Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 23:3 - സത്യവേദപുസ്തകം C.L. (BSI)

3 എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചവയെ ഞാൻ അവയെ ചിതറിച്ച എല്ലാ സ്ഥലങ്ങളിൽനിന്നും ഒന്നിച്ചുകൂട്ടി അവയുടെ ആലയിലേക്കു മടക്കിക്കൊണ്ടുവരും; അവ വർധിച്ചു പെരുകും.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

3 എന്റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാൻ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വർധിച്ചു പെരുകും.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 എന്‍റെ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ നീക്കിക്കളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച്, അവയുടെ പുല്പുറങ്ങളിലേക്ക് വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 എന്റെ ആട്ടിൻ കൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാൻ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിൽനിന്നും ശേഖരിച്ചു അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വർദ്ധിച്ചു പെരുകും.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

3 “എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ അവയെ ചിതറിച്ചുകളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെക്കൊണ്ടുവരും. അവിടെ അവർ പുഷ്ടിയുള്ളവരായി വർധിക്കും.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 23:3
28 Iomraidhean Croise  

ഞങ്ങളുടെ ദൈവമായ സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അങ്ങയുടെ വിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കാനും, അവിടുത്തെ പ്രകീർത്തിക്കുന്നതിൽ അഭിമാനം കൊള്ളാനും, ജനതകളുടെ ഇടയിൽനിന്നു ഞങ്ങളെ മടക്കി വരുത്തണമേ.


ഉത്തരദേശത്തുനിന്നും തങ്ങളെ ഓടിച്ചുവിട്ട സകല ദേശങ്ങളിൽനിന്നും ഇസ്രായേൽജനത്തെ വിമോചിപ്പിച്ചുകൊണ്ടുവന്ന സർവേശ്വരനാണ എന്നു പറഞ്ഞു ശപഥം ചെയ്യുന്ന കാലം വരുന്നു; അവരുടെ പിതാക്കന്മാർക്കു കൊടുത്തിരുന്ന അവരുടെ സ്വന്തം ദേശത്തേക്കു ഞാൻ അവരെ തിരിച്ചു കൊണ്ടുവരും.”


നിങ്ങൾക്കു ഞാൻ വീണ്ടും ഐശ്വര്യസമൃദ്ധി നല്‌കും; നിങ്ങളെ ഓടിച്ച എല്ലാ സ്ഥലങ്ങളിൽനിന്നും എല്ലാ ജനതകളിൽനിന്നും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും എന്നും സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഏതു സ്ഥലത്തുനിന്നു നിങ്ങളെ പ്രവാസികളായി അയച്ചുവോ അവിടേക്കു ഞാൻ നിങ്ങളെ മടക്കിവരുത്തും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ ദാസരായ യാക്കോബ് വംശജരേ, നിങ്ങൾ ഭയപ്പെടേണ്ടാ, ഇസ്രായേൽജനമേ, പരിഭ്രമിക്കയും വേണ്ടാ; നിങ്ങളെ വിദൂരങ്ങളിൽനിന്നും നിങ്ങളുടെ സന്തതികളെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബുവംശജർ മടങ്ങിവരും, ശാന്തിയും സ്വസ്ഥതയും അവർക്കുണ്ടാകും, അവരെ ആരും ഭയപ്പെടുത്തുകയില്ല.


കാരണം, എന്റെ ജനമായ ഇസ്രായേലിന്റെയും യെഹൂദായുടെയും നല്ലകാലം പുനഃസ്ഥാപിക്കപ്പെടുന്ന ദിനങ്ങൾ വരുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കു ഞാൻ അവരെ മടക്കിവരുത്തും; അവർ അതു കൈവശമാക്കുകയും ചെയ്യും.


സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി സന്തോഷഗാനം ഉറക്കെ പാടുവിൻ, ജനതകളുടെ തലവനായ ഇസ്രായേലിന് ആർപ്പുവിളിക്കുവിൻ; സർവേശ്വരൻ തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു, ഇസ്രായേലിലെ ശേഷിപ്പിനെത്തന്നെ എന്നു പ്രഘോഷിച്ചു സ്തുതി പാടുവിൻ.


ഉത്തരദേശത്തുനിന്നു ഞാൻ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിർത്തികളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗർഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവർ മടങ്ങിവരും.


