Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 24:8 - സത്യവേദപുസ്തകം C.L. (BSI)

8 എന്നാൽ സർവേശ്വരൻ അരുളിച്ചെയ്യുന്നു: തിന്നാൻ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ, യെഹൂദാരാജാവായ സിദെക്കീയായെയും അവന്റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിച്ച് ഇവിടെ പാർക്കുന്ന യെരൂശലേംകാരെയും ഇവിടെനിന്ന് ഈജിപ്തിൽ പോയി പാർക്കുന്നവരെയും ഞാൻ കണക്കാക്കും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

8 എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 “എന്നാൽ യെഹൂദാ രാജാവായ സിദെക്കീയാവിനെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീമിൽ പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാത്തവിധം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

8 “ ‘എന്നാൽ ചീഞ്ഞുപോയിട്ട് ഭക്ഷിക്കാൻ കൊള്ളരുതാത്ത അത്തിപ്പഴംപോലെ ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനോടും അവന്റെ പ്രഭുക്കന്മാരോടും ജെറുശലേമിൽ ശേഷിച്ചിരിക്കുന്ന ജനത്തോടും ഇടപെടും,’ എന്ന് യഹോവയുടെ അരുളപ്പാട്; ‘അവർ ഈ ദേശത്തു താമസിക്കുന്നവരായാലും ഈജിപ്റ്റിൽ പാർക്കുന്നവരായാലും അങ്ങനെതന്നെ.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 24:8
18 Iomraidhean Croise  

അങ്ങനെ ഞാൻ അവിടെ ചെന്ന് അത് എടുത്തു. അതാകട്ടെ ഒന്നിനും കൊള്ളാത്തവിധം ജീർണിച്ചിരുന്നു.


നന്മയ്‍ക്കായിട്ടല്ല, പ്രത്യുത തിന്മയ്‍ക്കായിട്ടാണ് എന്റെ മുഖം ഈ നഗരത്തിന്റെ നേരേ തിരിച്ചിരിക്കുന്നതെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; അതു ബാബിലോൺ രാജാവിന്റെ കൈയിൽ ഏൽപിക്കപ്പെടും; അയാൾ അത് അഗ്നിക്കിരയാക്കും.


ഒരു കുട്ടയിൽ ആദ്യഫലങ്ങൾ പോലെയുള്ള നല്ല പഴങ്ങൾ; എന്നാൽ മറ്റേ കുട്ടയിൽ തിന്നാൻ പാടില്ലാത്തവിധം ചീത്തയായ അത്തിപ്പഴങ്ങളും.


“ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെഹൂദാ ദേശത്തുനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളെ ഈ നല്ല അത്തിപ്പഴംപോലെ നന്നായി കരുതും.


നിങ്ങളോടു യുദ്ധം ചെയ്യുന്ന ബാബിലോൺ സൈന്യത്തെ മുഴുവൻ നിങ്ങൾ തോല്പിച്ചിട്ട് അവരിൽ മുറിവേറ്റവർ മാത്രം അവശേഷിച്ചാലും അവർ ഓരോരുത്തനും പാളയത്തിൽ നിന്നെഴുന്നേറ്റ് ഈ നഗരം ചുട്ടു ചാമ്പലാക്കും.


സിദെക്കീയാരാജാവ് യിരെമ്യായെ കൊട്ടാരത്തിലേക്ക് ആളയച്ചു വരുത്തി: “സർവേശ്വരനിൽനിന്ന് എന്തെങ്കിലും അരുളപ്പാടുണ്ടോ’ എന്നു രഹസ്യമായി ചോദിച്ചു; ‘ഉണ്ട്’ എന്നു യിരെമ്യാ പറഞ്ഞു; അങ്ങ് ബാബിലോൺരാജാവിന്റെ കൈയിൽ ഏല്പിക്കപ്പെടും.


ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യാൻ കല്പിച്ച വചനങ്ങളെല്ലാം യിരെമ്യാ ജനത്തോടു പറഞ്ഞു.


ഈജിപ്തിലെ മിഗ്ദോലിലും തഹ്പനേസിലും മെംഫിസിലും പത്രോസിലും പാർക്കുന്ന യെഹൂദന്മാരെ സംബന്ധിച്ചു സർവേശ്വരന്റെ അരുളപ്പാട് യിരെമ്യാക്കുണ്ടായി.


Lean sinn:

Sanasan


Sanasan