Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 3:12 - സത്യവേദപുസ്തകം C.L. (BSI)

12 നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാൻ നിന്നോടു കോപിക്കയില്ല; ഞാൻ കരുണാസമ്പന്നനാണ്. ഞാൻ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാട്. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 “നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: 'വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരുക’ എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കുകയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ നിങ്ങളോടു കോപം കാണിക്കയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 നീ പോയി വടക്കു ദിക്കിലേക്കു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: “ ‘വിശ്വാസത്യാഗിയായ ഇസ്രായേലേ, മടങ്ങിവരിക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു, ‘എന്റെ കോപം നിങ്ങളുടെമേൽ പതിക്കാൻ ഞാൻ അനുവദിക്കുകയില്ല, കാരണം ഞാൻ വിശ്വസ്തനാണ്, ഞാൻ എന്നേക്കും കോപം സംഗ്രഹിച്ചു വെക്കുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 3:12
45 Iomraidhean Croise  

നല്ലതു ചെയ്തിരുന്നെങ്കിൽ നിന്നിലും ഞാൻ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവർത്തിക്കുന്നില്ലെങ്കിൽ പാപം നിന്റെ വാതില്‌ക്കൽ പതിയിരിക്കും. അതിന്റെ ദൃഷ്‍ടി നിന്റെമേൽ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.”


ഇസ്രായേൽരാജാവായ പേക്കഹിന്റെ കാലത്ത് അസ്സീറിയാരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോൻ, ആബേൽ-ബേത്ത്-മയഖാ, യാനോവഹ്, കേദെശ്, ഹാസോർ, ഗിലെയാദ്, ഗലീല, നഫ്താലി എന്നീ പ്രദേശങ്ങൾ പിടിച്ചടക്കി; അവിടെയുള്ള ജനങ്ങളെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി.


സർവേശ്വരൻ തന്റെ ദാസന്മാരായ പ്രവാചകരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെ ഇസ്രായേലിനെ തന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നതുവരെ അവർ ആ പാപപ്രവൃത്തികൾ പിന്തുടർന്നു. അവർ ഇന്നും അസ്സീറിയായിൽ പ്രവാസികളായി കഴിയുന്നു.


ഹോശേയരാജാവിന്റെ വാഴ്ചയുടെ ഒമ്പതാം വർഷം അസ്സീറിയാരാജാവ് ശമര്യ കീഴടക്കി. ഇസ്രായേൽജനത്തെ ബന്ദികളാക്കി അസ്സീരിയായിലേക്കു കൊണ്ടുപോയി. അവരെ ഹലഹിലും ഗോസാനിലെ ഹാബോർനദീതീരത്തും മേദ്യപട്ടണങ്ങളിലും പാർപ്പിച്ചു.


ഇസ്രായേൽരാജാവായ ഏലായുടെ മകൻ ഹോശേയയുടെ മൂന്നാം ഭരണവർഷം യെഹൂദാരാജാവായ ആഹാസിന്റെ പുത്രൻ ഹിസ്ക്കീയാ യെഹൂദായിൽ രാജാവായി.


അവിടുത്തെ ഉഗ്രകോപം നമ്മിൽനിന്നു മാറുന്നതിന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോട് ഉടമ്പടി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.


നിങ്ങൾ സർവേശ്വരനിലേക്കു തിരിയുന്നുവെങ്കിൽ നിങ്ങളുടെ സഹോദരരും മക്കളും അവരെ തടവുകാരാക്കിക്കൊണ്ടുപോയവരുടെ മുമ്പിൽ കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ കൃപയും കരുണയുമുള്ളവൻ. നിങ്ങൾ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞാൽ നിങ്ങളിൽനിന്ന് അവിടുന്നു മുഖം തിരിച്ചുകളയുകയില്ല.”


എന്നാൽ സർവേശ്വരനു തന്റെ ഭക്തന്മാരോടുള്ള സ്നേഹം ശാശ്വതമാണ്. അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനില്‌ക്കുന്നു.


സർവേശ്വരൻ കാരുണ്യവാനും കൃപാലുവും ആകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്.


അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല. കോപം മനസ്സിൽ വച്ചുകൊണ്ടിരിക്കുകയുമില്ല.


സർവേശ്വരൻ കാരുണ്യവാനും കൃപാലുവുമാകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്.


സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്? അവിടുന്നു ഞങ്ങളോട് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ കോപം എന്നും അഗ്നിപോലെ ജ്വലിച്ചുകൊണ്ടിരിക്കുമോ?


