Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 25:3 - സത്യവേദപുസ്തകം C.L. (BSI)

3 ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വർഷം മുതൽ ഇന്നുവരെ ഇരുപത്തിമൂന്നു വർഷക്കാലം സർവേശ്വരനിൽനിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാൻ നിങ്ങളോടു തുടർച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാൽ നിങ്ങൾ അവ ശ്രദ്ധിച്ചില്ല.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 “ആമോന്‍റെ മകനായി യെഹൂദാ രാജാവായ യോശീയാവിന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു വര്‍ഷം യഹോവയുടെ വചനം എനിക്കുണ്ടാകുകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കുകയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 യെഹൂദാരാജാവായ ആമോന്റെ മകൻ യോശിയാവിന്റെ പതിമ്മൂന്നാംവർഷംമുതൽ ഇന്നുവരെയുള്ള ഈ ഇരുപത്തിമൂന്നു വർഷക്കാലവും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാകുകയും ഞാൻ അതു വീണ്ടും വീണ്ടും നിങ്ങളോടു സംസാരിക്കുകയും ചെയ്തു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചതേയില്ല.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 25:3
32 Iomraidhean Croise  

ഈജിപ്തിൽനിന്നു നിങ്ങളുടെ പിതാക്കന്മാരെ കൂട്ടിക്കൊണ്ടു വന്നതുമുതൽ ഇന്നുവരെ, ‘എന്റെ വാക്ക് അനുസരിക്കുവിൻ’ എന്നു ഞാൻ നിങ്ങളെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.


ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാമാണ്ടിൽ സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കു ലഭിച്ചു.


അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാൻ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല; ഞാൻ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങൾ ചെയ്തു.


കാരണം എന്റെ ദാസന്മാരായ പ്രവാചകരിലൂടെ തുടർച്ചയായി ഞാൻ അയച്ചുകൊടുത്ത എന്റെ വചനം അവർ ശ്രദ്ധിച്ചില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


തന്റെ വാഴ്ചയുടെ പതിനെട്ടാം വർഷം യോശീയാ, ദേശവും ആലയവും ശുദ്ധീകരിച്ചതിനു ശേഷം അസല്യായുടെ പുത്രൻ ശാഫാനെയും നഗരാധിപനായ മയശെയായെയും യോവാശിന്റെ പുത്രനും രാജാവിന്റെ എഴുത്തുകാരനും രേഖകൾ സൂക്ഷിക്കുന്നവനുമായ യോവാഹിനെയും തന്റെ ദൈവമായ സർവേശ്വരന്റെ ആലയത്തിന്റെ കേടുപാടുകൾ തീർക്കാൻ നിയോഗിച്ചു.


തന്റെ വാഴ്ചയുടെ എട്ടാം വർഷം, കൗമാരദശയിൽത്തന്നെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ ആരാധിക്കാൻ തുടങ്ങി; പന്ത്രണ്ടാം വർഷം പൂജാഗിരികളും അശേരാപ്രതിഷ്ഠകളും കൊത്തിയും വാർത്തുമുണ്ടാക്കിയ വിഗ്രഹങ്ങളും നീക്കിക്കളഞ്ഞ് യെഹൂദ്യയെയും യെരൂശലേമിനെയും ശുദ്ധീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു.


ദൈവത്തിന്റെ സന്ദേശം അറിയിക്കുക. അതിനുവേണ്ടി സമയത്തും അസമയത്തും ജാഗ്രതയുള്ളവനായിരിക്കണം. ശ്രോതാക്കൾക്കു ബോധ്യം വരുത്തുകയും അവരെ ശാസിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുക. സഹനത്തിലും പ്രബോധനത്തിലും പരാജയപ്പെടരുത്.


ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങൾ ശ്രവിക്കാത്തത്.”


അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കൽ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി.


അതിരാവിലെ ഇരുട്ടുള്ളപ്പോൾത്തന്നെ യേശു എഴുന്നേറ്റ് ഒരു വിജനസ്ഥലത്തുപോയി പ്രാർഥിച്ചു.


ദുർമാർഗങ്ങളിൽനിന്നു നിങ്ങൾ പിന്തിരിഞ്ഞു തെറ്റായ പ്രവൃത്തികളെ തിരുത്തുകയും അന്യദേവന്മാരെ അനുഗമിച്ച് അവരെ സേവിക്കാതിരിക്കുകയും ചെയ്താൽ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നല്‌കിയിരിക്കുന്ന ദേശത്തു നിങ്ങൾ പാർക്കും എന്ന സന്ദേശവുമായി എന്റെ ദാസരായ പ്രവാചകന്മാരെ ഞാൻ തുടർച്ചയായി നിങ്ങളുടെ അടുക്കൽ അയച്ചു; അതു നിങ്ങൾ കേൾക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല.


അവിടുന്നു തന്റെ ദാസരായ പ്രവാചകരെ തുടർച്ചയായി നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ അവരെ ശ്രദ്ധിക്കുകയോ ചെവികൊടുക്കുകയോ ചെയ്തില്ല.


അപ്പമല്ലാത്തതിനുവേണ്ടി നിങ്ങൾ എന്തിനു പണം ചെലവിടുന്നു? സംതൃപ്തി നല്‌കാത്തതിനുവേണ്ടി എന്തിനധ്വാനിക്കുന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേൾക്കുവിൻ. നല്ലതായുള്ളതു ഭക്ഷിച്ച് ഉല്ലസിച്ചുകൊള്ളുവിൻ.


എന്റെ ജനം എന്നെ അനുസരിച്ചിരുന്നെങ്കിൽ, ഇസ്രായേൽജനം എന്റെ വഴിയിൽ നടന്നിരുന്നെങ്കിൽ.


ഇസ്രായേൽരാജാവ് തന്റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവിൽനിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാൻ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.”


സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റു ഫറവോ നദിയിലേക്കു പോകുമ്പോൾ വഴിയിൽ കാത്തുനിന്ന് അയാളോടു പറയുക: ‘എന്നെ ആരാധിക്കുന്നതിന് എന്റെ ജനത്തെ വിട്ടയയ്‍ക്കാൻ സർവേശ്വരൻ കല്പിക്കുന്നു.


അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്‍ക്കു കോപ്പിട്ട് ഒരുക്കി, ഹോമയാഗത്തിനുള്ള വിറക് തയ്യാറാക്കി, ഇസ്ഹാക്കിനെയും രണ്ടു ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു.


വാഴ്ച ആരംഭിച്ചപ്പോൾ യോശിയായ്‍ക്ക് എട്ടു വയസ്സായിരുന്നു. മുപ്പത്തൊന്നു വർഷം അദ്ദേഹം യെരൂശലേമിൽ ഭരണം നടത്തി.


അവരുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനു തന്റെ ജനത്തോടും തിരുനിവാസത്തോടും കരുണ തോന്നി; തന്റെ ദൂതന്മാരെ തുടർച്ചയായി അവരുടെ അടുക്കൽ അയച്ചു.


നിങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോന്ന നാൾമുതൽ ഇന്നുവരെ, ദിനംപ്രതി എന്നവിധം എന്റെ ദാസരായ പ്രവാചകരെ അവരുടെ അടുക്കലേക്കു തുടർച്ചയായി ഞാൻ അയച്ചു.


അവർ തങ്ങളുടെ മുഖം എങ്കലേക്കു തിരിക്കാതെ പുറംതിരിഞ്ഞിരിക്കുന്നു; നിരന്തരം ഞാൻ അവരെ പഠിപ്പിച്ചെങ്കിലും എന്റെ പ്രബോധനം സ്വീകരിക്കാൻ അവർ തയ്യാറായില്ല.


വീഞ്ഞു കുടിക്കരുതെന്നു രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ പുത്രന്മാർക്കുകൊടുത്തിരുന്ന കല്പന അവർ അനുസരിച്ചു; ഇന്നുവരെ അവർ വീഞ്ഞു കുടിച്ചിട്ടില്ല; അങ്ങനെ അവർ പിതാവിന്റെ കല്പന അനുസരിച്ചു; എന്നാൽ ഞാൻ നിങ്ങളോടു നിരന്തരം സംസാരിച്ചെങ്കിലും നിങ്ങൾ എന്നെ ശ്രദ്ധിച്ചില്ല.


യെഹൂദാരാജാവായ യോശീയായുടെ പുത്രൻ യെഹോയാക്കീമിന്റെ നാലാം വർഷം സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി:


“നീ ഒരു പുസ്തകച്ചുരുൾ എടുത്തു യോശീയായുടെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയതുമുതൽ ഇന്നുവരെ ഇസ്രായേലിനെയും യെഹൂദായെയും സകല ജനതകളെയും സംബന്ധിച്ചു ഞാൻ പറഞ്ഞതെല്ലാം അതിൽ രേഖപ്പെടുത്തുക.


സർവേശ്വരൻ തന്റെ ദീർഘദർശികളെയും പ്രവാചകന്മാരെയും അയച്ച് യെഹൂദായ്‍ക്കും ഇസ്രായേലിനും ഇപ്രകാരം മുന്നറിയിപ്പ് നല്‌കിയിരുന്നു. നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങളെ അറിയിച്ചതുമായ എന്റെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും നിങ്ങളുടെ ദുർമാർഗങ്ങളിൽനിന്ന് വിട്ടുതിരിയുകയും ചെയ്യണം.


സർവേശ്വരനിലേക്കു ജനത്തെ മടക്കിക്കൊണ്ടുവരാൻ അവിടുന്നു പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു. അവർ ജനത്തിന്റെ അകൃത്യം തുറന്നുകാട്ടി. എന്നാൽ ജനം അവർ പറഞ്ഞതു ശ്രദ്ധിച്ചില്ല.


“ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഈ നഗരത്തിന്മേലും അടുത്തുള്ള പട്ടണങ്ങളിന്മേലും വരുത്തുമെന്നു ഞാൻ പ്രഖ്യാപിച്ചിരുന്ന സകല അനർഥങ്ങളും ഞാൻ വരുത്തുകയാണ്; എന്റെ വാക്ക് അനുസരിക്കാതെ അവർ ദുശ്ശാഠ്യത്തോടെ ജീവിക്കുകയാണല്ലോ.”


നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോടു സംസാരിച്ചു; എന്നാൽ, ഞാൻ കേൾക്കുകയില്ല എന്നു നീ പറഞ്ഞു; നിന്റെ യൗവനം മുതൽ ഇതായിരുന്നു നിന്റെ ശീലം; എന്റെ വാക്ക് നീ കേട്ടില്ല.


കാഹളശബ്ദം കേട്ടിട്ടും ആ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഒരുവൻ വാളിനിരയായാൽ അവന്റെ രക്തത്തിന് ഉത്തരവാദി അവൻതന്നെ ആയിരിക്കും.


“നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകരുത്. അവരോടു പ്രവാചകന്മാർ നിങ്ങളുടെ ദുഷ്പ്രവൃത്തികളെയും ദുർമാർഗങ്ങളെയും ഉപേക്ഷിക്കുക” എന്നു പ്രഘോഷിച്ചു. എന്നാൽ അവർ അതു കേൾക്കുകയോ എന്റെ വാക്കുകൾ ശ്രദ്ധിക്കുകയോ ചെയ്തില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


Lean sinn:

Sanasan


Sanasan