യിരെമ്യാവ് 26:13 - സത്യവേദപുസ്തകം C.L. (BSI)13 അതുകൊണ്ട് നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തുവിൻ; നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കുകൾ അനുസരിക്കുവിൻ, നിങ്ങൾക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനർഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോൾ മാറ്റും. Faic an caibideilസത്യവേദപുസ്തകം OV Bible (BSI)13 ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അനുതപിക്കും. Faic an caibideilഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അതിനാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നല്ലതാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അനുസരിക്കുവിൻ; എന്നാൽ യഹോവ നിങ്ങൾക്ക് വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും. Faic an caibideilമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ആകയാൽ നിങ്ങൾ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിപ്പിൻ; എന്നാൽ യഹോവ നിങ്ങൾക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനർത്ഥത്തെക്കുറിച്ചു അനുതപിക്കും. Faic an caibideilസമകാലിക മലയാളവിവർത്തനം13 അതിനാൽ നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കുക; അങ്ങനെയെങ്കിൽ നിങ്ങൾക്കെതിരായി യഹോവ അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അവിടന്ന് അനുതപിക്കും, അവ നിങ്ങളുടെമേൽ വരുത്തുകയുമില്ല. Faic an caibideil |
ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കാത്തവൻ ശപിക്കപ്പെട്ടവൻ.’ ഇരുമ്പുചൂളയായ ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നപ്പോൾ അവരോടു ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകളാണിവ; എന്റെ ശബ്ദം നിങ്ങൾ കേൾക്കണം; ഞാൻ നിങ്ങളോടു കല്പിക്കുന്നതെല്ലാം നിങ്ങൾ അനുസരിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾ എന്റെ ജനമായിരിക്കും; ഞാൻ നിങ്ങളുടെ ദൈവവുമായിരിക്കും.
ദുർമാർഗങ്ങളിൽനിന്നു നിങ്ങൾ പിന്തിരിഞ്ഞു തെറ്റായ പ്രവൃത്തികളെ തിരുത്തുകയും അന്യദേവന്മാരെ അനുഗമിച്ച് അവരെ സേവിക്കാതിരിക്കുകയും ചെയ്താൽ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നല്‌കിയിരിക്കുന്ന ദേശത്തു നിങ്ങൾ പാർക്കും എന്ന സന്ദേശവുമായി എന്റെ ദാസരായ പ്രവാചകന്മാരെ ഞാൻ തുടർച്ചയായി നിങ്ങളുടെ അടുക്കൽ അയച്ചു; അതു നിങ്ങൾ കേൾക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല.