യിരെമ്യാവ് 27:6 - സത്യവേദപുസ്തകം C.L. (BSI)6 ഇപ്പോൾ ഈ ദേശങ്ങളെയെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവുമായ നെബുഖദ്നേസർരാജാവിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; കാട്ടുമൃഗങ്ങൾ പോലും അവനെ സേവിക്കാൻ ഞാൻ ഇടയാക്കും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)6 ഇപ്പോഴോ ഞാൻ ഈ ദേശങ്ങളെയൊക്കെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിനു വയലിലെ മൃഗങ്ങളെയും ഞാൻ അവനു കൊടുത്തിരിക്കുന്നു. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ഇപ്പോൾ ഞാൻ ഈ ദേശങ്ങളെ എല്ലാം എന്‍റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന് വയലിലെ മൃഗങ്ങളെയും ഞാൻ അവന് കൊടുത്തിരിക്കുന്നു. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ഇപ്പോഴോ ഞാൻ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു. Faic an caibideilസമകാലിക മലയാളവിവർത്തനം6 ഇപ്പോൾ ഞാൻ നിങ്ങളുടെ ഈ രാജ്യങ്ങളെല്ലാം എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസെറിനു നൽകും; ഞാൻ വന്യമൃഗങ്ങളെപ്പോലും അവന്റെ നിയന്ത്രണത്തിലാക്കിക്കൊടുക്കും. Faic an caibideil |
പേർഷ്യൻരാജാവായ സൈറസ് ഇപ്രകാരം കല്പിക്കുന്നു: “സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു കീഴ്പെടുത്തിത്തന്നിരിക്കുന്നു; യെഹൂദ്യയിലെ യെരൂശലേമിൽ അവിടുത്തേക്ക് ഒരു ആലയം പണിയാൻ എന്നെ നിയോഗിച്ചിരിക്കുന്നു; നിങ്ങളിൽ അവിടുത്തെ ജനമായ ആരെങ്കിലുമുണ്ടെങ്കിൽ അവർ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ സർവേശ്വരൻ അവരുടെകൂടെ ഉണ്ടായിരിക്കും.”
യെഹൂദാരാജാവായ സിദെക്കീയായെയും അയാളുടെ സേവകരെയും മഹാമാരി, വാൾ, ക്ഷാമം എന്നിവയെ അതിജീവിക്കുന്ന നഗരവാസികളെയും ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെയും അവരുടെ ജീവനെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശത്രുക്കളുടെയും കൈയിൽ ഏല്പിക്കും; അയാൾ അവരെ സംഹരിക്കും; അവരോടു കരുണയോ വിട്ടുവീഴ്ചയോ അനുകമ്പയോ കാണിക്കയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”
ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും അയാളോടൊപ്പം യെഹൂദായിലെ പ്രഭുക്കന്മാർ, കരകൗശലപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവരെയും യെരൂശലേമിൽനിന്ന് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം സർവേശ്വരൻ എനിക്കൊരു ദർശനം കാണിച്ചുതന്നു. ഇതാ, രണ്ടു കുട്ട അത്തിപ്പഴം ദേവാലയത്തിനു മുമ്പിൽ ഇരിക്കുന്നു.