Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 23:9 - സത്യവേദപുസ്തകം C.L. (BSI)

9 പ്രവാചകരെക്കുറിച്ചുള്ള അരുളപ്പാട്: “എന്റെ ഹൃദയം തകർന്നിരിക്കുന്നു; എന്റെ അസ്ഥികൾ എല്ലാം വിറയ്‍ക്കുന്നു; സർവേശ്വരൻ നിമിത്തവും അവിടുത്തെ വിശുദ്ധ വചനങ്ങൾ നിമിത്തവും ഞാൻ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെ ആയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികളൊക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരി പിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: “എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്‍റെ അസ്ഥികൾ എല്ലാം ഇളകുന്നു; യഹോവ നിമിത്തവും അവിടുത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനെപ്പോലെയും, വീഞ്ഞു കുടിച്ച് ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു: എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾനിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: എന്റെ ഹൃദയം എന്റെ ഉള്ളിൽ തകർന്നിരിക്കുന്നു; എന്റെ അസ്ഥികളെല്ലാം ഇളകുന്നു. യഹോവ നിമിത്തവും അവിടത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ കുടിച്ചു മത്തനായവനെപ്പോലെയും വീഞ്ഞിന്റെ ലഹരി ബാധിച്ചവനെപ്പോലെയും ആയിരിക്കുന്നു.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 23:9
21 Iomraidhean Croise  

അവിടുന്നു സ്വജനത്തെ കഠിനദുരിതത്തിന് ഇരയാക്കി, അവിടുന്നു ഞങ്ങൾക്കു പരിഭ്രാന്തിയുടെ വീഞ്ഞു പകർന്നുതന്നു.


ശത്രുക്കളുടെ അധിക്ഷേപം എന്നെ തകർത്തിരിക്കുന്നു; ഞാൻ നിരാശനായിരിക്കുന്നു. സഹതപിക്കുന്നവരുണ്ടോ എന്നു ഞാൻ നോക്കി, ആരെയും കണ്ടില്ല. ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ചു. ആരെയും കണ്ടെത്തിയില്ല.


ഇസ്രായേൽരാജ്യത്തിനു നാശം! മദ്യപരുടെ ഗർവിഷ്ട കിരീടത്തിനു സമ്പന്നമായ താഴ്‌വരയിലെ മദ്യമത്തരുടെ ശിരോലങ്കാരമായ മഹാസൗന്ദര്യത്തിന്റെ വാടുന്ന പുഷ്പത്തിനു ഹാ ദുരിതം!


വിസ്മയസ്തബ്ധരാകുവിൻ. നിങ്ങളെത്തന്നെ അന്ധരാക്കുവിൻ. വീഞ്ഞു കുടിക്കാതെ മത്തരാകുവിൻ. മദ്യപിക്കാതെ ആടി നടക്കുവിൻ.


പീഡിതയും വീഞ്ഞു കുടിക്കാതെ തന്നെ ലഹരിപിടിച്ചവളുമായ യെരൂശലേമേ, ഇതു കേൾക്കുക.


അപ്പോൾ ഞാൻ പറഞ്ഞു: “എനിക്ക് ദുരിതം! ഞാൻ നശിച്ചു. ഞാൻ അശുദ്ധമായ അധരങ്ങളുള്ളവൻ; അശുദ്ധമായ അധരങ്ങളോടുകൂടിയ മനുഷ്യരുടെ മധ്യത്തിൽ വസിക്കുന്നു. സർവശക്തിയുള്ള സർവേശ്വരനായ രാജാവിനെ ഞാൻ കണ്ടുവല്ലോ!”


അങ്ങയെപ്പറ്റി ഞാൻ ചിന്തിക്കുകയോ അവിടുത്തെ നാമത്തിൽ സംസാരിക്കുകയോ ഇല്ല എന്നു ഞാൻ പറഞ്ഞാൽ കത്തുന്ന അഗ്നി അസ്ഥികൾക്കുള്ളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്; അതിനെ ഉള്ളിൽ അടക്കാൻ ശ്രമിച്ച് ഞാൻ തളർന്നിരിക്കുന്നു. എനിക്കിത് അസഹ്യമാണ്. അനേകം പേർ അടക്കം പറയുന്നതു ഞാൻ കേൾക്കുന്നു;


ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയത്തോടെ പരസ്പരം നോക്കി; ഈ കാര്യങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും എന്നവർ ബാരൂക്കിനോടു പറഞ്ഞു.


പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; അവർ നിർദേശിക്കുന്നതുപോലെ പുരോഹിതന്മാർ ഭരണം നടത്തുന്നു; എന്റെ ജനത്തിന് അത് ഇഷ്ടമാണ്; എന്നാൽ അവസാനം വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും?


എന്റെ ദുഃഖം ശമിപ്പിക്കാവുന്നതല്ല; എന്റെ ഹൃദയം രോഗബാധിതമായിരിക്കുന്നു. സർവേശ്വരൻ സീയോനിൽ ഇല്ലേ?


എന്റെ ജനത്തിൽ നിഗ്രഹിക്കപ്പെട്ടവരെ ഓർത്തു രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീർ തടാകവും എന്റെ കണ്ണുകൾ കണ്ണീരുറവയും ആയിരുന്നെങ്കിൽ!


അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു കാഞ്ഞിരം കൊണ്ടെന്നെ മത്തുപിടിപ്പിച്ചിരിക്കുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: ദർശനം ലഭിക്കാതെ സ്വന്തം മനസ്സിന്റെ പ്രേരണകളെ പിന്തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാർക്കു ഹാ ദുരിതം!


സർവേശ്വരൻ അവനോടു കല്പിച്ചു: “നീ യെരൂശലേംനഗരത്തിലൂടെ നടന്ന് അവിടെ നടമാടുന്ന മ്ലേച്ഛതകളെക്കുറിച്ചു നെടുവീർപ്പിടുകയും കരയുകയും ചെയ്യുന്നവരുടെ നെറ്റിയിൽ ഒരു അടയാളമിടുക.”


വൃദ്ധജനങ്ങളെയും യുവാക്കളെയും യുവതികളെയും ശിശുക്കളെയും സ്‍ത്രീകളെയും വധിക്കുവിൻ. എന്നാൽ നെറ്റിയിൽ അടയാളമുള്ള ആരെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽ നിന്നുതന്നെ ഇത് ആരംഭിക്കുവിൻ. “അങ്ങനെ അവർ ദേവാലയത്തിനു മുമ്പിലുണ്ടായിരുന്ന ജനപ്രമാണികളുടെ ഇടയിൽനിന്നു സംഹാരം ആരംഭിച്ചു. അവിടുന്ന് അവരോടു പറഞ്ഞു:


ദാനിയേലെന്ന ഞാൻ ഏതാനും നാളുകൾ തളർന്നു രോഗിയായി കിടന്നു. പിന്നീടു ഞാൻ എഴുന്നേറ്റു രാജാവ് എന്നെ ഏല്പിച്ച ജോലികളിൽ ഏർപ്പെട്ടു. എന്നാൽ ഞാൻ ഈ ദർശനത്തെ ഓർത്ത് ചിന്താകുലനായി. എനിക്കതിന്റെ അർഥം ഗ്രഹിക്കാൻ കഴിഞ്ഞില്ല.


ആ ആരവം കേട്ടു ഞാൻ നടുങ്ങി; ആ ശബ്ദം കേട്ട് എന്റെ അധരങ്ങൾ വിറച്ചു. എന്റെ അസ്ഥികൾ ദ്രവിച്ചു തുടങ്ങി. എന്റെ കാലടികൾ ഇടറുന്നു; ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങൾക്കു കഷ്ടദിവസം വരുവാനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.


ഒരു കാലത്ത് നിയമം കൂടാതെ ഞാൻ ജീവിച്ചു. എന്നാൽ കല്പന ആവിർഭവിച്ചപ്പോൾ പാപം എന്നിൽ സജീവമായിത്തീരുകയും ഞാൻ മരിക്കുകയും ചെയ്തു.


Lean sinn:

Sanasan


Sanasan