“ഞാൻ എന്റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളിൽ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവർ സുരക്ഷിതരായി ഇവിടെ പാർക്കാൻ ഇടയാകും.


“എന്റെ ദാസരായ യാക്കോബ് വംശജരേ, ഭയപ്പെടേണ്ടാ; ഇസ്രായേൽജനമേ, പരിഭ്രമിക്കയും വേണ്ടാ; ദൂരദേശത്തു പ്രവാസത്തിലായിരിക്കുന്ന നിങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞാൻ രക്ഷിക്കും; യാക്കോബു വംശജർ മടങ്ങിവന്നു ശാന്തിയും സ്വസ്ഥതയും അനുഭവിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.


ഞാൻ ഇസ്രായേലിന് അവന്റെ മേച്ചിൽസ്ഥാനം വീണ്ടെടുത്തു കൊടുക്കും; അവൻ കർമ്മേലിലും ബാശാനിലും മേയും; എഫ്രയീംകുന്നുകളിലും ഗിലെയാദിലും അവൻ മേഞ്ഞു തൃപ്തനാകും.


ഈ ദുഷ്ടജനതയിൽ ശേഷിച്ചിരുന്നവർക്കു ഞാൻ അവരെ ചിതറിച്ചിരിക്കുന്ന സ്ഥലങ്ങളിൽ, ജീവനെക്കാൾ മരണം അഭികാമ്യമായി തോന്നും; സർവശക്തനായ സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്”.


അതുകൊണ്ടു നീ പറയുക: “സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. വിജാതീയരുടെ ഇടയിൽനിന്നു നിങ്ങളെ ഞാൻ ഒന്നിച്ചുകൂട്ടും. ചിതറിപ്പാർക്കുന്ന രാജ്യങ്ങളിൽ നിന്നു നിങ്ങളെ കൂട്ടിച്ചേർക്കും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരിച്ചു നല്‌കും.


മനുഷ്യരെയും മൃഗങ്ങളെയും ഞാൻ വർധിപ്പിക്കും. അവർ സന്താനസമൃദ്ധിയുള്ളവരായി തീരും. മുൻകാലത്തെന്നപോലെ നിങ്ങൾ ജനനിബിഡമായി തീരും. ഞാൻ നിങ്ങൾക്കു പണ്ടത്തെക്കാൾ കൂടുതൽ നന്മ ചെയ്യും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും.


ജനതകളുടെ ഇടയിൽനിന്നു ഞാൻ നിങ്ങളെ കൊണ്ടുവരും. രാജ്യാന്തരങ്ങളിൽനിന്നു നിങ്ങളെ കൂട്ടിവരുത്തി സ്വന്തം ദേശത്തു എത്തിക്കും.


സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഒരു ആട്ടിൻപറ്റത്തെപ്പോലെ തങ്ങളുടെ ജനത്തെ വർധിപ്പിക്കണമെന്ന ഇസ്രായേൽജനത്തിന്റെ അപേക്ഷ ഞാൻ കേട്ട് അങ്ങനെ പ്രവർത്തിക്കും.


ഞാൻ നിങ്ങളെ കടാക്ഷിക്കും; നിങ്ങളെ സന്താനസമ്പന്നരാക്കും. നിങ്ങളോടുള്ള എന്റെ ഉടമ്പടി സ്ഥിരീകരിക്കും.


യാക്കോബുഗൃഹമേ, ഞാൻ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും; ഇസ്രായേലിൽ ശേഷിച്ചവരെയെല്ലാം ഞാൻ ഒന്നിച്ചുചേർക്കും; ആലയിലെ ആടുകളെപ്പോലെയും മേച്ചിൽപ്പുറത്തെ ആട്ടിൻപ്പറ്റത്തെപോലെയും ഞാൻ അവരെ ഒരുമിച്ചുചേർക്കും. ശബ്ദമുഖരിതമായ ഒരു വലിയ ജനസമൂഹമായിരിക്കും അത്.


അസ്സീറിയാമുതൽ ഈജിപ്തുവരെയും ഈജിപ്തുമുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയുമുള്ളവർ അന്നു നിന്റെ അടുക്കൽ വരും.


Lean sinn:

Sanasan


Sanasan