എന്നാൽ സർവേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ. അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.


നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു.


തന്റെ തെറ്റുകൾ മറച്ചുവയ്‍ക്കുന്നവന് ഐശ്വര്യം ഉണ്ടാവുകയില്ല; ഏറ്റുപറഞ്ഞ് അവയെ ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.


ഇസ്രായേൽജനമേ, നിങ്ങൾ കഠിനമായി എതിർത്തവങ്കലേക്കു തന്നെ തിരിയുവിൻ;


നിന്റെ അതിക്രമങ്ങളെ ഞാൻ കാർമേഘത്തെ എന്നപോലെയും നിന്റെ പാപങ്ങളെ മൂടൽമഞ്ഞെന്നപോലെയും ഞാൻ തുടച്ചു നീക്കി. എന്റെ അടുക്കലേക്കു തിരിച്ചുവരിക. ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.


പിന്നീട് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ഈ വാക്കുകളെല്ലാം യെഹൂദ്യയിലെ നഗരങ്ങളിലും യെരൂശലേമിലെ തെരുവീഥികളിലും വിളംബരം ചെയ്യുക; ഈ ഉടമ്പടിയുടെ വ്യവസ്ഥകൾ നിങ്ങൾ കേട്ട് അവ നടപ്പാക്കുവിൻ.


“അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാൻ പിഴുതെറിയും; യെഹൂദാഗൃഹത്തെ അവരുടെ ഇടയിൽനിന്നു ഞാൻ പിഴുതെടുക്കും. അതിനുശേഷം ഞാൻ അവരോടു കരുണകാണിക്കും; ഓരോ ജനതയെയും അവരുടെ അവകാശത്തിലേക്കും സ്വന്തം സ്ഥലത്തേക്കും മടക്കിക്കൊണ്ടുവരും.”


“ഇസ്രായേൽജനത്തെ വടക്കു ദേശത്തുനിന്നും അവരെ ഓടിച്ചുവിട്ട സകല ദേശങ്ങളിൽനിന്നും കൂട്ടിക്കൊണ്ടുവന്ന സർവേശ്വരനാണ” എന്നായിരിക്കും ഇനിയും അവർ ശപഥം ചെയ്യുക; അവർ സ്വന്തം ദേശത്തു പാർക്കുകയും ചെയ്യും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരാൾ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ മറ്റൊരാളിന്റെ ഭാര്യയായിത്തീരുകയും ചെയ്താൽ അയാൾ പിന്നീട് അവളുടെ അടുക്കലേക്കു മടങ്ങിപ്പോകുമോ? അങ്ങനെയുള്ളവർ പാർക്കുന്ന ദേശം പൂർണമായി മലിനമാകയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ട നീ വീണ്ടും എന്റെ അടുക്കൽ മടങ്ങിവരുന്നുവോ?


അവിശ്വസ്തരായ മക്കളേ, മടങ്ങിവരുവിൻ; ഞാനാണല്ലോ നിങ്ങളുടെ നാഥൻ; ഒരു നഗരത്തിൽനിന്ന് ഒരാളെയും ഒരു കുടുംബത്തിൽനിന്നു രണ്ടുപേരെയും വീതം ഞാൻ തിരഞ്ഞെടുത്തു സീയോനിലേക്കു മടക്കിക്കൊണ്ടുവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അന്നു യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേരും. അവർ വടക്കുനിന്ന് ഒരുമിച്ചു പുറപ്പെട്ട് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തു വരും.


അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിൻ, നിങ്ങളുടെ അവിശ്വസ്തത ഞാൻ നീക്കിക്കളയാം.” “ഇതാ, ഞങ്ങൾ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ.


അവിടുന്ന് എന്നും കോപിച്ചിരിക്കുമോ? എന്നേക്കും ക്രോധം വച്ചുകൊണ്ടിരിക്കുമോ? ഇങ്ങനെ നീ സംസാരിക്കുന്നു എങ്കിലും നിനക്കു ചെയ്യാവുന്ന തിന്മകളെല്ലാം നീ ചെയ്തു.


ഇതെല്ലാം ചെയ്തശേഷവും അവൾ എങ്കലേക്കു മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു; എന്നാൽ അവൾ വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളെ രക്ഷിക്കാൻ ഞാൻ കൂടെയുണ്ട്; ആരുടെ ഇടയിൽ നിങ്ങൾ ചെന്നു പാർത്തുവോ, ആ ജനതകളെയെല്ലാം ഞാൻ സമൂലം നശിപ്പിക്കും, നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നീതിപൂർവം ഞാൻ നിങ്ങളെ ശിക്ഷിക്കും, ശിക്ഷിക്കാതെ വിടുകയില്ല.”


