Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 23:6 - സത്യവേദപുസ്തകം C.L. (BSI)

6 അവന്റെ കാലത്ത് യെഹൂദാ വിമോചിക്കപ്പെടും. ഇസ്രായേൽ സുരക്ഷിതമായിരിക്കുകയും ചെയ്യും; “സർവേശ്വരൻ ഞങ്ങളുടെ നീതി” എന്ന പേരിൽ അവൻ അറിയപ്പെടും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

6 അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവനു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 അവന്‍റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ സുരക്ഷിതരായി വസിക്കും; അവന് ‘യഹോവ നമ്മുടെ നീതി’ എന്നു പേർ പറയും” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

6 അദ്ദേഹത്തിന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും, ഇസ്രായേൽ സുരക്ഷിതരായി ജീവിക്കും. യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ, എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 23:6
50 Iomraidhean Croise  

ശലോമോന്റെ ജീവിതകാലം മുഴുവൻ ദാൻമുതൽ ബേർ-ശേബാവരെ യെഹൂദ്യയിലും ഇസ്രായേലിലും ഉള്ളവർ ഓരോരുത്തരും മുന്തിരിയും അത്തിയും കൃഷി ചെയ്തു സുരക്ഷിതരായി ജീവിച്ചു.


അങ്ങയുടെ കൂരമ്പുകൾ ശത്രുഹൃദയങ്ങൾ പിളർക്കട്ടെ. ജനതകൾ അങ്ങയുടെ കാല്‌ക്കൽ വീഴുന്നു.


ഇസ്രായേൽജനം വസിച്ചിരുന്ന ഗോശെൻപ്രദേശത്തു മാത്രം കന്മഴ പെയ്തില്ല.


ജനതകളുടെ ഇടയിൽ അവിടുന്നു ന്യായം വിധിക്കും; ജനപദങ്ങളുടെ തർക്കങ്ങൾക്കു തീർപ്പുകല്പിക്കുകയും ചെയ്യും. അവർ തങ്ങളുടെ വാളുകൾ കൊഴുക്കളായും കുന്തങ്ങൾ അരിവാളായും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു നേരേ വാൾ ഉയർത്തുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.


ഒരു രാജാവ് ധർമനിഷ്ഠയോടെ വാഴും; പ്രഭുക്കന്മാർ നീതിബോധത്തോടെ ഭരിക്കും.


എന്റെ ജനം സമാധാനമുള്ള വസതികളിലും സുരക്ഷിതമായ പാർപ്പിടങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും.


കാരണം, സർവേശ്വരൻ നമ്മുടെ ന്യായാധിപൻ, അവിടുന്നു നമ്മുടെ ഭരണാധിപനും രാജാവും ആകുന്നു. അവിടുന്നു നമ്മെ രക്ഷിക്കും.


സർവേശ്വരൻ സമുന്നതൻ, അവിടുന്ന് ഉന്നതങ്ങളിൽ വസിക്കുന്നു. അവിടുന്നു നീതിയും ന്യായവുംകൊണ്ട് സീയോനെ നിറയ്‍ക്കും.


സിംഹം അവിടെ ഉണ്ടായിരിക്കുകയില്ല. ഒരു ക്രൂരമൃഗവും അവിടെ പ്രവേശിക്കുകയില്ല, കാണപ്പെടുകയുമില്ല. വിമോചിതർ മാത്രം ആ വഴിയിലൂടെ സഞ്ചരിക്കും.


അന്ധന്മാരുടെ കണ്ണു തുറക്കാനും തടവുകാരെ തടവറയിൽനിന്നും ഇരുട്ടിലിരിക്കുന്നവരെ ഇരുട്ടറയിൽനിന്നും മോചിപ്പിക്കാനുംവേണ്ടി


സർവേശ്വരൻ ഇസ്രായേലിന് എന്നേക്കും രക്ഷ നല്‌കിയിരിക്കുന്നു. നിങ്ങൾ ഒരുനാളും ലജ്ജിതരോ പരിഭ്രാന്തരോ ആവുകയില്ല.”


ന്യായവിധിയിൽ നിനക്കെതിരെ ഉയരുന്ന ഓരോ വാദവും നീ ഖണ്ഡിക്കും. ഇതു സർവേശ്വരന്റെ ദാസന്മാരുടെ അവകാശവും എന്റെ നീതി നടത്തലുമാണെന്ന് സർവേശ്വരൻ അരുളിച്ചെയ്യുന്നു.


