Biblia Todo Logo
Bìoball air-loidhne

- Sanasan -




യിരെമ്യാവ് 23:12 - സത്യവേദപുസ്തകം C.L. (BSI)

12 അതുകൊണ്ട് അവരുടെ വഴികൾ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവർ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാൻ അവർക്ക് അനർഥം വരുത്തുമെന്നു” സർവേശ്വരൻ അരുളിച്ചെയ്യുന്നു.

Faic an caibideil Dèan lethbhreac

സത്യവേദപുസ്തകം OV Bible (BSI)

12 അതുകൊണ്ട് അവരുടെ വഴി അവർക്ക് ഇരുട്ടത്തു വഴുവഴുപ്പായിരിക്കും; അവർ അതിൽ കാൽതെറ്റി വീഴും; ഞാൻ അവർക്ക് അനർഥം, അവരുടെ സന്ദർശനകാലം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 “അതുകൊണ്ട് അവരുടെ വഴി അവർക്ക് വഴുവഴുപ്പുള്ളതായിരിക്കും; അവർ ഇരുട്ടിലേക്ക് തള്ളപ്പെടുകയും അവിടെ കാൽ തെറ്റി വീഴുകയും ചെയ്യും; ഞാൻ അവർക്ക് അനർത്ഥം, അവരുടെ സന്ദർശനകാലത്ത് തന്നെ, വരുത്തും” എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അതുകൊണ്ടു അവരുടെ വഴി അവർക്കു ഇരുട്ടത്തു വഴുവഴുപ്പു ആയിരിക്കും; അവർ അതിൽ കാൽ തെറ്റി വീഴും; ഞാൻ അവർക്കു അനർത്ഥം, അവരുടെ സന്ദർശനകാലം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.

Faic an caibideil Dèan lethbhreac

സമകാലിക മലയാളവിവർത്തനം

12 “അതുകൊണ്ട് അവരുടെ വഴി അവർക്കു വഴുവഴുപ്പുള്ള പാതപോലെ ആകും; അവർ ഇരുട്ടിലേക്കു നാടുകടത്തപ്പെടുകയും അവിടെ അവർ വീണുപോകുകയും ചെയ്യും. ഞാൻ അവരുടെമേൽ നാശംവരുത്തും; അവരെ ശിക്ഷിക്കുന്ന വർഷത്തിൽത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.

Faic an caibideil Dèan lethbhreac




യിരെമ്യാവ് 23:12
18 Iomraidhean Croise  

വെളിച്ചത്തിൽനിന്ന് തമസ്സിലേക്ക് അവനെ ആഴ്ത്തും; ഭൂമിയിൽനിന്ന് അവനെ പലായനം ചെയ്യിക്കും.


അവരുടെ വഴി ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമാകട്ടെ. സർവേശ്വരന്റെ ദൂതൻ അവരെ പിന്തുടർന്നു ചെല്ലട്ടെ.


അവിടുന്ന് അവരെ വഴുവഴുപ്പുള്ളിടത്തു നിർത്തുന്നു. വിനാശത്തിലേക്ക് അവരെ തള്ളിയിടുന്നു.


നിങ്ങൾക്ക് അറിവോ വിവേകമോ ഇല്ല. നിങ്ങൾ അനീതിയുടെ അന്ധകാരത്തിൽ നടക്കുന്നു. ധാർമികതയുടെ അടിത്തറ നിങ്ങൾ തകർത്തിരിക്കുന്നു.


നീ പോയി ഞാൻ നിന്നോടു പറഞ്ഞ ദേശത്തേക്കു ജനത്തെ നയിക്കുക. എന്റെ ദൂതൻ നിനക്കുമുമ്പേ സഞ്ചരിക്കും; എന്നാൽ ശിക്ഷാദിവസം ഞാൻ അവരുടെ പാപത്തിനു ശിക്ഷ നല്‌കും.”


ദുഷ്ടന്മാരുടെ വഴി കൂരിരുട്ടിനു സമം, എവിടെ തട്ടി വീഴുമെന്ന് അവർ അറിയുന്നില്ല.


എവിടെ നോക്കിയാലും കഷ്ടതയും അന്ധകാരവും കൊടുംവേദനയും മാത്രം. അവർ കനത്ത കൂരിരുട്ടിൽ ആണ്ടുപോകും.


അനാഥോത്തുകാരെ ശിക്ഷിക്കുന്ന കാലത്ത് ഞാൻ അവർക്ക് അനർഥം വരുത്തും. അവരിൽ ആരും അവശേഷിക്കുകയില്ല എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.”


