Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 28:1 - സത്യവേദപുസ്തകം C.L. (BSI)

1 ആ വർഷംതന്നെ, അതായത് യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ നാലാം വർഷം അഞ്ചാം മാസം, അസ്സൂറിന്റെ പുത്രനും ഗിബെയോനിൽ നിന്നുള്ള പ്രവാചകനുമായ ഹനന്യാ സർവേശ്വരന്റെ ആലയത്തിൽവച്ച്, പുരോഹിതന്മാരുടെയും സർവജനത്തിന്റെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു:

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

1 ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവജനത്തിന്റെയും മുമ്പിൽവച്ച് എന്നോടു പറഞ്ഞതെന്തെന്നാൽ:

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 ആ ആണ്ടിൽ, യെഹൂദാ രാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിൽ, നാലാം ആണ്ടിൽ അഞ്ചാം മാസം, ഗിബെയോന്യനായ അസ്സൂരിന്‍റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിൻ്റെയും മുമ്പിൽവച്ച് എന്നോട് പറഞ്ഞതെന്തെന്നാൽ:

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവെച്ചു എന്നോടു പറഞ്ഞതെന്തെന്നാൽ:

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

1 ആ വർഷം, യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ, നാലാംവർഷത്തിൽ അഞ്ചാംമാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകനായ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സകലജനത്തിന്റെയും മുമ്പിൽവെച്ച് എന്നോട് ഇപ്രകാരം സംസാരിച്ചു:

Faic an caibideil Dèan lethbhreac




യിരെമ്യാവ് 28:1
22 Iomraidhean Croise  

ഒരിക്കൽ രാജാവ് യാഗംകഴിക്കാൻ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചിട്ടുണ്ടായിരുന്നു.


ഭരണം ആരംഭിച്ചപ്പോൾ സിദെക്കീയായ്‍ക്ക് ഇരുപത്തൊന്നു വയസ്സായിരുന്നു; അയാൾ പതിനൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു. ലിബ്നാക്കാരൻ യിരെമ്യായുടെ പുത്രിയായ ഹമൂതൽ ആയിരുന്നു അയാളുടെ മാതാവ്.


ഇരുപത്തൊന്നു വയസ്സായപ്പോൾ സിദെക്കീയാ വാഴ്ച ആരംഭിച്ചു. അദ്ദേഹം പതിനൊന്നു വർഷം യെരൂശലേമിൽ ഭരിച്ചു.


മുഖ്യനും ബഹുമാനിതനുമായവനാണ് തല, അസത്യം പഠിപ്പിക്കുന്ന പ്രവാചകനാണു വാല്.


സ്വപ്നം കണ്ട പ്രവാചകൻ ആ സ്വപ്നം പറയട്ടെ; എന്നാൽ എന്റെ വചനം ലഭിച്ചിട്ടുള്ളവർ അതു വിശ്വസ്തതയോടെ പ്രസ്താവിക്കണം; വയ്‍ക്കോലും ഗോതമ്പും തമ്മിൽ എന്തു പൊരുത്തം?


യോശിയായുടെ പുത്രനും യെഹൂദാരാജാവുമായ സിദെക്കിയായുടെ ഭരണാരംഭത്തിൽ യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി.


യെഹൂദാരാജാവായ സിദെക്കീയായോടു ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “നിങ്ങളുടെ കഴുത്തുകൾ ബാബിലോൺരാജാവിന്റെ നുകത്തിനു കീഴിൽവച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുവിൻ; എന്നാൽ നിങ്ങൾ ജീവിക്കും.


എദോം, മോവാബ്, അമ്മോൻ, സോർ, സീദോൻ എന്നിവിടങ്ങളിലെ രാജാക്കന്മാർക്ക് യെഹൂദാരാജാവായ സിദെക്കീയായെ കാണാൻ യെരൂശലേമിൽ വന്ന അവരുടെ ദൂതന്മാർ വഴി സന്ദേശം അറിയിക്കുക.


സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പറഞ്ഞു; “സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇതുപോലെ സർവജനതകളുടെയും കഴുത്തിൽ നിന്നു ബാബിലോൺ രാജാവായ നെബുഖദ്നേസർരാജാവിന്റെ നുകം രണ്ടു വർഷത്തിനുള്ളിൽ ഞാൻ ഒടിച്ചുകളയും.” പിന്നീട് യിരെമ്യാ പ്രവാചകൻ തന്റെ വഴിക്കുപോയി.


