഭിസാരികയാക്കിത്തീർത്തു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.


തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാൻ അവരിൽനിന്നു പിൻതിരിയും. കൊടിയ ദുഃഖത്തിൽ അവർ എന്നെ അന്വേഷിക്കും.


നിങ്ങൾ കൈവശപ്പെടുത്തുന്ന ദേശത്തെ ജനതകൾ പർവതങ്ങളിലും കുന്നുകളിലും വൃക്ഷച്ചുവട്ടിലും അവരുടെ ദേവന്മാരെ ആരാധിച്ചിരുന്ന സ്ഥാനങ്ങളെല്ലാം പൂർണമായി നശിപ്പിച്ചുകളയണം.


Lean sinn:

Sanasan


Sanasan