ഞാൻ അന്ധകാരം വരുത്തും മുമ്പേ, അന്ധകാരാവൃതമായ പർവതങ്ങളിൽ നിങ്ങളുടെ കാലിടറും മുമ്പേ, നിങ്ങളുടെ ദൈവമായ സർവേശ്വരനു മഹത്ത്വം നല്‌കുവിൻ; അല്ലെങ്കിൽ നിങ്ങൾ പ്രകാശത്തിനു കാത്തിരിക്കുമ്പോൾ തന്നെ അവിടുന്ന് അതിനെ മരണത്തിന്റെ കരിനിഴലും കൂരിരുട്ടുമാക്കും.


ഭീതിയിൽനിന്ന് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; മോവാബിന്റെ ശിക്ഷാകാലത്ത് ഇതെല്ലാം അതിനു സംഭവിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.


അവളുടെ കാളകളെ കൊല്ലുവിൻ; അവ അറവുശാലയിലേക്കു പോകട്ടെ. അവരുടെ ദിനം, ശിക്ഷയ്‍ക്കുള്ള ദിനംതന്നെ വന്നിരിക്കുന്നതുകൊണ്ട് അവർക്കു ഹാ ദുരിതം! കേൾക്കുക! ബാബിലോൺദേശത്തുനിന്നു രക്ഷപെട്ട് ഓടുന്നവർ


ഹീനകൃത്യങ്ങൾ പ്രവർത്തിച്ചപ്പോൾ അവർക്കു ലജ്ജ തോന്നിയോ? ഇല്ല, അവർക്ക് അല്പം പോലും ലജ്ജ തോന്നിയില്ല. ലജ്ജിക്കാൻ അവർക്ക് അറിഞ്ഞുകൂടാ. അതുകൊണ്ട് വീഴുന്നവരുടെ കൂടെ അവരും വീഴും; ഞാൻ ശിക്ഷിക്കുമ്പോൾ അവർ നശിച്ചുപോകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.


സർവേശ്വരാ, ആരോടാണ് അവിടുന്ന് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നു കണ്ടാലും! താലോലിച്ചു വളർത്തുന്ന സ്വന്തം മക്കളെത്തന്നെ അമ്മമാർ ഭക്ഷിക്കണമോ? സർവേശ്വരന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടണമോ?


അവരിൽ ഏറ്റവും നല്ലവൻ മുൾച്ചെടിക്കു സമം. ഏറ്റവും നേരുള്ളവൻ മുള്ളുവേലിക്കു സദൃശം. നിങ്ങളുടെ കാവല്‌ക്കാർ അറിയിച്ച ദിവസം, നിങ്ങളുടെ ശിക്ഷാദിവസം വന്നുകഴിഞ്ഞു. നിങ്ങളുടെ പരിഭ്രാന്തി ആസന്നമായിരിക്കുന്നു.


അവിടുന്ന് അരുൾചെയ്തു: “അല്പസമയംകൂടി മാത്രമേ പ്രകാശം നിങ്ങളുടെ മധ്യത്തിലുണ്ടായിരിക്കൂ. അന്ധകാരം നിങ്ങളെ പിടികൂടാതിരിക്കുന്നതിന് പ്രകാശമുള്ളിടത്തോളം സമയം അതിൽ നടന്നുകൊള്ളുക. അന്ധകാരത്തിൽ നടക്കുന്നവൻ താൻ എവിടെ പോകുന്നു എന്ന് അറിയുന്നില്ല.


പ്രതികാരം എൻറേതാണ് യഥാകാലം ഞാൻ പ്രതികാരം ചെയ്യും. അവരുടെ കാലുകൾ വഴുതും അവരുടെ വിനാശകാലം ആസന്നം. അവരുടെ അന്ത്യം അടുത്തിരിക്കുന്നു.


എന്നാൽ സഹോദരനെ വെറുക്കുന്നവൻ ഇരുളിൽ ഇരിക്കുന്നു, ഇരുട്ടിൽ നടക്കുകയും ചെയ്യുന്നു. എങ്ങോട്ടാണു താൻ പോകുന്നതെന്ന് അവന് അറിഞ്ഞുകൂടാ. എന്തുകൊണ്ടെന്നാൽ ഇരുട്ട് അവന്റെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നു.


ലജ്ജാകരമായ പ്രവൃത്തികളുടെ നുരകളുയർത്തുന്ന വൻകടൽത്തിരകൾ! ദൈവം എന്നേക്കുമായി ഒരുക്കിയിട്ടുള്ള അന്ധകാരഗർത്തത്തിൽ നിപതിക്കത്തക്കവിധം വഴിതെറ്റി ചുറ്റിത്തിരിയുന്ന നക്ഷത്രങ്ങൾ!


Lean sinn:

Sanasan


Sanasan