അതുകൊണ്ട് അവിടുന്ന് ഒരടയാളം കാണിച്ചുതരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനുവേൽ എന്ന പേരിൽ അവൻ അറിയപ്പെടും.


നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിൽ ഇരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ജയവീരനായ ദൈവം, നിത്യനായ പിതാവ്, സമാധാന പ്രഭു എന്നെല്ലാം അവൻ വിളിക്കപ്പെടും.


നിങ്ങൾക്കുവേണ്ടി ഞാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങൾക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസരായ യാക്കോബ് വംശജരേ, നിങ്ങൾ ഭയപ്പെടേണ്ടാ, ഇസ്രായേൽജനമേ, പരിഭ്രമിക്കയും വേണ്ടാ; നിങ്ങളെ വിദൂരങ്ങളിൽനിന്നും നിങ്ങളുടെ സന്തതികളെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബുവംശജർ മടങ്ങിവരും, ശാന്തിയും സ്വസ്ഥതയും അവർക്കുണ്ടാകും, അവരെ ആരും ഭയപ്പെടുത്തുകയില്ല.


ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യെഹൂദ്യയിലും അതിലെ നഗരങ്ങളിലുമുള്ളവർക്ക് ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കുമ്പോൾ ഈ വാക്കുകൾ അവർ ഒരിക്കൽകൂടി ഉച്ചരിക്കും. ‘വിശുദ്ധപർവതമേ, നീതിനിവാസമേ, സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ.’


“ഞാൻ എന്റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളിൽ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവർ സുരക്ഷിതരായി ഇവിടെ പാർക്കാൻ ഇടയാകും.


ആ നാളുകളിൽ ദാവീദിന്റെ വംശത്തിൽനിന്നു നീതിയുള്ള ഒരു ശാഖ മുളപ്പിക്കും; അവൻ ദേശത്തു നീതിയും ധർമവും നടപ്പാക്കും.


അന്നു യെഹൂദാ രക്ഷിക്കപ്പെടുകയും യെരൂശലേംനിവാസികൾ സുരക്ഷിതരായി പാർക്കുകയും ചെയ്യും. ‘സർവേശ്വരൻ നമ്മുടെ നീതി’ എന്ന പേരിലായിരിക്കും ഈ നഗരം ഇനി വിളിക്കപ്പെടുക.


അതിനു നാശം നാശം! ഞാൻ നഗരത്തെ നാശകൂമ്പാരമാക്കും, നഗരത്തെ ന്യായം വിധിക്കാൻ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നവൻ വരുമ്പോൾ ഞാൻ അത് അവനെ ഏല്പിക്കും.


അവർ അവിടെ സുരക്ഷിതരായിരിക്കും; അവർ വീടുകൾ പണിയും; മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കും. അവരോടു നിന്ദ്യമായി പെരുമാറിയ എല്ലാ അയൽക്കാരുടെയുംമേൽ ഞാൻ ശിക്ഷാവിധി നടത്തുമ്പോൾ ഇസ്രായേൽജനം സുരക്ഷിതരായി അവിടെ വസിക്കും. അപ്പോൾ ഞാനാണു അവരുടെ സർവേശ്വരനായ കർത്താവ് എന്നവർ അറിയും.”


അതുകൊണ്ടു മനുഷ്യപുത്രാ, ഗോഗിനോടു പ്രവചിക്കുക: സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അന്ന് എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി വസിക്കുമ്പോൾ,


നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതൽ ഈ നഗരത്തിന്റെ പേര് യാഹ്ശമ്മാ എന്ന് ആയിരിക്കും.


അതിക്രമം അവസാനിപ്പിക്കാനും പാപത്തിന് അറുതിവരുത്താനും അനീതിക്കു പ്രായശ്ചിത്തം ചെയ്യാനും ശാശ്വതനീതി കൈവരുത്താനും ദർശനത്തിനും പ്രവചനത്തിനും മുദ്രയിടാനും അതിവിശുദ്ധസ്ഥലം അഭിഷേകം ചെയ്യാനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും ഏഴ് എഴുപതുവർഷങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.


സർവേശ്വരാ, നീതി അങ്ങയുടേതാണ്. എന്നാൽ അവിടുത്തേക്കെതിരെ ഞങ്ങൾ ചെയ്ത വഞ്ചന നിമിത്തം യെഹൂദാജനത്തിന്റെയും യെരൂശലേംനിവാസികളുടെയും അവിടുന്നു ചിതറിച്ചുകളഞ്ഞ സമീപസ്ഥരും ദൂരസ്ഥരുമായ എല്ലാ ഇസ്രായേൽജനത്തിന്റെയും മുഖത്തു ലജ്ജയാണിന്നുള്ളത്.


