Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 28:4 - സത്യവേദപുസ്തകം C.L. (BSI)

4 യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദയിൽനിന്നു പിടിച്ചുകൊണ്ടുപോയ എല്ലാ പ്രവാസികളെയും ഞാൻ ഈ സ്ഥലത്തു മടക്കിവരുത്തും; സർവേശ്വരനാണ് അരുളിച്ചെയ്യുന്നത്; ബാബിലോൺരാജാവിന്റെ നുകം ഞാൻ ഒടിക്കും.”

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

4 യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യെഹോയാക്കീമിന്‍റെ മകൻ യെഹൂദാ രാജാവായ യെഖൊന്യാവിനെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്ക് മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

4 യെഹൂദാരാജാവായി യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും ബാബേലിലേക്കു പോയിട്ടുള്ള എല്ലാ യെഹൂദാപ്രവാസികളെയും ഞാൻ ഈ സ്ഥലത്തേക്കു കൊണ്ടുവരും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും,’ എന്നും യഹോവ അരുളിച്ചെയ്യുന്നു.”

Faic an caibideil Dèan lethbhreac




യിരെമ്യാവ് 28:4
20 Iomraidhean Croise  

വാളുകൊണ്ട് നീ ഉപജീവിക്കും. നിന്റെ സഹോദരനെ നീ സേവിക്കും. എന്നാൽ നീ സ്വതന്ത്രനാകുമ്പോൾ അവന്റെ നുകം നീ ചുമലിൽനിന്നു കുടഞ്ഞുകളയും.”


സർവേശ്വരൻ മുൻകൂട്ടി അരുളിച്ചെയ്തതുപോലെയാണ് ഇതു സംഭവിച്ചത്. അയാൾ യെരൂശലേമിലെ ജനങ്ങളെയും സകല പ്രഭുക്കന്മാരെയും യുദ്ധവീരന്മാരെയും ബന്ധനസ്ഥരാക്കി കൊണ്ടുപോയി. അവർ ഏകദേശം പതിനായിരം പേരുണ്ടായിരുന്നു. അവരെക്കൂടാതെ, ശില്പികൾ, ലോഹപ്പണിക്കാർ എന്നിവരുൾപ്പെടെയുള്ള സകല കരകൗശലപ്പണിക്കാരെയും പിടിച്ചുകൊണ്ടുപോയി. ഏറ്റവും ദരിദ്രരായ ജനങ്ങൾ മാത്രം യെഹൂദ്യയിൽ ശേഷിച്ചു.


അവരുടെ ചുമലിലെ നുകവും തോളിലെ ദണ്ഡും മർദകന്റെ കൈയിലെ വടിയും മിദ്യാന്യരെ പരാജയപ്പെടുത്തിയ നാളിലെന്നപോലെ അവിടുന്ന് തകർത്തിരിക്കുന്നു.


നെഗബിലെ നഗരങ്ങൾ ഉപരോധിക്കപ്പെട്ടിരിക്കയാണ്; അവ ഭേദിക്കാൻ ആരുമില്ല. യെഹൂദായിലെ എല്ലാ ജനങ്ങളെയും പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്നു.


ദൈവം നിന്റെ കഴുത്തിൽവച്ച നുകം വളരെ മുമ്പുതന്നെ നീ തകർത്തു; നിന്റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്റെ മുകളിലും, ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി.


മരിച്ചവനെ ഓർത്തു കരയരുത്; വിലപിക്കയുമരുത്; നാടുവിട്ടുപോകുന്നവനെയോർത്തു പൊട്ടിക്കരയുക; ജന്മദേശം കാണാൻ അവൻ തിരിച്ചു വരികയില്ലല്ലോ.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹോയാക്കീമിന്റെ പുത്രനും യെഹൂദാ രാജാവുമായ യെഹോയാഖീൻ എന്റെ വലത്തു കൈയിലെ മുദ്രമോതിരം ആയിരുന്നെങ്കിലും ഞാൻ അവനെ ദൂരെ എറിഞ്ഞുകളയുമെന്നു ശപഥം ചെയ്യുന്നു.


ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും അയാളോടൊപ്പം യെഹൂദായിലെ പ്രഭുക്കന്മാർ, കരകൗശലപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവരെയും യെരൂശലേമിൽനിന്ന് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം സർവേശ്വരൻ എനിക്കൊരു ദർശനം കാണിച്ചുതന്നു. ഇതാ, രണ്ടു കുട്ട അത്തിപ്പഴം ദേവാലയത്തിനു മുമ്പിൽ ഇരിക്കുന്നു.


“ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെഹൂദാ ദേശത്തുനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളെ ഈ നല്ല അത്തിപ്പഴംപോലെ നന്നായി കരുതും.


ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോൺരാജാവായ നെബുഖദ്നേസർരാജാവിനെ സേവിക്കാതെയോ, ബാബിലോൺ രാജാവിന്റെ നുകത്തിനു കീഴിൽ തന്റെ കഴുത്തു വച്ചുകൊടുക്കാതെയോ ഇരുന്നാൽ, ഞാൻ അവരെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. അവന്റെ കൈകളാൽ അവർ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ അവ തുടരും.


അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്ത് ഒടിച്ചുകളഞ്ഞു.


“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ബാബിലോൺരാജാവിന്റെ നുകം ഞാൻ തകർത്തിരിക്കുന്നു.


നെബുഖദ്നേസർ യെരൂശലേമിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയ ജനപ്രമുഖന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ജനങ്ങൾക്കും യെരൂശലേമിൽനിന്നു യിരെമ്യാപ്രവാചകൻ അയച്ചു കൊടുത്ത കത്ത്:


യെഹോയാഖീൻ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാർ, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാർ, കരകൗശലോഹപ്പണിക്കാർ എന്നിവർ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്.


സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: അന്നു ഞാൻ അവരുടെ കഴുത്തിലെ നുകം ഒടിച്ചുകളയും; ബന്ധനങ്ങൾ പൊട്ടിക്കും; വിദേശികൾ അവരെ ഇനിയും അടിമകളാക്കുകയില്ല.


ഈജിപ്തിലുള്ള നിങ്ങളുടെ അടിമത്തം അവസാനിപ്പിച്ച് അവിടെനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു. ഞാൻ നിങ്ങളുടെ നുകം തകർത്ത് തല ഉയർത്തി നടക്കുമാറാക്കി.


നിങ്ങളുടെമേൽ ഇരിക്കുന്ന അസ്സീറിയായുടെ നുകം ഞാൻ തകർത്തുകളയും. നിങ്ങളുടെ ബന്ധനങ്ങൾ ഞാൻ തകർക്കും.”


Lean sinn:

Sanasan


Sanasan