അതേ വർഷം ഏഴാം മാസം ഹനന്യാ പ്രവാചകൻ മരിച്ചു.


അപ്പോൾ യിരെമ്യാപ്രവാചകൻ, സർവേശ്വരന്റെ ആലയത്തിൽ നില്‌ക്കുന്ന പുരോഹിതന്മാരുടെയും സർവജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാ പ്രവാചകനോടു പറഞ്ഞു:


“സർവേശ്വരൻ ഞങ്ങൾക്കുവേണ്ടി ബാബിലോണിൽ പ്രവാചകന്മാരെ ഉയർത്തിയിരിക്കുന്നു” എന്നു നിങ്ങൾ പറയുന്നുവല്ലോ.


അപ്പോൾ അയാൾ കൊട്ടാരത്തിൽ കാര്യദർശിയുടെ മുറിയിലേക്കു കയറിച്ചെന്നു; പ്രഭുക്കന്മാരെല്ലാം അവിടെ ഇരിപ്പുണ്ടായിരുന്നു; കാര്യദർശിയായ എലീശാമാ, ശെമയ്യായുടെ പുത്രൻ ദലായാ, അഖ്ബോരിന്റെ പുത്രൻ എൽനാഥാൻ, ശാഫാന്റെ പുത്രൻ ഗെമര്യാ ഹനന്യായുടെ പുത്രൻ സിദെക്കീയാ തുടങ്ങിയ എല്ലാ പ്രഭുക്കന്മാരും ഉണ്ടായിരുന്നു.


അദ്ദേഹം ബെന്യാമീൻ കവാടത്തിലെത്തിയപ്പോൾ ശെലെമ്യായുടെ പുത്രനും ഹനന്യായുടെ പൗത്രനുമായ യിരീയാ എന്ന കാവൽസേനാനായകൻ അദ്ദേഹത്തെ പിടിച്ച്, ‘നീ ബാബിലോണ്യരുടെ പക്ഷത്തു ചേരാൻ പോകുക’യാണെന്നു പറഞ്ഞു.


അങ്ങേക്കോ ദേശത്തിനോ എതിരെ ബാബിലോൺരാജാവു വരികയില്ല എന്നു പ്രവചിച്ച അങ്ങയുടെ പ്രവാചകർ എവിടെ?


യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണാരംഭത്തിൽ യിരെമ്യാപ്രവാചകനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി.


യെഹൂദാരാജാവായ സിദെക്കീയായുടെ നാലാം ഭരണവർഷം അയാളോടൊപ്പം ബാബിലോണിലേക്കു പോയ നേര്യായുടെ പുത്രനും മഹ്സേയായുടെ പൗത്രനുമായ സെരായായോടു യിരെമ്യാപ്രവാചകൻ ഇപ്രകാരം കല്പിച്ചു; സെരായാ ആയിരുന്നു ഈ യാത്രയിൽ വിശ്രമസങ്കേതങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്.


അവർ വ്യാജം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്തിട്ട്, അതു സർവേശ്വരന്റെ അരുളപ്പാടാണെന്നു പറയുന്നു. സർവേശ്വരൻ അവരെ അയച്ചതല്ലെങ്കിലും, തങ്ങൾ പറയുന്നത് അവിടുന്നു നിറവേറ്റുമെന്ന് അവർ പ്രതീക്ഷിക്കുന്നു.


തങ്ങളുടെ ദുഷ്ടതയും വഞ്ചനയുംകൊണ്ടു രാജാവിനെയും പ്രഭുക്കന്മാരെയും അവർ സന്തോഷിപ്പിക്കുന്നു.


സർവേശ്വരൻ ഇസ്രായേൽജനത്തിന് അമോര്യരുടെമേൽ വിജയം നല്‌കിയ ദിവസം യോശുവ അവിടുത്തോടു പ്രാർഥിച്ചു; ഇസ്രായേൽജനം കേൾക്കെ അദ്ദേഹം പറഞ്ഞു: “സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻ താഴ്‌വരയിലും നില്‌ക്കുക.”


എന്നാൽ യോശുവ യെരീഹോ, ഹായി എന്നീ പട്ടണങ്ങൾക്കെതിരെ പ്രവർത്തിച്ചത് കേട്ട്


Lean sinn:

Sanasan


Sanasan