എഫ്രയീം എന്റെ വാത്സല്യപുത്രനല്ലേ? അവൻ എന്റെ ഓമനക്കുട്ടനല്ലേ? അവനെതിരെ സംസാരിക്കുമ്പോഴെല്ലാം ഞാൻ അവനെ ഓർക്കുന്നു; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു; ഞാൻ തീർച്ചയായും അവനോടു കരുണ കാണിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


വഴിയിൽ നിനക്കുവേണ്ടി അടയാളം വയ്‍ക്കുക; കൈചൂണ്ടികൾ നാട്ടുക; നീ കടന്നുപോയ രാജവീഥി നന്നായി മനസ്സിൽ ഉറപ്പിക്കുക; ഇസ്രായേൽകന്യകയേ, മടങ്ങിവരിക. നിന്റെ പട്ടണങ്ങളിലേക്കു കടന്നു വരിക.


ഉത്തരദേശത്തുനിന്നു ഞാൻ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിർത്തികളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗർഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവർ മടങ്ങിവരും.


യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതികളെ ഞാൻ ഉപേക്ഷിക്കുമായിരുന്നുള്ളൂ. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികളെ ഭരിക്കാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും ഒരു സന്തതിയെ തിരഞ്ഞെടുക്കാതെ ഇരിക്കുമായിരുന്നുള്ളൂ; ഞാൻ അവരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും; അവരോടു കരുണ കാണിക്കും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇസ്രായേലേ, മടങ്ങിവരാൻ ആഗ്രഹിക്കുന്നെങ്കിൽ നീ എന്റെ അടുക്കലേക്കു വരിക; എന്റെ സന്നിധിയിൽനിന്നു മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളയുകയും എന്നിൽനിന്നു വഴിതെറ്റിപോകാതിരിക്കുകയും ചെയ്ക.


സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല.


അതുകൊണ്ടു നീ പറയുക: “സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. വിജാതീയരുടെ ഇടയിൽനിന്നു നിങ്ങളെ ഞാൻ ഒന്നിച്ചുകൂട്ടും. ചിതറിപ്പാർക്കുന്ന രാജ്യങ്ങളിൽ നിന്നു നിങ്ങളെ കൂട്ടിച്ചേർക്കും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരിച്ചു നല്‌കും.


“സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു: ദുഷ്ടമനുഷ്യന്റെ മരണത്തിലല്ല അയാൾ തന്റെ ദുർമാർഗം വിട്ടു ജീവിക്കുന്നതിലാണ് എന്റെ സന്തോഷം. പിന്തിരിയുവിൻ നിങ്ങളുടെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവിൻ ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം?”


അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിന്റെ ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും; ഇസ്രായേൽജനത്തോടു മുഴുവൻ കരുണ കാണിക്കും. എന്റെ വിശുദ്ധനാമത്തെ പ്രതി ഞാൻ അസഹിഷ്ണുവായിരിക്കും.


അവർ പറയും: വരുവിൻ, നമുക്കു സർവേശ്വരന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും.


അവരും അവരുടെ പിതാക്കന്മാരും എന്നോടു കാണിച്ച അവിശ്വസ്തതയും എനിക്കെതിരെ പ്രവർത്തിച്ച ദുഷ്കൃത്യങ്ങളും നിമിത്തം എനിക്ക് അവരോട് അനിഷ്ടം തോന്നുകയും ഞാൻ അവരെ ശത്രുദേശത്ത് പ്രവാസികളായി അയയ്‍ക്കുകയും ചെയ്തു. ഇപ്പോഴെങ്കിലും അവർ തെറ്റ് ഏറ്റുപറഞ്ഞ് വിനീതഹൃദയരായി തങ്ങളുടെ അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്താൽ,


“നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാർ നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുർമാർഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാൽ അവർ അതു കേൾക്കുകയോ എന്റെ വാക്കുകൾ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


നിങ്ങളും നിങ്ങളുടെ സന്താനങ്ങളും സർവേശ്വരനിലേക്കു തിരിഞ്ഞ് ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ കല്പനകൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുസരിച്ചാൽ,


Lean sinn:

Sanasan


Sanasan