യെഹൂദായിലെയും ഇസ്രായേലിലെയും ജനം ഒരുമിച്ചുകൂടും; അവർ തങ്ങൾക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കും. അവർ ദേശത്തു തഴച്ചുവളരും. ജെസ്രീലിന്റെ നാൾ മഹത്ത്വപൂർണമായിരിക്കും.


എന്നാൽ യെഹൂദായിലെ ജനത്തോടു കാരുണ്യം കാണിക്കും. അവരുടെ ദൈവവും സർവേശ്വരനും ആയ ഞാൻ അവരെ രക്ഷിക്കും. എന്നാൽ അതു യുദ്ധമോ, വാളോ, വില്ലോ, കുതിരകളോ, കുതിരപ്പടയാളികളോകൊണ്ട് ആയിരിക്കുകയില്ല.


ആ ദിവസം ഞാൻ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശത്തെ പറവകളോടും ഭൂമിയിലെ ഇഴജന്തുക്കളോടും ഒരു ഉടമ്പടി ഉണ്ടാക്കും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു നീക്കി ഞാൻ അവരെ നിർഭയം വസിക്കുമാറാക്കും.


എന്നാൽ സീയോൻപർവതത്തിൽ രക്ഷപെട്ടവർ ഉണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്റെ വംശജർ തങ്ങളുടെ അവകാശഭൂമി കൈവശമാക്കും.


ഏശാവിന്റെ പർവതത്തെ ഭരിക്കാൻ യെരൂശലേമിലെ വീരന്മാർ സീയോൻപർവതത്തിലേക്കു കയറിച്ചെല്ലും. സർവേശ്വരൻ എന്നും രാജാവായിരിക്കും.


ഇസ്രായേലിൽ ശേഷിക്കുന്നവർ അധർമം പ്രവർത്തിക്കുകയില്ല; വ്യാജം സംസാരിക്കുകയുമില്ല; വഞ്ചന അവരുടെ നാവിൽ ഉണ്ടായിരിക്കുകയില്ല. അവർ മേഞ്ഞ് സ്വച്ഛന്ദം വിശ്രമിക്കും. അവരെ ആരും ഭയപ്പെടുത്തുകയില്ല.


യെഹൂദാജനത്തെ ഞാൻ ബലപ്പെടുത്തും; യോസേഫിന്റെ സന്തതികളെ ഞാൻ രക്ഷിക്കും. എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തും. ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്തവരെപ്പോലെ അവർ ആയിത്തീരും; ഞാൻ അവരുടെ ദൈവമായ സർവേശ്വരനാണല്ലോ; ഞാൻ അവർക്ക് ഉത്തരമരുളും.


അന്നു നിങ്ങൾ ഓരോരുത്തനും സമാധാനവും ഐശ്വര്യവും പങ്കുവയ്‍ക്കാൻ തന്റെ അയൽക്കാരനെ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിലേക്കു ക്ഷണിക്കും എന്നു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട്.


യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്റെ ഈ നീതി എല്ലാ വിശ്വാസികൾക്കും ലഭിച്ചിരിക്കുന്നു. ഇതിൽ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല.


എന്നാൽ ദൈവം നിങ്ങളെ ക്രിസ്തുയേശുവിനോടുള്ള ഐക്യതയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനമായിത്തീരുകയും ചെയ്തിരിക്കുന്നു. ക്രിസ്തുമൂലം നാം ദൈവമുമ്പാകെ നിഷ്കളങ്കരും ദൈവത്തിന്റെ വിശുദ്ധജനവും ആയിത്തീരും. അവിടുന്നു നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു.


പാപരഹിതനായ ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപമാക്കിത്തീർത്തു. ക്രിസ്തുവിനോടുള്ള നമ്മുടെ സംയോജനത്താൽ ദൈവത്തിന്റെ നീതീകരണപ്രവൃത്തിക്കു നമ്മെ വിധേയരാക്കുവാനാണ് അപ്രകാരം ചെയ്തത്.


നിയമസംഹിത അനുസരിക്കുന്നതിലൂടെ ലഭിക്കുന്ന നീതി ഇനി ഇല്ല. പിന്നെയോ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്ന നീതിയാണ് ഇപ്പോൾ എനിക്കുള്ളത്. ആ നീതി ദൈവത്തിൽനിന്നുള്ളതും വിശ്വാസത്തിൽ അധിഷ്ഠിതവുമാകുന്നു.


Lean sinn:

Sanasan


Sanasan